Connect with us

വിധിയുടെ വിളയാട്ടം, വില്ലനായി എത്തിയ അസുഖം ഇതാണ്! ആള് ചില്ലറക്കാരനല്ല.. ഞെട്ടിപ്പിക്കുന്നു! കൂടുതൽ അറിയാം

Malayalam

വിധിയുടെ വിളയാട്ടം, വില്ലനായി എത്തിയ അസുഖം ഇതാണ്! ആള് ചില്ലറക്കാരനല്ല.. ഞെട്ടിപ്പിക്കുന്നു! കൂടുതൽ അറിയാം

വിധിയുടെ വിളയാട്ടം, വില്ലനായി എത്തിയ അസുഖം ഇതാണ്! ആള് ചില്ലറക്കാരനല്ല.. ഞെട്ടിപ്പിക്കുന്നു! കൂടുതൽ അറിയാം

അപ്രതീക്ഷിതമായി തേടിയെത്തിയ രോഗാവസ്ഥയെ കുറിച്ച് നടൻ മനോജ് കുമാർ പങ്കുവെച്ച ഒരു വീഡിയോ ആരാധകരെ നൊമ്പരപ്പെടുത്തുകയായിരുന്നു. ബെൽസ് പാൾസി എന്ന അസുഖമാണ് മനോജിനെ ബാധിച്ചത്. ആദ്യം സ്ട്രോക്ക് ആണോയെന്ന് ഭയന്നുപോയെന്നും എന്നാൽ ബെൽസ് പാൾസിയാണെന്ന് തുടർപരിശോധനയിൽ തിരിച്ചറിഞ്ഞെന്നും മനോജ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇതിനുപിന്നാലെ നിരവധിപേരാണ് രോഗത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ മുഖത്തെ പേശികളുടെ ബലഹീനതയുടെ അല്ലെങ്കിൽ പക്ഷാഘാതത്തിന്റെ വിശദീകരിക്കാനാകാത്ത ഒന്നാണ് ബെൽസ് പാൾസി. ഇത് പെട്ടെന്ന് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ വഷളാകുന്നു. മുഖ നാഡിക്ക് ക്ഷതം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. മുഖത്തിന്റെയോ തലയുടെയോ ഒരു വശത്ത് സാധാരണയായി വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ഇത് ആരെയും ഏത് പ്രായത്തിലും ബാധിക്കാം എന്നാണ് പൊതുവെ വിദഗ്ധർ പറയപ്പെടുന്നത്.

മിക്ക കേസുകളിലും, ഇതുമൂലം മൂലമുണ്ടാകുന്ന പക്ഷാഘാതം താൽക്കാലികമാണ്. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ക്രമേണ മെച്ചപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് മാസത്തിനുള്ളിൽ തന്നെ മിക്ക ആളുകളും അവരുടെ മുഖത്തിന്റെ പൂർണ്ണ ചലനവും പ്രവർത്തനവും വീണ്ടെടുത്തതായും വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു.

ബെൽസ് പാൾസി മുഖത്തെ പേശികളെ താൽക്കാലികമായി ദുർബലമാക്കുകയോ തളർത്തുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള ഫേഷ്യൽ നാഡി പക്ഷാഘാതമുള്ള ആളുകൾക്ക് മുഖത്തിന്റെ ഒരു വശത്ത്, അല്ലെങ്കിൽ ചിലപ്പോൾ ഇരുവശങ്ങളിലും ഒരു ഡ്രോപ്പ് രൂപം ഉണ്ടാകുന്നു. ഈ അവസ്ഥ ഗുരുതരമല്ല, ചികിത്സ കൂടാതെ തന്നെ ഏതാനും മാസങ്ങൾക്കുള്ളിൽ പലപ്പോഴും പരിഹരിക്കപ്പെടുന്നതാണ്.

ഇതിന്റെ ലക്ഷണങ്ങൾ നേരിയ ബലഹീനത മുതൽ പൂർണ്ണ പക്ഷാഘാതം വരെ തീവ്രതയിൽ വ്യത്യാസപ്പെടാവുന്നതാണ്. മുഖത്തെ നാഡി കൂടുതൽ വീക്കം, കംപ്രഷൻ എന്നിവയ്ക്ക് വിധേയമാകുമ്പോൾ, പക്ഷാഘാതം കൂടുതൽ കഠിനമാവുകയും നാഡിക്ക് സുഖം പ്രാപിക്കാനും പ്രവർത്തനം വീണ്ടെടുക്കാനും കൂടുതൽ സമയമെടുക്കുകയും ചെയ്യും.

ബെൽസ് പാൽസിയുടെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടായതിന് ശേഷം 1 മുതൽ 2 ആഴ്ച വരെ ഇവ ഉണ്ടാകാം:
തണുപ്പ്, ചെവിയിലെ അണുബാധ, കണ്ണിലെ അണുബാധ

രോഗലക്ഷണങ്ങൾ സാധാരണയായി പെട്ടെന്ന് തന്നെ പ്രത്യക്ഷപ്പെടും. ബെല്ലിന്റെ പക്ഷാഘാതം മുഖത്തിന്റെ ഒരു വശത്ത് തൂങ്ങിക്കിടക്കുന്ന രൂപവും ബാധിച്ച ഭാഗത്ത് നിങ്ങളുടെ കണ്ണ് തുറക്കാനോ അടയ്ക്കാനോ കഴിയാത്തതാണ്. അപൂർവ സന്ദർഭങ്ങളിൽ, ബെല്ലിന്റെ പക്ഷാഘാതം നിങ്ങളുടെ മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിച്ചേക്കാനും സാധ്യത ഉള്ളതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സയോ അല്ലാതെയോ തന്നെ ഇത്തരത്തിൽ മിക്ക ആളുകളും പൂർണ്ണമായും സുഖം പ്രാപിക്കുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന് എല്ലാവർക്കും അനുയോജ്യമായ ചികിത്സകളൊന്നുമില്ല, എന്നാൽ നിങ്ങളുടെ വീണ്ടെടുക്കൽ വേഗത്തിലാക്കാൻ സഹായിക്കുന്ന മരുന്നുകളോ ഫിസിക്കൽ തെറാപ്പിയോ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാവുന്നതാണ്. ഇതിന് ശസ്ത്രക്രിയ വളരെ അപൂർവമായേ ഉള്ളൂ.

അതോടൊപ്പം തന്നെ ഇത് ചികില്സിക്കാതിരിക്കരുത് എന്നാണ് വിദഗ്ധര് പറയുന്നത്. ചികിൽസിക്കാതിരിക്കുന്നതിനെ കുറിച്ച് ഉണ്ടാകുന്നതിനെപ്പറ്റിയുള്ള പഠനത്തിന്റെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കാരണം മുൻകാല പഠനങ്ങൾ കാണിക്കുന്നത് ചികിത്സയില്ലാത്ത ബെൽസ് പാൾസി ബാധിച്ച രോഗികളിൽ മൂന്നിലൊന്ന് പേർക്കും മുഖത്തിന്റെ രൂപഭേദം, വിട്ടുമാറാത്ത വേദന എന്നിവയുൾപ്പെടെയുള്ള ദീർഘകാല പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ്.

മനോജ് തനിക്ക് വന്ന ബെൽസ് പൾസിയെ കുറിച്ച് പറഞ്ഞതെങ്കിലും ഇത് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിട്ടുണ്ട്. തന്നെ കണ്ടാൽ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് നടൻ വീഡിയോ ആരംഭിക്കുന്നത്. ആരാധകരിൽ ഏറെ ആശങ്ക നിറച്ച സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബീന ആന്റണി രംഗത്ത് എത്തുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

തന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിന്റെ അരുകിൽ എന്തോ വല്ലാതെ ഫീൽ ചെയ്യുന്നു എന്നാണ് മനു എന്നോട് ആദ്യം പറയുന്നത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് കൃത്യമായി പറയാൻ കഴിയുന്നില്ല. സാരമില്ലെന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാൻ എന്റെ ജോലികളിലേക്ക് കടന്നു. ചായ ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക്. എന്നെ വിളിച്ച് അടുക്കളയിലേക്ക് എത്തിയപ്പോൾ തലേന്നു രാത്രിയിലത്തെ ആ പ്രശ്നം രൂക്ഷമായതായി പറഞ്ഞു.

ഇക്കുറി സംഗതി ഇത്തിരി സീരിയസായിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായിൽ കൊണ്ട് വെള്ളം തുപ്പിയപ്പോൾ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോൾ ഞാനും അൽപം ടെൻഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകും വിധം സമാധാനിപ്പിച്ചു. അപ്പോഴും ഞാൻ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാൻ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോഡിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടർ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്കായിരിക്കുമോ എന്ന ടെൻഷനായിരുന്നു എനിക്കും മനുവിനും. വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛൻ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാൻ പറഞ്ഞും പരിശോധന തുടർന്നു. പേടിക്കേണ്ടടാ… ഇത് സ്ട്രോക്കല്ല. ബെൽ പാൾസിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടർമാരില്ല. ഒടുവിൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലേക്ക്. എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ പിന്നാലെയെത്തി. കുഞ്ഞച്ഛൻ പറഞ്ഞത് ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി. ഏറ്റവും സങ്കടപ്പെട്ടത് മകൻ ആരോമലാോണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിന്റെ മുമ്പിൽ ഞങ്ങൾ എല്ലാ വിഷമവും മാറ്റിവച്ച് ആത്മവിശ്വാസം പകർന്ന് നിന്ന്. പക്ഷേ ഞാനും അവനും മാത്രമായ നിമിഷം വല്ലാതെ വേദനിച്ചുവെന്നും ബീന പറയുന്നു. കൂടാതെ നിലവിലെ മനോജിന്റെ സ്ഥിതിയെ കുറിച്ചും ചികിത്സയെ കുറിച്ചുമൊക്ക ബീന അഭിമുഖത്തിൽ പറയുന്നുണ്ട്. ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ പുരോഗമിക്കുകയാണ് വൈകാതെ പഴയത് പോലെ തിരിക വരുമെന്നും ബീന പറയുന്നു.

Continue Reading

More in Malayalam

Trending

Recent

To Top