Connect with us

ആയിരം രൂപ കൈയ്യില്‍ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്, ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു; ബാബു ആന്റണി

Actor

ആയിരം രൂപ കൈയ്യില്‍ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്, ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു; ബാബു ആന്റണി

ആയിരം രൂപ കൈയ്യില്‍ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്, ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു; ബാബു ആന്റണി

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ബാബു ആന്റണി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണിയുടെ മുഴുനീള ആക്ഷന്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. അതിനിടെ ചാന്‍സ് ചോദിച്ച് നടന്നതിനെ കുറിച്ചും ഭരതന്‍ ചിത്രത്തില്‍ അവസരം ലഭിച്ചതിനെ കുറിച്ചും ആദ്യ പ്രതിഫലത്തെ കുറിച്ചും നടന്‍ ഒരു ചാനൽ പരിപാടിയിൽ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ബാബു ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ

‘കോളജില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ വിവിധ തരം മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുകയും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുറച്ച്‌നാള്‍ ഒന്ന് എല്ലാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അപ്പനോട് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ഞാന്‍ പൊലീസില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ അപ്പന്‍ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാന്‍ സിനിമയിലേക്ക് ചാന്‍സ് ചോദിച്ച് യാത്ര ആരംഭിച്ചത്.

പലപ്പോഴും ഭരതേട്ടന്റെ വീടിന് മുമ്പിലൂടെ പോകും അവിടെ കാത്ത് നില്‍ക്കും. അപ്പോഴും ഉള്ളിലേക്ക് കേറി ചെന്ന് അദ്ദേഹത്തോട് ചാന്‍സ് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കല്‍ അദ്ദേഹത്തെ പോയി കണ്ടു വിവരങ്ങള്‍ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. ആ സമയത്തിന് ശേഷം ചെന്നും അപ്പോഴാണ് ചിലമ്പിലെ വില്ലന്‍ വേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.’

‘ആയിരം രൂപ കൈയ്യില്‍ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. അന്ന് വീട്ടില്‍ നിന്ന് ചിലവിന് പൈസ ഞാന്‍ ചോദിക്കാറില്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ആയിരം രൂപ തന്നപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു. ചിലമ്പിലെ സ്റ്റില്ലുകള്‍ നാനയില്‍ വന്നപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടാണ് ഫാസില്‍ പൂവിന് പുതിയ പൂന്തെന്നല്‍ സിനിമയിലേക്ക് ക്ഷണിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അത്ഭുതമായിരുന്നു. സുഹൃത്തുക്കള്‍ പലരും ശ്രമിച്ചിട്ടും അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എനിക്ക് പെട്ടന്ന് അവസരം ലഭിച്ചത് അവര്‍ക്ക് അത്ഭുതമായിരുന്നു. ഒരു കൂട്ടുകാരന്‍ ദേഷ്യപ്പെട്ട് അടിക്കാനൊരുങ്ങിയെന്നും നടൻ പറയുന്നു

More in Actor

Trending

Recent

To Top