Connect with us

മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ

Social Media

മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ

മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയുമായി ശോഭന, സി.ബി.ഐ സീരിസില്‍ മമ്മൂട്ടിയുടെ ഭാര്യയായി നടി എത്തുമോ? ലൊക്കേഷൻ ചിത്രം വൈറൽ

മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ശോഭനയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു’ എന്നാണ് ചിത്രത്തോടൊപ്പം അടിക്കുറിപ്പായി ശോഭന കുറിച്ചത്. ചിത്രം ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ശോഭന വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ഇതുവരെയുള്ള സി.ബി.ഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് 16,000ല്‍ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

2012 ലെ വാഹനാപകടത്തിന് ശേഷം 9 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന നടന്‍ ജഗതി സി.ബി.ഐയിലൂടെ തിരിച്ചു വരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അതിന് പിന്നാലെയാണ് ശോഭന മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

More in Social Media

Trending

Recent

To Top