Connect with us

ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്; സിനിമയെ കുറിച്ച് നിരൂപണം നടത്താം പക്ഷെ ഇത് കുറ്റകരമാണ്, പരിണിതഫലത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ് ; സിനിമാ വിവാദത്തില്‍ മോഹന്‍ലാലിന്റെ മുന്നറിയിപ്പ്!

Malayalam

ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്; സിനിമയെ കുറിച്ച് നിരൂപണം നടത്താം പക്ഷെ ഇത് കുറ്റകരമാണ്, പരിണിതഫലത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ് ; സിനിമാ വിവാദത്തില്‍ മോഹന്‍ലാലിന്റെ മുന്നറിയിപ്പ്!

ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്; സിനിമയെ കുറിച്ച് നിരൂപണം നടത്താം പക്ഷെ ഇത് കുറ്റകരമാണ്, പരിണിതഫലത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ് ; സിനിമാ വിവാദത്തില്‍ മോഹന്‍ലാലിന്റെ മുന്നറിയിപ്പ്!

ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ പ്രിയദർശൻ സിനിമയാണ്. രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ കാത്തിരുന്ന സിനിമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. തുടക്കത്തില്‍ കൊവിഡും ലോക്ക്ഡൗണും സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ കാരണമാവുകയായിരുന്നു.

അതിനെല്ലാം അവസാനം തീയേറ്ററിലാണോ ഒടിടി പ്ലാറ്റ്‌ഫോമിലാണോ സിനിമ റിലീസ് ചെയ്യുക എന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു . ഒരു മാസത്തോളം ഇതുമായി ചര്‍ച്ചകളും ആരോപണങ്ങളുമൊക്കെ നടന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് സിനിമ ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുകയായിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയത്. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ചത് പോലെയുള്ള പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിലെ ഭാഗങ്ങള്‍ തീയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചിത്രത്തിനെതിരെ നടക്കുന്നത് ആസൂത്രിതമായ ഡീഗ്രേഡിംഗ് ആണെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍.

സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ സിനിമക്കെതിരെ സമൂഹ മാധ്യമത്തില്‍ ആക്രമണം നടക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ ആരോപണം. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സിനിമയെക്കുറിച്ചുള്ള നിരൂപണം അത്യാവശ്യമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ പൂർണ്ണമായി വായിക്കാം…

‘മരക്കാര്‍ തിയേറ്ററില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയും അവസാനം സിനിമ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ അത് എന്റെ മാത്രം സന്തോഷമല്ലെന്നും മറിച്ച് സിനിമ മേഖലയുടെ തന്നെ വലിയ സന്തോഷവും ആനന്ദവുമാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. അതേസമയം എല്ലാത്തിനും എന്നത് പോലെ ഇതിനും ഒരു മറുവശം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് മോഹൻലാൽ. ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്. സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

അത് സിനിമ മേഖലക്കെതിരെയുള്ള ആക്രമണം കൂടിയാണെന്നും താരം അഭിപ്രായപ്പെടുന്നു. കൂടാതെ അത് കുറ്റകരമാണെന്നും അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തികള്‍ അതിന്റെ പരിണിതഫലത്തെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവും ഇല്ലെന്നും ഒരു സ്‌ക്രീനിന്റെ മറവില്‍ ഇരുന്ന കമന്റ് ചെയ്യുമ്പോള്‍ അത് ബാധിക്കുന്നത് സിനിമ മേഖലയെയും അതില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷകണക്കിന് ആളുകളെയുമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈ പ്രശ്‌നം തന്റെ സിനിമയായ മരക്കാറിന്റെ മാത്രം പ്രശ്‌നമല്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇത് മരക്കാറിന്റെ മാത്രം പ്രശ്നമല്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഒരു കാരണവും ഇല്ലാതെ നടക്കുന്നുണ്ട് എന്നാണ് മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നത്. സിനിമയെ കുറിച്ച് വ്യക്തമായി നിരൂപണം നടത്തുന്നതില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ സിനിമയെ കുറിച്ചും നിരൂപണത്തെ കുറിച്ചും അറിയാതെ വെറുതെ സിനിമയെ കുറിച്ച് മോശം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവണത കൂടുതലും ഇന്നത്തെ യുവ തലമുറയിലാണ് കണ്ട് വരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

about mohanlal

More in Malayalam

Trending

Recent

To Top