Malayalam
സുഹറ എന്ന ഷട്ടർ കഥാപാത്രവും കൂടെവിടെ പരമ്പരയിലെ റാണിയമ്മയും; കുടുംബപ്രേക്ഷകർക്കറിയാത്ത റാണിയമ്മയുടെ മറ്റൊരു മുഖം; കാണാം വീഡിയോയിലൂടെ!
സുഹറ എന്ന ഷട്ടർ കഥാപാത്രവും കൂടെവിടെ പരമ്പരയിലെ റാണിയമ്മയും; കുടുംബപ്രേക്ഷകർക്കറിയാത്ത റാണിയമ്മയുടെ മറ്റൊരു മുഖം; കാണാം വീഡിയോയിലൂടെ!
മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും ഒരുപോലെ ആകർഷകമായ താരജോഡികളാണ് ഋഷിയും സൂര്യ കൈമളും. അവരുടെ പ്രണയം ഹിറ്റാകുന്നതോടെ അവർക്കിടയിലെ ശത്രു റാണിയമ്മയും ഹിറ്റാകുന്നുണ്ട്.
എന്നാൽ അധികമാർക്കും റാണിയമ്മയിലെ മറ്റൊരു വ്യക്തിത്വം അറിവുണ്ടാകില്ല. ഷട്ടർ എന്ന ജോയ് മാത്യു സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ചു നിഷാ മാത്യു ആണ് കൂടെവിടെയിൽ റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഹറ എന്ന ഷട്ടർ കഥാപാത്രത്തെ ഇന്ന് നോക്കുമ്പോൾ ഒരിക്കലും പ്രേക്ഷകർക്ക് വിശ്വസിക്കാൻ സാധിച്ചെന്നു വരില്ല. ആ സുഹറയും ഈ റാണിയമ്മയും ചെയ്തത് ഒരേ വ്യക്തിയാണ് എന്നുള്ളത് നിഷാ മാത്യുവിന്റെ വിജയമാണ്. ഒരു അഭിനേത്രി മാത്രമല്ല, മികച്ച ഒരു ബിസിനസുകാരികൂടിയാണ് നിഷാ.
ജീവിതത്തിലായാലും ബിസിനസിലായാലും മറ്റെന്തു ജോലിയിൽ ആയാലും ഏറ്റവും ക്രിയേറ്റീവ് ആയിരിക്കുന്ന ഒരാളെ എങ്ങനെ അടയാളപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിഷാ മാത്യു. ഒരു ചിത്രശലഭത്തെ കയ്യെത്തി പിടിക്കുന്നതു പോലെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ച സ്ത്രീ. അതു സമയമാകുമ്പോൾ വന്നെത്തുമെന്നു തിരിച്ചറിഞ്ഞു സമയമെത്തിയപ്പോൾ സ്വീകരിച്ചു നെഞ്ചോടു ചേർത്ത സ്ത്രീ.
കലാരംഗത്തും ബിസിനസ് രംഗത്തും ഒരേ പോലെ കഴിവുള്ള സ്ത്രീകൾ അപൂർവ്വമാണ്. കാരണം ബിസിനസിന്റെ നൂലാമാലകൾക്കിടയിൽ കലയും സാഹിത്യവുമൊക്കെ പാതിവഴിയിൽ നഷ്ടപെടുത്തേണ്ടി വരുമ്പോൾ പലപ്പോഴും മരവിച്ചു പൊയ്ക്കൊണ്ടിരുന്ന ജീവിതമാണ് ബാക്കിയാകുന്നത്. അവിടെയും വിജയം നിഷാ മാത്യുവിന് ഒപ്പമുണ്ടായിരുന്നു. വിസ് മീഡിയ,ഫെല്ലാ സ്പാ, വിവിധ ഇവന്റ് മാനേജ്‌മെന്റ് ഷോകളുടെ നിയന്ത്രണം, വിസ് മൂവീസിലൂടെ സിനിമാ നിർമ്മാണത്തിലും , സിനിമാ അഭിനയത്തിലും ഇപ്പോൾ സീരിയൽ താരമായി കുടുംബപ്രേരക്ഷരുടെ ഇടയിലും നിറഞ്ഞു നിൽക്കുകയാണ് നിഷാ മാത്യു.
താരത്തിന്റെ നേരിട്ടുള്ള അഭിമുഖം കാണാം വീഡിയോയിലൂടെ!
about nishaa mathew
