Connect with us

ബാഹുബലി, കെജിഎഫ് പോലെ അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രം..ഒരു മിനിറ്റ് പോലും കണ്ണു ചിമ്മാതെ ഇരുന്ന് കണ്ടു, എന്താണ് ചിത്രത്തില്‍ ജനം പ്രതീക്ഷിച്ച് പോയതെന്ന് മനസിലായിട്ടില്ല; ഫേസ്ബുക്ക് ലൈവുമായി സംവിധായകൻ

Malayalam

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന് എതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്‌നോട് പ്രതികരിച്ച് ‘കെങ്കേമം’ സിനിമയുടെ സംവിധായകന്‍ ഷാമോന്‍ ബി പറേലില്‍.ഒരു മിനിറ്റ് പോലും കണ്ണു ചിമ്മാതെ ഇരുന്ന് കണ്ടു. അത്ര രസമായിട്ടുണ്ട് ആ പടം. എന്താണ് ചിത്രത്തില്‍ ജനം പ്രതീക്ഷിച്ച് പോയതെന്ന് മനസിലായിട്ടില്ലെന്ന് ഷാമോന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നത്.

സംവിധായകന്റെ വാക്കുകള്‍:

ഞാന്‍ മരക്കാര്‍ കണ്ടു. ആദ്യം ടിക്കറ്റ് കിട്ടിയിരുന്നില്ല. കാലത്ത് തന്നെ നോക്കിയപ്പോള്‍ ഭയങ്കര നെഗറ്റീവ് റിവ്യൂ. എന്നാ പിന്നെ പടം ഒന്നും കാണണമെന്ന് കരുതി. അല്ല മനുഷ്യന്‍മാരെ ഈ നെഗറ്റീവ് ക്യാംപെയ്ന്‍ നടത്തുന്നതിന് മുമ്പ് ആ പടം എന്താണെന്ന് ഒന്നു വിലയിരുത്തിക്കൂടെ. മലയാളത്തിലും ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ പറ്റും എന്ന് തെളിയിച്ച ചിത്രമാണ് മരക്കാര്‍.

ഇങ്ങനെയൊരു ചിത്രം മലയാളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതില്‍ അഭിമാനിക്കാം. ആരുടെ മാനസിക ഉന്മാദത്തിന് വേണ്ടിയാണ് ഈ നെഗറ്റീവ് ക്യാംപെയ്ന്‍ എന്ന് മനസിലായിട്ടില്ല. ഒരു മിനിറ്റ് പോലും കണ്ണു ചിമ്മാതെ ഇരുന്ന് കണ്ടു. അത്ര രസമായിട്ടുണ്ട് ആ പടം. എന്താണ് ചിത്രത്തില്‍ ജനം പ്രതീക്ഷിച്ച് പോയതെന്ന് മനസിലായിട്ടില്ല.

ബാഹുബലി, കെജിഎഫ് പോലെ അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രമാണ്. എന്തിനാണ് ആ ചിത്രത്തിന് എതിരെ നെഗറ്റീവ് ക്യാംപെയ്ന്‍ എന്ന് അറിയില്ല. കാരണം ഇറ്റ് വാസ് അമേസിംഗ്. ഇത്രയും രസിച്ചിരുന്ന് കണ്ട പടം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. തിയേറ്ററില്‍ പോയി കാണണം.

More in Malayalam

Trending

Recent

To Top