Connect with us

ഞാൻ ആകെ ബ്ലാങ്കായി.. മക്കൾ പേടിച്ചു പോയി.. ഞാൻ കരയുന്നത് കാണാൻ താല്പര്യമാണ്! ഭഗവാനോടുള്ള പ്രാർത്ഥന അത് മാത്രം, വേദന ഉള്ളിലൊതുക്കി നടി!

Malayalam

ഞാൻ ആകെ ബ്ലാങ്കായി.. മക്കൾ പേടിച്ചു പോയി.. ഞാൻ കരയുന്നത് കാണാൻ താല്പര്യമാണ്! ഭഗവാനോടുള്ള പ്രാർത്ഥന അത് മാത്രം, വേദന ഉള്ളിലൊതുക്കി നടി!

ഞാൻ ആകെ ബ്ലാങ്കായി.. മക്കൾ പേടിച്ചു പോയി.. ഞാൻ കരയുന്നത് കാണാൻ താല്പര്യമാണ്! ഭഗവാനോടുള്ള പ്രാർത്ഥന അത് മാത്രം, വേദന ഉള്ളിലൊതുക്കി നടി!

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി.

സംവിധായകന്‍ ഭരതനായിരുന്നു ലളിതയെ ജീവിതസഖിയാക്കിയത്. മകനായ സിദ്ധാര്‍ത്ഥും മാതാപിതാക്കള്‍ക്ക് പിന്നാലെയായിസിനിമയിലേക്കെത്തിയിരുന്നു. അഭിനേതാവായി അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധായകനായും തിളങ്ങുകയായിരുന്നു സിദ്ധാര്‍ത്ഥ്. ഭരതന്റെ വിയോഗത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ലളിതയെ തിരിച്ചുകൊണ്ടുവന്നത് സത്യന്‍ അന്തിക്കാടായിരുന്നു. മിനിസ്‌ക്രീനില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം ഇപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് പ്രിയ നടി. ഇതിനിടയിലാണ് നടിയുടെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

കഠിനമായ ജീവിത അനുഭവങ്ങളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് എന്ന് തോന്നിപോയിട്ടില്ല. കാരണം ദൈവം വിധിച്ചു വച്ചിരിക്കുന്നതാണ് നീ ഈ ജന്മത്തിൽ ഇതൊക്കെയും അനുഭവിക്കണം എന്നത്. എന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നാളത്തേക്ക് എങ്ങനെയാണു എന്ന് ചിന്തിക്കുന്ന ജീവിത അവസ്ഥയിൽ ആണ് ഇപ്പോഴും ഞാൻ ഉള്ളതെന്ന് മുൻപൊരിക്കൽ ഒരു പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലായി മാറുന്നത്

വലിയവനെ മല പോലെ വളർത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്. ഞാൻ കരയുന്നത് കാണാൻ ആണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ. എന്നെ ഒരുപാട് കരയിപ്പിച്ചതിനു ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളു എന്നും ലളിത പറയുന്നു.

എനിക്ക് വേദന കൂടുതൽ കൂടുതൽ തരാൻ ആണ് ഞാൻ ഭഗവാനോട് പറയുക. വീട്ടിൽ എന്നെ പത്തുദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഇരുത്താറില്ല. നമ്മൾ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാൻ സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ടു ദിവസം പോയി അഭിനയിച്ചു. കാര്യങ്ങൾ നടക്കണ്ടേ. ഭർത്താവിന്റെ മരണ ശേഷം ഞാൻ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കൾ ആ സമയം വല്ലാതെ പേടിച്ചു പോയി. മോൾ അന്ന് ഡിഗ്രിക്കും. മകൻ പത്തിലും ആയിരുന്നു.

സ്ഥലം വിൽക്കാനായി തീരുമാനിക്കുകയും, അതിന്റെ അഡ്വാൻസ് വാങ്ങിയാണ് ചിലവ് നടത്തികൊണ്ടിരിക്കുകയും ചെയ്തത്. ആ സമയത്താണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ വിളി വരുന്നത്. എന്നാൽ എനിക്ക് അഭിനയിക്കാൻ ആകില്ല എന്ന തോന്നൽ ആയിരുന്നു. എങ്കിലും ആളുകളുടെ നിർബന്ധം കൊണ്ടാണ് ഞാൻ അഭിനയിക്കാൻ എത്തുന്നത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്. എന്നാൽ പിന്നീട് ഞാൻ ഒരു ആർട്ടിസ്റ്റാണ് എന്ന് കാര്യങ്ങൾ ഓർത്താണ് അഭിയനയിക്കാൻ തീരുമാനിക്കുന്നത്.

ഏതുതരത്തിൽ നോക്കിയാലും എന്റെ ജീവിതത്തിൽ ദുഖത്തിന് കൂടുതൽ ഇടം എന്ന് തോന്നിയിട്ടുണ്ട്. 25 ശതമാനം മാത്രമേ സന്തോഷം എന്ന് പറയാൻ ആകൂ. എന്നാലും അത് മുഴുവനും സന്തോഷം എന്ന് എനിക്ക് പറയാൻ ആകില്ല. കാരണം ഞാൻ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടാണ്. ഒരു രണ്ടുദിവസം ഷൂട്ട് ഇല്ലാതിരുന്നത് വല്ലാത്ത അവസ്ഥയാണ്. ഓർമ്മ വച്ച കാലം മുതൽ ദുഃഖം മാത്രമാണ് എന്നും കെപിഎസി ലളിത പറയുന്നുണ്ട്.

അതേസമയം കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം വലിയ വിവാദത്തിലായിരുന്നു. നിലവിൽ ചികിത്സയിലായിരുന്ന നടിയെ വീട്ടിൽ എത്തിച്ചിട്ടുണ്ട് . വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണിത്. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ട്. മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുള്ളത്.

ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച് നടന്ന ഒരു നടിക്ക് പണമുണ്ടെന്നും, എന്തിനാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതെന്നും ചോദ്യമുയര്‍ന്ന് കഴിഞ്ഞിരുന്നു . എന്നാല്‍ കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

More in Malayalam

Trending

Recent

To Top