Connect with us

‘ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന്’ കെ പി എ സി ലളിത! ആ മറുപടി കിട്ടിയതോടെ എല്ലാം തീർന്നു…കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമെന്ന് ശാന്തിവിള

Malayalam

‘ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന്’ കെ പി എ സി ലളിത! ആ മറുപടി കിട്ടിയതോടെ എല്ലാം തീർന്നു…കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമെന്ന് ശാന്തിവിള

‘ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന്’ കെ പി എ സി ലളിത! ആ മറുപടി കിട്ടിയതോടെ എല്ലാം തീർന്നു…കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമെന്ന് ശാന്തിവിള

കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം വലിയ വിവാദത്തിലായിരുന്നു

നിലവിൽ ചികിത്സയിലായിരുന്ന നടിയെ വീട്ടിൽ എത്തിച്ചിട്ടുണ്ട് . വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണിത്. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ട്. മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുള്ളത്.

ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച് നടന്ന ഒരു നടിക്ക് പണമുണ്ടെന്നും, എന്തിനാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതെന്നും ചോദ്യമുയര്‍ന്ന് കഴിഞ്ഞിരുന്നു . എന്നാല്‍ കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളെ തള്ളുകയാണ് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്. ലളിത ചേച്ചിക്ക് എന്തുകൊണ്ട് സഹായത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. നടന്‍ തിലകന് ചികിത്സാ സഹായം ലഭ്യമാക്കിയ കാര്യവും അദ്ദേഹം വിശദീകരിച്ചു.

ശാന്തിവിളയുടെ വാക്കുകളിലേക്ക്….

ലളിത ചേച്ചിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നടക്കം പണം കടം വാങ്ങിയാണ് ആ ഓപ്പറേഷന്‍ ലളിത ചേച്ചി നടത്തിയത്. മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാള സിനിമയിലെ തന്നെ പ്രമുഖരാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. മകന്‍ വണ്ടിയോടിച്ച് അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം തന്നെയാണ് സഹായിച്ചത്. അക്കാലത്ത് ലളിത ചേച്ചിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. വലിയ ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. ഇവര്‍ തമ്മില്‍ തെറ്റുന്നതും മകന്‍ സിദ്ധാര്‍ത്ഥിന്റെ പേരിലാണ്. ലളിത ചേച്ചി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്ന സമയത്ത് അവരെ വിലക്കിയിരുന്നതും ഈ സുഹൃത്തായിരുന്നു.

തന്നോട് ചോദിച്ചപ്പോഴും മത്സരിക്കരുതെന്നാണ് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണമായിരുന്നു. ലളിത ചേച്ചിയുടെ സുഹൃത്ത് സഹായം ചോദിച്ച് ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. മമ്മൂട്ടി എന്ത് പറ്റിയതാണെന്നും, ബോധമില്ലാതെയാണോ വണ്ടിയോടിച്ചതുമെന്നൊക്കെ ചോദിച്ചു. ഇവര് നല്ല മനസ്സ് കൊണ്ട് കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് പറയുകയും ചെയ്തു. പക്ഷേ കേട്ടത് മമ്മൂട്ടിയായി പോയി. മമ്മൂട്ടി നേരെ ലളിത ചേച്ചിയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുമല്ലോ എന്നൊക്കെ ചോദിച്ചു. കൂട്ടത്തില്‍ മകനെ വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന് ലളിത ചേച്ചി മമ്മൂട്ടിയോട് തിരിച്ചു ചോദിച്ചു. നിങ്ങളെ കൂട്ടുകാരി തന്നെയാണ് പറഞ്ഞതെന്ന് മറുപടിയും കിട്ടി. അതോടെ എല്ലാം തീര്‍ന്നു. ആകെ പ്രശ്‌നമായി. ലളിത ചേച്ചിയുടെ സുഹൃത്ത് സിദ്ധാര്‍ത്ഥിന് രോഗം മാറിയതോടെ കാര്യങ്ങള്‍ അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോള്‍ അവന്‍ ഇറക്കി വിട്ടു. അതിന് ശേഷം ലളിത ചേച്ചിയുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ലളിത ചേച്ചിക്കെതിരെ നടക്കുന്നത് പ്രചാരണം സങ്കടകരമാണ്. വലിയ വീടുണ്ട്. അവിടെ രണ്ട് കാറുണ്ട്. കോടികളുടെ ബാങ്ക് ബാലന്‍സുണ്ട് എന്നൊക്കെയാണ് പറയുന്നത്. യുട്യൂബില്‍ ഇതൊക്കെ പറഞ്ഞാണ് തെറി. അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി അഭിനയിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ലെന്ന് ശാന്തിവിള പറയുന്നു.

തിലകന്‍ ചേട്ടനും ഇതേ പോലെ സഹായം ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ കിംസിലായിരുന്നു അദ്ദേഹം. അന്ന് ഷോബിക്കൊപ്പം ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളൊക്കെ ഇങ്ങനെ വന്ന് പോകുമായിരുന്നു. അന്ന് ഷോബിയോട് പത്ത് ലക്ഷം രൂപ അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് അത്രയും കാശ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു. അന്ന് ചീഫ് സെക്രട്ടറി കെ ജയകുമാറായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം ചോദിക്കാമെന്നായിരുന്നു ഞാന്‍ ഷോബിയോട് പറഞ്ഞത്. എന്നാല്‍ ഷോബി സമ്മതിച്ചില്ല. സര്‍ക്കാര്‍ സഹായം സ്വീകരിച്ചാല്‍ ഷമ്മി തന്നോട് ചൂടാവുമെന്ന് ഷോബി പറഞ്ഞു. എങ്കില്‍ ഷമ്മിയോട് കാശ് വാങ്ങ് എന്ന് ഞാന്‍ പറഞ്ഞു. അവന്റെ കൈയ്യില്‍ ഉണ്ടാവില്ലെന്ന് ഷോബി വീണ്ടും പറഞ്ഞു. ഇതോടെ ഞാന്‍ പറഞ്ഞ് സര്‍ക്കാര്‍ സഹായം ലഭിക്കുമോ എന്ന് അന്വേഷിക്കാമെന്ന് സമ്മതിപ്പിക്കുകയായിരുന്നു.

അങ്ങനെ ജയകുമാറിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. കേരളത്തിന്റെ നടനായ തിലകന് അര്‍ഹതപ്പെട്ടതാണ് ധനസഹായം എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഷോബിയോട് ഒരു അപേക്ഷ വാങ്ങി നല്‍കിയത് ഞാനാണ്. 58 ലക്ഷം രൂപയാണ് തിലകന്‍ ചേട്ടന്റെ ചികിത്സയ്ക്കായി ചെലവായത്. അത് സര്‍ക്കാര്‍ നല്‍കി. പക്ഷേ തിലകന്‍ ചേട്ടന്‍ രക്ഷപ്പെട്ടില്ലെന്നും ശാന്തിവിള പറഞ്ഞു. ഒരുപാട് അനാരോഗ്യങ്ങള്‍ ബാധിച്ച് തിലകന്‍ ചേട്ടനെ മരണത്തിലേക്ക് തള്ളിയിട്ട കുറച്ച് പേരുണ്ട്. ഫെഫ്കയെയും അമ്മയെയും തിലകന്‍ ചേട്ടനെ കൊണ്ട് തെറിവിളിപ്പിച്ചത് ഇവരാണ്. പാതിരാത്രി നാടകം വരെ കളിപ്പിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം ഇല്ലാതാക്കിയത് ഇവരാണ്. തിലകന്‍ ചേട്ടന് മാത്രമല്ല ഒരുപാട് പേര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ശാന്തിവിള വ്യക്തമാക്കി.

കോടികളുടെ ബാങ്ക് ബാലന്‍സ് താരസംഘടനയായ അമ്മയ്ക്കുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവരാണ് അമ്മയുടെ പെന്‍ഷന്‍ വാങ്ങുന്നത്. 5000 രൂപയാണ് പെന്‍ഷന്‍. അര്‍ഹതപ്പെട്ടതാണ് ആ പെന്‍ഷന്‍. ആന്റണി പെരുമ്പാവൂര്‍ 18000 രൂപ കുടിശ്ശിക അടയ്ക്കാനുണ്ട്. മാസം 200 രൂപ വെച്ച് അടയ്ക്കുന്നതാണ്. അതല്ല പ്രശ്‌നം. അമ്മയിലെ ഒരംഗത്തിന് ഇത്രയും വലിയ തുകയുടെ ഓപ്പറേഷന്‍ നടക്കുമ്പോള്‍, ഈ തുക ഞങ്ങള്‍ നല്‍കാം എന്ന് പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തമില്ലേ. ഒരു ലക്ഷം രൂപ ഞാന്‍ നല്‍കാം എന്ന് താരങ്ങളോ തിയേറ്റര്‍ ഉടമകളോ സിനിമാ മേഖലയില്‍ നിന്നുണ്ട്. അവര്‍ എന്തുകൊണ്ട് ഇക്കാര്യം പറയുന്നില്ല. 40 പേര്‍ ഓരോ ലക്ഷം ഇട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഐവി ശശിയെ ഞങ്ങള്‍ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെയും മാന്യന്മാര്‍ സിനിമാ ലോകത്തുണ്ട്. ലളിത ചേച്ചിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ മാത്രമാണ് പിന്തുണച്ച് സംസാരിച്ചത്. പിടി തോമസ് മാത്രമാണ് അത്. പക്ഷേ കെ സുധാകരന്റെ ഭക്തന്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പൊങ്കാലയിട്ട് കളഞ്ഞു. കമ്മ്യൂണിസ്റ്റുകാരിക്ക് സഹായം കൊടുക്കുന്നതിനെ പിന്തുണയ്ക്കുന്നോടാ എന്നൊക്കെയായിരുന്നു തെറിവിളി. വിഡി രാജപ്പന് സഹായം നല്‍കിയില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട് ചിലര്‍. എന്നാല്‍ അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ നല്ല രീതിയിലാണ് ചികിത്സിച്ചത്. പിന്നെ പണം വാങ്ങാന്‍ അദ്ദേഹത്തിന്റെ അഭിമാനവും അനുവദിക്കില്ലായിരുന്നു.

ഫെഫ്കയില്‍ എല്ലാവരെയും ഇതേ പോലെ ഇന്‍ഷുറന്‍സില്‍ ചേര്‍ത്തിരുന്നു. അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായിരുന്നു അത്. അമ്മയും ഇതേ വലിയ തുകയ്ക്ക് താരങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കണം. പല രോഗങ്ങള്‍ അമ്മയിലെ അംഗങ്ങള്‍ക്കുണ്ട്. അവര്‍ക്ക് ആരുടെ മുന്നിലും െൈക നീട്ടാതിരിക്കാന്‍ അത് ഉപകാരമാകും. വലിപ്പ ചെറുപ്പമില്ലാതെ അത് ഗുണം ചെയ്യും. ശരിക്കും അത് അമ്മയുടെ കൈനീട്ടമാകും. സിനിമ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ്. അങ്ങനെയുള്ള ഒരിടത്ത് നിന്നുള്ള ഒരു കലാകാരിക്ക് ചികിത്സാ സഹായം ലഭ്യമാക്കരുത് എന്ന് പറയാന്‍ പാടില്ല. കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമായിരിക്കുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

കഴിഞ്ഞ മാസം 24നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നടിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നടിയ്ക്കനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്

കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് നടി

More in Malayalam

Trending

Recent

To Top