Connect with us

കൂടെവിടെയിൽ ‘അമ്മ മകൻ സ്നേഹവും കളിയും ചിരിയും എല്ലാം മാറുന്നു ; റാണിയമ്മ തൊട്ടടുത്ത് ; കാര്യങ്ങൾ കൈവിട്ട് പോയാൽ കല്യാണം തന്നെ നടത്തണം ; കൂടെവിടെ പുത്തൻ പ്രൊമോ കണ്ട് ആകാംക്ഷയോടെ പ്രേക്ഷകർ!

Malayalam

കൂടെവിടെയിൽ ‘അമ്മ മകൻ സ്നേഹവും കളിയും ചിരിയും എല്ലാം മാറുന്നു ; റാണിയമ്മ തൊട്ടടുത്ത് ; കാര്യങ്ങൾ കൈവിട്ട് പോയാൽ കല്യാണം തന്നെ നടത്തണം ; കൂടെവിടെ പുത്തൻ പ്രൊമോ കണ്ട് ആകാംക്ഷയോടെ പ്രേക്ഷകർ!

കൂടെവിടെയിൽ ‘അമ്മ മകൻ സ്നേഹവും കളിയും ചിരിയും എല്ലാം മാറുന്നു ; റാണിയമ്മ തൊട്ടടുത്ത് ; കാര്യങ്ങൾ കൈവിട്ട് പോയാൽ കല്യാണം തന്നെ നടത്തണം ; കൂടെവിടെ പുത്തൻ പ്രൊമോ കണ്ട് ആകാംക്ഷയോടെ പ്രേക്ഷകർ!

പ്രണയവും നർമ്മവും കലർന്ന എപ്പിസോഡുകളാണ് ഇപ്പോൾ കൂടെവിടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇന്നലത്തെ എപ്പിസോഡ് കാണാൻ അത്രയധികം ആവേശമായിരുന്നിരിക്കണം ഓരോ പ്രേക്ഷകരിലും ഉണ്ടായിരുന്നിരിക്കുക. കാരണം ‘അമ്മ മകനെ തല്ലാൻ ഓടിക്കുന്നത് ഒരേസമയം സ്നേഹവും പിന്നെ പ്രേക്ഷകരിൽ പൊട്ടിച്ചിരിയും ഉണ്ടാക്കിയിരുന്നത്.

കഴിഞ്ഞ ദിവസവും ജഗനെ കുറിച്ച് നമ്പ്യാർ അങ്കിൾ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ജഗൻ ആ തറവാടിനെ എന്തുമാത്രം കുളം തോണ്ടിയെന്ന്. ഇപ്പോൾ ആകയുള്ളത് തറവാടും അതിനു ചുറ്റുമുള്ള കുറച്ചുഭാഗങ്ങളുമാണ്. അതും വിട്ടുകൊടുക്കാൻ ടീച്ചർ തയ്യാറാണ്. പകരം മകനെ സുരക്ഷിതമാക്കണം എന്നാണ് ആ ‘അമ്മ ആഗ്രഹിക്കുന്നത്.

അതിഥി ടീച്ചറോട് അങ്ങനെ ജഗൻ തരുന്ന പേപ്പറിൽ എല്ലാം ഒപ്പിടരുത് എന്ന് അധികാരത്തോടെ ഋഷി പറയുന്നുണ്ട്. അവിടെയൊക്കെ സൂര്യ മനഃപൂർവം ആയിട്ട് , അത് പറയാൻ നമ്മൾ ആരാണ് ,,, നമ്മൾ വെറും സ്റ്റുഡന്റസ് അല്ലെ എന്നൊക്കെയാണ് പറഞ്ഞത്, അതോടെ ഋഷി പരിഭവം നടിച്ചു ഇറങ്ങിപ്പോയി…

പക്ഷെ വീണ്ടും ജഗനെ കുറിച്ച് നമ്പ്യാർ അങ്കിളിനോട് ഋഷി സംസാരിക്കുന്നുണ്ട്. അപ്പോഴാണ് മറ്റുകുറെ വെളിപ്പെടുത്തൽ കൂടി അറിയാൻ സാധിക്കുന്നത്. ജഗൻ കഥയിൽ എത്രത്തോളം വില്ലനാണ് എന്ന് കഴിഞ്ഞ എപ്പിസോഡിലെ സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും.

അതായത് , ഋഷി ചോദിച്ചില്ലേ…. അതിഥി ടീച്ചർക്ക് വേണ്ടിയാണോ ജഗൻ ഒറ്റത്തടിയായി നിന്നത് എന്ന്?

അതാണ് നമ്മളും ചോദിച്ച ഒരു ചോദ്യം. അപ്പോൾ ജഗൻ അത്രത്തോളം ടീച്ചറെ സ്നേഹിക്കുന്നുണ്ട് എന്ന് പ്രേക്ഷകരും കരുതും. എന്നാൽ, അതിനുള്ള മറുപടി നമ്പ്യാർ അങ്കിൾ തന്നെ പറഞ്ഞുതന്നു.

” അതൊക്കെ അമ്മുവിനെ കാണിക്കാനാണ്. പെൺവിഷയത്തിൽ ജഗൻ അല്പം വഷളൻ എന്ന്. അങ്ങനെ ഒരു സംഭവം തറവാട്ടിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും നമ്പ്യാർ അങ്കിൾ നേരിൽ കണ്ടിട്ടുണ്ടെന്നും സഹികെട്ട് അയാളോട് എതിർത്തുസംസാരിച്ചപ്പോൾ ജഗൻ മുഷിഞ്ഞതും എല്ലാം ഋഷിയോട് നമ്പ്യാർ അങ്കിൾ പറഞ്ഞു.

അപ്പോൾ ജഗന്റെ പ്രണയം എന്ന കാർഡ് കീറി… ഇനി അപ്പോൾ ജഗൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുമ്പോൾ കഥയിൽ ഒരു ക്വളിറ്റിയും ഇല്ല എന്ന് പറയേണ്ടി വരും. പക്ഷെ ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ജഗൻ വരുമ്പോൾ ആ ഒരു ആക്റ്റിങ് ഫുൾ ക്വളിറ്റിയാണ്. ഒരു ആലഞ്ചേരി തമ്പുരാൻ ലൂക്ക് ഒക്കെ ജഗന്റെ ശരീര ഭാഷയിൽ ഉണ്ട് . പക്ഷെ ആറാം തമ്പുരാൻ ഋഷി ആണെന്നെ ഉള്ളു. ഇതൊരു തരികിട തമ്പുരാനാണ്. എങ്കിലും തറവാട് അതിഥി ടീച്ചർ കൊടുക്കും എന്ന വിശ്വാസത്തിൽ, അതായത് കംപ്ലീറ്റ് ആ ഒരു സാമ്രാജ്യം പിടിച്ചെടുക്കാൻ ടീച്ചർക്കൊപ്പം തന്നെ അയാൾ നിൽക്കും .

പിന്നെ റാണിയമ്മയോട് ആൾറെഡി ജഗൻ വാൺ ചെയ്ത ഒരു കാര്യം താൻ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല എന്നാണ്. അതുപോലെ കഴിഞ്ഞ ദിവസം ‘അമ്മ മകനെ അടിക്കാൻ ഓടിച്ച സീൻ പ്രേക്ഷകരെ ഏറെ സന്തോഷിച്ച സീൻ ആയിരുന്നു.. ‘അമ്മ മകൻ സ്നേഹത്തിന്റെ രസകരമായ മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുമ്പോൾ അത്രത്തോളം പ്രേക്ഷകരും ഇഷ്ടപ്പെട്ടാണ് കാണുന്നത്. അപ്പോൾ ‘അമ്മയറിയാതെ കള്ള് കട്ട് കുടിച്ച മകനെ ‘അമ്മ ഓടിക്കുന്ന ആ കാഴ്ച അടിപൊളിയായിരുന്നു. എന്നാൽ ക്ളൈമാക്സ് കൊണ്ട് കൊളമാക്കി. കാരണം, ഒരു ടീച്ചർ കുട്ടിയെ കൈ നീട്ടി തല്ലിയ പോലെ ആയില്ലേ അവസാനം. അതുവേണ്ടായിരുന്നു, ഓടിച്ചിട്ട് ഋഷിസാറിന്റെ പിന്നിൽ തന്നെ നല്ല അടികൊടുക്കാമായിരുന്നു. എന്നാണ് പ്രേക്ഷകർ പറയുന്നത്.

പക്ഷെ ഇനി ചെറിയ കളികളല്ല. കളി കാര്യമാകുകയാണെന്ന് ഇന്നത്തെ പുത്തൻ പ്രോമോ കണ്ടാൽ ഉറപ്പിക്കാം. ലക്ഷ്മി അതിഥി ടീച്ചറുടെ ഫോണിൽ വിളിക്കുന്നതും ഋഷി അത് കാണുന്നതും കാണിക്കുന്നുണ്ട്. അപ്പോൾ ഉറപ്പായും റാണിയമ്മ ലക്ഷ്മിയെ മുൻനിർത്തി കളി തുടങ്ങിക്കഴിഞ്ഞു.

പിന്നെ ഋഷി ലക്ഷ്മിയോട് സംസാരിക്കുന്ന സീനും ഉണ്ട്. അപ്പോൾ മാളിയേക്കലിലേക്കുള്ള ദൂരം റിഷിയിൽ കുറയുകയാണ്. അതേസമയം ജഗൻ ആർക്കൊപ്പം ആയിരിക്കും ഇവിടെ നിലയുറപ്പിക്കുക എന്നത് കണ്ടറിയണം. ജഗൻ അറിയാതെ നാണിയമ്മ നടത്തുന്ന ഈ പണികൾ എന്താകും എന്നത് ഒരു ട്വിസ്റ്റ് തന്നെയാണ്. എന്നാൽ, റാണിയമ്മ ശക്തമായി തന്നെ മുന്നോട്ട് കുതിക്കുമ്പോൾ റാണിയമ്മയ്ക്ക് മുന്നിൽ ഋഷി മുട്ടുമടക്കുമോ? റാണിയമ്മയോട് ഇന്നും ഋഷി കടപ്പെട്ടിരിക്കുകയാണ്. അതിനെ അതിഥി ടീച്ചറും സൂര്യയും ഭയക്കുമുണ്ട്. ടീച്ചർ ഇവരുടെ കല്യാണം നടത്താൻ തയ്യാറാണ്, പക്ഷെ അവിടെ ഋഷിയാണ് പ്രശ്നം. ഋഷി ഇനിയും റാണിയമ്മയുടെ സമ്മതം കാത്തിരിക്കുകയാണ്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top