Connect with us

ആഴക്കടലിൽ പോയി മീൻ പിടിച്ച് അച്ചാർ ഇടാൻ പറ്റുവോ സക്കീർ ഭായിക്ക് ; എന്നാൽ കൂടെവിടെയിലെ സൂര്യ കൈമൾ റെഡി; ആരാധകരിലേക്ക് പുത്തൻ ചുവടുവെപ്പുമായി അൻഷിത അഞ്ചി; ആശംസകളുമായി ആരാധകർ!

Malayalam

ആഴക്കടലിൽ പോയി മീൻ പിടിച്ച് അച്ചാർ ഇടാൻ പറ്റുവോ സക്കീർ ഭായിക്ക് ; എന്നാൽ കൂടെവിടെയിലെ സൂര്യ കൈമൾ റെഡി; ആരാധകരിലേക്ക് പുത്തൻ ചുവടുവെപ്പുമായി അൻഷിത അഞ്ചി; ആശംസകളുമായി ആരാധകർ!

ആഴക്കടലിൽ പോയി മീൻ പിടിച്ച് അച്ചാർ ഇടാൻ പറ്റുവോ സക്കീർ ഭായിക്ക് ; എന്നാൽ കൂടെവിടെയിലെ സൂര്യ കൈമൾ റെഡി; ആരാധകരിലേക്ക് പുത്തൻ ചുവടുവെപ്പുമായി അൻഷിത അഞ്ചി; ആശംസകളുമായി ആരാധകർ!

കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് കൂടെവിടെ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അൻഷിദ. സൂര്യയെന്ന പെൺക്കുട്ടിയുടെ വേഷമാണ് സീരിയയിൽ അൻഷിദ അവതരിപ്പിക്കുന്നത്. കൂടെവിടെ സീരിയലിന്റെ ഭാ​ഗമായതോടെ കുടുംബത്തിലെ ഒരു അം​ഗത്തിന് ലഭിക്കുന്ന സ്നേഹമാണ് തനിക്ക് ആരാധകർ നൽകുന്നതെന്ന് അൻഷിദ തന്നെ പറയാറുണ്ട്. സീരിയൽ ഇപ്പോൾ ഏറെ നിർണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ അൻഷിതയ്ക്ക് സോഷ്യൽമീഡിയ വഴിയും വലിയ ആരാധക പിന്തുണയുണ്ട്.

കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ തുടക്കം സീരിയലിൽ കേന്ദ്രകഥപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. 2021ന്റെ തുടക്കത്തിലാണ് കൂടെവിടെ ആരംഭിക്കുന്നത്. സൂര്യയെന്ന നിഷ്കളങ്കയായ പഠിക്കാൻ ഏറെ ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കൂടെവിടെ സീരിയൽ ചർച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പ്രണയവും തമാശകളുമെല്ലാം സമംചേർത്താണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ഉറപ്പായും എല്ലാവര്ക്കും സൂര്യ എന്ന കുട്ടിയെ കാണാം. അതിനാൽ തന്നെയാണ് സൂര്യ കൈമൾ എന്ന കഥാപാത്രത്തിന് യൂത്തിനിടയിലും ഇത്രയധികം സ്വീകാര്യത ഉണ്ടായത്.

അതോടൊപ്പം സൂര്യയെ അതിഭംഗിയായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന അൻഷിദയും അംഗീകാരം
അർഹിക്കുവിനുണ്ട്. സൂര്യ കൈമളായി തിളങ്ങുന്ന അൻഷിദയെ മാത്രമല്ല പ്രേക്ഷകർക്ക് അറിയാവുന്നത് വളരെ അടുത്ത ബന്ധം അൻഷിതയോടും പ്രേക്ഷകർക്ക് ഉണ്ട്. അത്രത്തോളം തുറന്ന പുസ്തകം പോലെ ലളിതമായ മനോഹരമായ ഒരു പ്രൊഫൈൽ ആണ് അൻഷി വ്യക്തി ജീവിതത്തിലും കീപ് ചെയ്യുന്നത്.

സൂര്യ കൈമൾ എന്ന കഥാപാത്രം ഇടയ്ക്ക് അൻഷിയായില്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. അപ്പോഴും അത് ആ വ്യക്തിയുടെയും കഥാപാത്രത്തിനെയും പ്രേക്ഷകർക്ക് വേര്തിരിച്ചെടുക്കവും വിധം മനോഹരമാക്കിയ അൻഷിദയ്ക്ക് ഉള്ള അംഗീകാരമായി കാണാവുന്നതാണ്. ഒരു ജാഡയുമില്ലാതെ എല്ലാ ആരാധകർക്കും മറുപടികൊടുക്കുന്ന വളരെ ലളിതമായ പെൺകുട്ടി അതാണ് അൻഷി എന്ന് ആരാധകർ പറയാറുണ്ട്.

ഇപ്പോൾ ആരാധകർക്കായി അൻഷി സോഷ്യൽ മീഡിയയിൽ മറ്റൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. സംഭവം ഇന്നിപ്പോൾ മൂന്ന് ദിവസമായി , എങ്കിലും പല പ്രേക്ഷകരും അറിഞ്ഞു വരുന്നതേയുള്ളു… എന്താണെന്നല്ലേ….?

ആരാധകർ ഏറെ ആഗ്രഹിച്ചിരുന്ന അൻഷിതയുടെ യൂട്യൂബ് ചാനൽ. അൻഷിത അഞ്ചി എന്ന പേരിൽ തന്നെയാണ് പുത്തൻ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. തുടക്കം ആഴക്കടലിൽ നിന്നും ആകാം , എന്ന ടൈറ്റിലോടെ ആദ്യ വീഡിയോ വച്ചപ്പോൾ വലിയ സ്വീകാര്യതാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കടലിൽ പോയി മീൻ പിടിച്ചു കൊണ്ട് വന്നു ഉമ്മിയെ കൊണ്ട് അച്ചാർ ഇടിക്കുന്ന അൻഷിതയെ വിഡിയോയിൽ കാണാം. ലൈഫ് സ്റ്റൈൽ , വ്‌ളോഗ് . ഫുഡ്, വിഭവങ്ങൾ, പാചകം കുടുംബം ,,, എന്നിങ്ങനെ കുറച്ചു ഉദ്ദേശവുമായിട്ടാണ് അൻഷിത യൂട്യൂബ് ചാനലിലേക്ക് ചുവടുവച്ചിരിക്കുന്നത്.

ആദ്യ വീഡിയോ അൻഷിതയും ഉമ്മിയും കൂടി പൊളിച്ചടുക്കി എന്നാണ് കമെന്റുകൾ വായിച്ചാൽ വ്യക്തമാകുന്നത്. ഉമ്മിയുടെ മീനച്ചാർ കണ്ട് വായിൽ കൊതിയൂരാത്തവരും ചുരുക്കമാണ്. എല്ലാം അടിപൊളിയാക്കിയപ്പോഴും ആരാധകർക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. സൂര്യയുടെ ഋഷി സാറിനെ കൂടി ചാനലിൽ കൊണ്ടുവരണം എന്ന്. കൂടെവിടെ പരമ്പരയിൽ എത്തുന്നതിനു മുൻപ് തന്നെയുള്ള കൂട്ടുകെട്ടാണ് അൻഷിതയും ബിപിൻ ജോസും തമ്മിൽ ഇരുവരും ഒന്നിച്ചഭിനയിച്ച ഷോർട്ട് ഫിലിം എല്ലാം ഇതിനോടകം തന്നെ ആരാധകർ തേടികണ്ടെത്തിയിരുന്നു, ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഏതായാലും ഇനി അൻഷിതയെ ഇപ്പോഴും കാണാമല്ലോ എന്നാണ് പ്രേക്ഷകർ പുത്തൻ ചാനലിന് ആശംസകൾ അറിയിച്ചുകൊണ്ട് പറയുന്നത്. നല്ല നല്ല വിഭവങ്ങളുമായി പ്രേക്ഷകരെ പിടിച്ചിരുത്താൻ അൻഷിതയ്ക്ക് സാധിക്കട്ടെ… ആശംസകൾ!

about koodevide

More in Malayalam

Trending

Recent

To Top