Connect with us

വേദികയുടെ പദ്ധതികൾ തെറ്റിച്ച് കൊണ്ട് സിദ്ധുവിനെ കാണാൻ സമ്പത്ത്; ഈ വരവ് വെറുതെ അല്ല ; ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ!

Malayalam

വേദികയുടെ പദ്ധതികൾ തെറ്റിച്ച് കൊണ്ട് സിദ്ധുവിനെ കാണാൻ സമ്പത്ത്; ഈ വരവ് വെറുതെ അല്ല ; ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ!

വേദികയുടെ പദ്ധതികൾ തെറ്റിച്ച് കൊണ്ട് സിദ്ധുവിനെ കാണാൻ സമ്പത്ത്; ഈ വരവ് വെറുതെ അല്ല ; ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരായണ് കുടുംബവിളക്ക്. സിനിമാ നടി മീര വാസുദേവിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ ഇവർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

നെഗറ്റീവ് കഥാപാത്രങ്ങൾക്ക് പോലും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സീരിയലിൽ വേദിക എന്ന കഥാപാത്രത്തെയാണ് നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്നത്. കഥയിലെ വില്ലത്തിയായിരുന്നിട്ടും മീരയെ പോലെ തന്നെ ശരണ്യയക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം. വീട് ലോകമായി കണ്ട് ജീവിച്ച ഒരു പാവം വീട്ടമ്മയായിരുന്നു സുമിത്ര. എന്നാൽ ഇവരുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ ഇവരെ വീട്ടിൽ നിന്ന് പുറം ലേകത്ത് എത്തിക്കുകയാണ്.

ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിച്ച സുമിത്രയ്ക്ക് വീട്ടിൽ നിന്ന് ലഭിച്ചത് അവഗണനയും കുറ്റപ്പെടുത്തലുമായിരുന്നു. ഭർത്താവും മക്കളും അവഗണിച്ചിട്ടും ഒരിക്കൽ പോലും ആരുടേയും മുന്നിലും ഇവർ പരാതിയുമായി എത്തിയിരുന്നില്ല. എല്ലാ ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു. സീരിയലിന്റെ തുടക്കത്തിൽ പ്രേക്ഷകർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. സുമിത്ര പ്രതികരിച്ച് തുടങ്ങുമ്പോഴാണ് കഥ മാറുന്നത്. ഇതോടെ ആരാധകരും വർധിക്കുകയായിരുന്നു.

വേദികയുമായുള്ള സിദ്ധുവിന്റെ വിവാഹം കഴിയുന്നതോടെയാണ് കഥ മാറുന്നത്. സുമിത്രയിൽ നിന്ന് വിവാഹമോചനം ചോദിച്ച് വാങ്ങുകയായിരുന്നു സിദ്ധാർത്ഥ്. എന്നാൽ വേദികയുമായി ജീവിച്ചുതുടങ്ങിയപ്പോഴാണ് സുമിത്രയുടെ വില എന്തെന്ന് സിദ്ധുവിന് മനസിലായത്. വിചാരിച്ചത് പോലെയുള്ള കുടുംബജീവിതമായിരുന്നില്ല സിദ്ധുവിന് ലഭിച്ചത്. വിവാഹത്തിന് ശേഷമായിരുന്നു വേദികയുടെ തനിനിറം മനസ്സിലാവുന്നത്. സുമിത്രയെ തോൽപിച്ച് സമ്പത്തും അധികാരവും നേടുക എന്നതായിരുന്നു വേദികയുടെ ലക്ഷ്യം. എന്നാൽ കല്യാണത്തോടെ എല്ലാ പദ്ധതികളും തെറ്റുകയായിരുന്നു. വേദികയുടെ സ്വഭാവം മനസ്സിലാക്കിയ സിദ്ധു ഇവരിൽ നിന്ന് അകലുകയാണ്. വേദികയിൽ നിന്ന് അകന്നതോടെ അച്ഛനും മക്കളുമായി അടുക്കുകയായിരുന്നു. സിദ്ധുവിന്റെ മാറ്റം വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്..

സുമിത്രയെ കളളക്കേസിൽ കുടുക്കിയതിനെ തുടർന്ന് വേദികയെ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. വേദികയുടെ ഭീക്ഷണിക്ക് മുന്നിലൊന്നും സിദ്ധാർത്ഥ് തന്റെ തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല. സിദ്ധുവിന്റെ അമ്മ സരസ്വതിയും സഹോദരി ശരണ്യയും വേദികയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് ചെവി കൊടുത്തില്ല. ഇപ്പോഴിത വീട്ടിൽ കയറി പറ്റാൻ പുതിയ പദ്ധതിയുമായി വേദിക എത്തിയിരിക്കുകയാണ്. വേദികയുടെ അടവ് എട്ട് നിലയിൽ പൊളിയാൻ പോവുകയാണ്.

വേദിക അമ്മയാവാൻ പോകുന്ന വിവരം സിദ്ധുവിനെ ആകെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഗർഭണിയായ ഭാര്യയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കണമെവന്ന അമ്മ സരസ്വതിയുടേയും സഹോദരി ശരണ്യയുടേയും നിർബന്ധത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥ്. ഒടുവിൽ സിദ്ധാർത്ഥ് വേദികയെ തിരികെ വിളിക്കാൻ പോവുകയാണ്. ഇത് വേദികയ്ക്ക് സന്തോഷമായിട്ടുണ്ട്. എന്നാൽ വേദികയുടെ പദ്ധതികൾ തെറ്റിച്ച് കൊണ്ട് സിദ്ധുവിനെ കാണാൻ സമ്പത്ത് എത്തുകയാണ്. വേദികയെ തിരികെ വിളിക്കാൻ പോകുന്നതിന് മുൻപ് ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നാണ് സമ്പത്ത് പറയുന്നത്.

സിദ്ധും വീടിന് പുറത്തേയ്ക്ക് ഇറങ്ങമ്പോഴാണ് സമ്പത്ത് വരുന്നത്. വേദികയെ കൂട്ടികൊണ്ട് വരുന്നതും വരാത്തതും സാറിന്റെ ഇഷ്ടമാണെന്ന് പറയുന്ന സമ്പത്ത് , ഇപ്പോൾ എടുത്ത തീരുമാനത്തെ ഒന്നു കൂടി ആലോചിക്കണമെന്നാണ് പറയുന്നത്. എന്നാൽ സമ്പത്തിന്റെ വാക്ക് കേട്ട സമ്പത്ത് വേദികയെ കാണാൻ വീട്ടിൽ എത്തുകയാണ്, സിദ്ധുവിന്റെ വരവ് വേദികയെ സന്തോഷിപ്പിച്ചിട്ടുണ്ട്. എന്നാൽ സിദ്ധുവിന്റേത് വെറും വരവ് ആല്ലെന്നാണ് പ്രെമോ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

about kudumbavilakku

More in Malayalam

Trending

Recent

To Top