Connect with us

ശിവാജ്ഞലി സീൻ എന്റെ സാറേ.. ഒരു രക്ഷയും ഇല്ല; കുടുംബത്തിൽ ഇത്രയധികം പ്രശ്നങ്ങൾ നടക്കുമ്പോഴും പ്രണയിച്ചു ജീവിക്കുന്ന ശിവനും അഞ്ജലിയും ; സാന്ത്വനത്തിനായി കട്ട വെയിറ്റിങ് !

Malayalam

ശിവാജ്ഞലി സീൻ എന്റെ സാറേ.. ഒരു രക്ഷയും ഇല്ല; കുടുംബത്തിൽ ഇത്രയധികം പ്രശ്നങ്ങൾ നടക്കുമ്പോഴും പ്രണയിച്ചു ജീവിക്കുന്ന ശിവനും അഞ്ജലിയും ; സാന്ത്വനത്തിനായി കട്ട വെയിറ്റിങ് !

ശിവാജ്ഞലി സീൻ എന്റെ സാറേ.. ഒരു രക്ഷയും ഇല്ല; കുടുംബത്തിൽ ഇത്രയധികം പ്രശ്നങ്ങൾ നടക്കുമ്പോഴും പ്രണയിച്ചു ജീവിക്കുന്ന ശിവനും അഞ്ജലിയും ; സാന്ത്വനത്തിനായി കട്ട വെയിറ്റിങ് !

സാധാരണക്കാരുടെ ജീവിത കഥയാണ് സാന്ത്വനത്തിന്റെ പ്രമേയം. ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളും സന്തോഷങ്ങളും വളരെ മനോഹരമായിട്ട് അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ മുന്നോട്ട് കൊണ്ട് പോകുന്നത്, അതുകൊണ്ട് തന്നെ ആരാധകരും ഏറെയാണ്.

ഇപ്പോഴിത സാന്ത്വനം മറ്റൊരു കഥാപശ്ചാത്തലത്തിലേയ്ക്ക് നീങ്ങുകയാണ്. അപ്പു അമ്മയാവാൻ തയ്യാറെടുക്കുകയാണ്. സാന്ത്വനം കുടുംബത്തിലേയ്ക്ക് ആദ്യമായി ഒരു കുഞ്ഞ് വരുന്നതിന്റെ സന്തോഷത്തിലാണ് മറ്റുള്ളവർ. കുഞ്ഞിനെ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ.

എന്നാൽ, ശിവൻ പോയി മാപ്പ് പറഞ്ഞ് പുതിയ ഡിമാൻഡ് ഒക്കെ വെച്ചാണ് തമ്പി സാന്ത്വനം വീട്ടിലേക്ക് വന്നതെങ്കിലും… അപ്പുവിനോടുള്ള പിണക്കം മറന്ന് മകളെ അംഗീകരിച്ചിട്ടുണ്ട്. തമ്പിയുടെ വരവ് സാന്ത്വനം കുടുംബത്തിലെ സമാധാനം കുറച്ചൊന്നുമല്ല തകർത്തിരിക്കുന്നത്.

മകളെ കാണാൻ തമ്പി സാന്ത്വനത്തിൽ എത്തിയതിന് പിന്നാലെ അപ്പുവിനേയും ഹരിയേയും വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് അംബിക. അപ്പുവിന് ഇത് ഏറെ സന്തോഷമായെങ്കിലും ഹരിയ്ക്കും മറ്റുളളവർക്കും ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹരിയും തമ്പിയുമായി ഒത്ത് പോകുമോ എന്നാണ് ദേവിയുടേയും ബാലന്റേയും ആശങ്ക. ഇതിൽ നിന്ന് ഒഴിവാക്കാൻ ഹരി വീണ്ടും അപ്പുവിനോട് പറയുന്നുണ്ട്. എന്നാൽ വീട്ടിൽ പോയേ പറ്റു എന്നുള്ള വാശിയിലാണ് അപ്പു.

സാന്ത്വനം വീട്ടിൽ അപ്പു സ്വന്തം വീട്ടിൽ പോകുന്നതും ഒട്ടും താല്പര്യമില്ലാതെ ഹരി പോകാൻ നിൽക്കുന്നതുമായ പ്രശ്നങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്… എന്നാൽ ഇതൊന്നും അറിയാതെ അവരുടേതായ ലോകത്തിൽ മുഴുകി ഇരിക്കുന്ന രണ്ടു പേരുണ്ട് നമ്മുടെ അഞ്ജുവും ശിവയും.

ഇന്നത്തെ പ്രോമോ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഒരു കിടിലൻ റൊമാൻസ് കാണാനുള്ള കാത്തിരിപ്പിലാണ് ഓരോ ശിവാജ്ഞലി ആരാധകരുമെന്നും അറിയാം…. അഞ്ജലിയ്ക്ക് സർപ്രൈസ് നൽകി കൊണ്ട് ശിവൻ ഫോട്ടോ പ്രിന്റ് എടുപ്പിച്ച് കൊണ്ട് വന്നിരിക്കുകയാണ്. ഇത് കണ്ട് ശരിക്കും അഞ്ജലി ഞെട്ടിയിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ് അഞ്ജലി വീഴാൻ പോകുന്ന ഒരു സീനുണ്ട്, എന്റെ പൊന്നോ… ആ ബി ജി എമ്മും, ശിവേട്ടന്റെ ആ നോട്ടവും കൂടി കാണുമ്പോൾ ആർക്കായാലും ഒന്ന് നോക്കി ഇരിക്കാൻ തോന്നും… ഇത്രയും കിടിലം അഭിനയം എവിടുന്നു വരുന്നു എന്ന് ചോദിച്ചു പോകുന്നില്ലേ…

ഏഷ്യാനെറ്റ് ഇപ്പോൾ, ഇറക്കിയിരിക്കുന്ന പ്രോമോ വീഡിയോയിലെ കമെന്റുകൾ നോക്കിയാൽ തന്നെ മനസ്സിലാകും, അഞ്ജലിയുടെയും ശിവന്റെയും റൊമാൻസ് കാണാൻ വേണ്ടി എത്ര പേരാണ് കാത്തിരിക്കുന്നതെന്ന്..

കാത്തിരുന്ന ശിവാഞ്ജലിയുടെ പ്രണയ നിമിഷങ്ങൾ വന്ന് തുടങ്ങി..! ഇനിയങ്ങോട്ട് പൊളിച്ചടുക്കാല്ലേ…
ഇന്നത്തെ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ്… ആണെന്നാണ് ഒരു ആരാധിക പറയുന്നത്. ശിവജ്ഞലി റൊമാൻസ് വേറെ ലെവൽ ആണ്, എന്താപറയാ…… ശിവേട്ടന്റേ ആ നോട്ടം ഒരു രക്ഷയും ഇല്ല, ശിവേട്ടൻ പിന്നെ പൊളിയല്ലേ… അഞ്ചു മനസ്സിൽ കാണുന്നത് അപ്പോ തന്നെ ശിവേട്ടൻ സാധിച്ചുകൊടുക്കും. ഇങ്ങനെ ശിവേട്ടനും അഞ്ജലിയുമാണ് എല്ലാവരുടെയും മനസ്സിൽ.

about santhwanam

More in Malayalam

Trending

Recent

To Top