Connect with us

ബിപിൻ ചേട്ടൻ ലാലേട്ടനെങ്കിൽ അൻഷി മമ്മൂക്കയാണ്; അഭിനയത്തിന്റെ കാര്യത്തിൽ രണ്ടും ഒന്നിനൊന്ന് മെച്ചം; അൻഷിദ കൂടെവിടെയിൽ നിന്നും മാറുകയാണോ എന്ന ചോദ്യത്തിന് മറുപടി ഇതാ!

Malayalam

ബിപിൻ ചേട്ടൻ ലാലേട്ടനെങ്കിൽ അൻഷി മമ്മൂക്കയാണ്; അഭിനയത്തിന്റെ കാര്യത്തിൽ രണ്ടും ഒന്നിനൊന്ന് മെച്ചം; അൻഷിദ കൂടെവിടെയിൽ നിന്നും മാറുകയാണോ എന്ന ചോദ്യത്തിന് മറുപടി ഇതാ!

ബിപിൻ ചേട്ടൻ ലാലേട്ടനെങ്കിൽ അൻഷി മമ്മൂക്കയാണ്; അഭിനയത്തിന്റെ കാര്യത്തിൽ രണ്ടും ഒന്നിനൊന്ന് മെച്ചം; അൻഷിദ കൂടെവിടെയിൽ നിന്നും മാറുകയാണോ എന്ന ചോദ്യത്തിന് മറുപടി ഇതാ!

കഥാപാത്രങ്ങളും കഥയും ഒന്നിനൊന്ന് മെച്ചമായ വലിയ പ്രഹസനങ്ങൾ ഒന്നുമില്ലാത്ത സീരിയലാണ് കൂടെവിടെ.. ഇതുവരെ കൂടെവിടെയിൽ വന്നുപോയ എല്ലാ കഥാപാത്രങ്ങളെയും നിങ്ങളാരും മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം റോഷനെയും സനയെയും കണ്ടപ്പോഴുള്ള പ്രേക്ഷക പ്രതികരണം അതിനു വലിയ ഒരു തെളിവാണ്.

ഇനി ഇന്നലത്തെ എപ്പിസോഡിലേക്ക് ഒന്ന് നോക്കാം…. തുടക്കം തന്നെ പഴയ കുറെ ഋഷിയും അതിഥി ടീച്ചറും തമ്മിലുള്ള ഓർമ്മകൾ കാണിക്കുന്നുണ്ട് . ഋഷി അതിഥി ടീച്ചറെ വർഷങ്ങൾക്ക് ശേഷം കാണുമ്പോഴുള്ള ആദ്യ നാളുകൾ അതൊക്കെ ടീച്ചർ ഓർക്കുന്നതായിട്ടാണ് കാണിക്കുന്നത്.

“എത്രയോ ദിവസങ്ങൾ രാത്രികൾ ഞാൻ കൊതിച്ചിട്ടുണ്ട് എന്റെ അമ്മയുടെ സ്നേഹ സ്പർശത്തിനായി പക്ഷെ ഇപ്പോൾ പൊള്ളുന്നു… ദാനം തരുന്ന ഒരു വാത്സല്യവും എനിക്ക് വേണ.. കടമ നിർവഹിക്കാൻ വേണ്ടി വന്നു എന്നുമാത്രം.” ഇതൊക്കെ പണ്ട് ഋഷി സാർ പറഞ്ഞിട്ടുള്ള വാക്കുകളാണ്.

ഇത് ടീച്ചർ ഓർക്കുന്നതിനൊപ്പം നമ്മളെ കൂടി ഓർമ്മിപ്പിക്കുമ്പോൾ കുറെ ദൂരം ഋഷി കടന്നുപോയി എന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ ടീച്ചർ ഇതൊക്കെ ഓർക്കുമ്പോൾ ഋഷി ഓർക്കുന്നത് റാണിയമ്മയുടെ വാക്കുകകളാണ്. അത് കഥയിൽ അത്യാവശ്യം താനാന്യൻ. കാരണം… പെട്ടന്നൊരാൾ കടന്നുവരുമ്പോൾ വര്ഷങ്ങളായി കൂടെയുണ്ടായിരുന്ന വ്യക്തിയെ മാറ്റിനിർത്താൻ ആർക്കും സാധിക്കില്ലല്ലോ.

എങ്കിലും ഇനിയും റാണിയമ്മയുടെ സ്വഭാവം, റാണിയമ്മ ചെയ്ത ദ്രോഹങ്ങൾ പെറ്റമ്മയോട് ചെയ്ത ചതി ഇതെല്ലാം പുറത്തുവരാൻ കിടക്കുകയാണ്. എല്ലാ സത്യങ്ങളും അറിയുമ്പോൾ ഋഷിയുടെ നിലപാട് എന്തായിരിക്കും എന്ന് നമുക്ക് നോക്കാം.

ഇനി അടുത്ത ഒരു കാര്യം അൻഷിദ കൂടെവിടെയിൽ നിന്നും പോകുന്നു എന്നൊക്കെയുള്ള കുറെ ചോദ്യങ്ങൾ കണ്ടിരുന്നു. ഒരിക്കലും ഇല്ല. ഋഷി സാറും സൂര്യ കൈമളും ഇവിടെ നമ്മുടെ കൂടെത്തന്നെയുണ്ട്. നിങ്ങൾ പറയുന്ന ഒരു കമെന്റും കൂടെവിടെ ടീം കേൾക്കുന്നുണ്ട്. അതിൽ പരിഗണിക്കേണ്ടതിനെ പരിഗണിക്കുന്നുമുണ്ട്…

അതിന്റെ കുറെ തെളിവുകൾ ഞാൻ കാര്യമായിട്ടും തമാശയായിട്ടും ഒക്കെ നിങ്ങളോട് ഇതിനു മുന്നേ പറഞ്ഞിരുന്നു. ഇന്നിപ്പോൾ നിങ്ങളുടെ ഒക്കെ പരാതി പറച്ചിലുകൾ കണ്ടിട്ട് സൂര്യയുടെ ഡ്രസിങ് ഒക്കെ മാറ്റി. പുതിയ ഷെഡ്യൂൾ തുടങ്ങിയപ്പോൾ തന്നെ ആ മാറ്റം കൊണ്ടുവന്നു.

എനിക്ക് ഈ ഒരു കാര്യത്തിൽ കൂടെവിടെ ടീമിനോട് പറയാനുള്ളത് , സൂര്യ കൈമളിനെ പ്രേക്ഷകർ വഴക്ക് പറഞ്ഞത് അൻഷിതയോടുള്ള ദേഷ്യം കൊണ്ടല്ല. സൂര്യ കൈമൾ എന്ന കഥാപാത്രം അത്രമാത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നത് കൊണ്ടാണ്. അതിലിപ്പോൾ ഡ്രസിങും കമ്മലുമൊക്കെ തിരഞ്ഞെടുക്കുന്നത് കഥാപാത്രത്തിന്റെ സ്വാതന്ത്യമല്ലേ എന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. അവരോടും ഞാൻ യോജിക്കുന്നുണ്ട്. ശരിയാണ് അതൊക്കെ കഥാപാത്രത്തിന്റെ സ്വാതന്ത്ര്യമാണ്.

അതായത് സൂര്യ കൈമൾ എന്ന കഥാപാത്രത്തിന്റെ സ്വാതന്ത്ര്യം. അവിടെ അൻഷിദ സൂര്യയ്ക്ക് വേണ്ടി ഡ്രസ്സ് സെലെക്റ്റ് ചെയ്തതും കമ്മൽ സെലെക്റ്റ് ചെയ്തതുമാണ് പ്രശ്നമായത്. ഇത് ഇന്ന് പറയാൻ കാരണം, ആ തെറ്റ് അവർ തിരുത്തി. ഇപ്പോൾ പഴയ സൂര്യയെ എല്ലാവര്ക്കും കാണാം. ഇതിനിടയിൽ അൻഷിദയുടെ അഭിനയത്തെ കുറച്ചുകാണിക്കേണ്ട കാര്യം ഒട്ടും തന്നെയില്ല. കാരണം നിങ്ങൾ സൂര്യയെ ഏറ്റെടുക്കാൻ കാരണം തന്നെ അൻഷിയാണ്.

ബിപിൻ ചേട്ടൻ മോഹൻലാൽ ആണെങ്കിലെ അൻഷി മമ്മൂട്ടിയാണ്. മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ആ കഥാപാത്രങ്ങളിലൊന്നും നിങ്ങൾക്ക് മമ്മൂട്ടി എന്ന വ്യക്തിയെ കാണാൻ കഴിയില്ല. അതുപോലെയാണ് അൻഷിദ , ഇതിനു മുൻപ് തനിവില്ലത്തിയായ രംഭ എന്ന കഥാപാത്രത്തെയാണ് അൻഷിദ ചെയ്തിരുന്നത്. സീ കേരളം ചാനലിലെ കബനി എന്ന പരമ്പര കണ്ടവർക്ക് ഓർമ്മ വരും.

പിന്നെ ബിപിൻ ചേട്ടൻ ശരിക്കും മോഹൻലാലിനെ പോലെയെന്നൊക്കെ പറയുന്നത് ഞാനും സമ്മതിക്കുന്നു. അദ്ദേഹം ഒരു ബോൺ ആക്റ്റർ തന്നെയാണ്. പൊതുവെ ഈ സീരിയൽ അഭിനയത്തിൽ മുഖമൊക്കെ വളച്ചൊടിച്ചു കുറെ എക്സ്പ്രെഷൻ വാരിയിടണം എന്നൊക്കെയുള്ള ക്ളീഷേ ഏർപ്പാട് മാറിയത് ബിപിൻ ചേട്ടനും അൻഷിദയും പിന്നെ നമ്മുടെ അതിഥി ടീച്ചറായിട്ടെത്തുന്ന ശ്രീധന്യ ചേച്ചിയെയും ഒക്കെ കണ്ടപ്പോഴാണ്.

അപ്പോൾ ആ ഒരു പ്രശ്‍നങ്ങൾ എല്ലാം പരിഹരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ കഴിഞ്ഞ ദിവസവും ‘അമ്മ മകൻ കോംബോ അടിപൊളിയായിരുന്നു. ഇന്നത്തെ പ്രൊമോ കണ്ടപ്പോൾ അതിലും അടിപൊളിയായി തോന്നി…

അതിൽ ഋഷി വഴുക്കി വീണു കാലുളുക്കി വരുന്ന കാഴ്ചയാണ് കാണേണ്ടത്. ഒരു വശത്ത് അമ്മാമയും മറുവശത്ത് സൂര്യയും. ആഹാ… എന്റെ ഋഷി സാറെ….. ഈ ഒരു പ്രൊമോ വന്നപ്പോൾ തന്നെ കൂടെവിടെ പ്രേക്ഷകർ കമെന്റിടാൻ തുടങ്ങിയിട്ടുണ്ട്…

അത്ര അധികം എന്നെ ചിരിപ്പിച്ച ഒരു കമന്റ്റ് ഞാൻ വായിക്കാം….
“ലെ ഫാൻസ്‌; വഴുക്കി വീഴാൻ മാത്രം അവിടെ എന്ത് പണ്ടാരമാ ഉണ്ടായിരുന്നത്….”

ലെ തക്കുടു ; തക്കുടു പ്രയോഗം സ്നേഹം കൊണ്ട് ആരാധകർ ഋഷി സാറിനെ വിളിക്കുന്നതാണെ…. അതായത് ഋഷിയുടെ റോമൻസിനൊപ്പം ആ കുറുമ്പും അപാരമാണല്ലോ…?

അപ്പോൾ ഋഷി സാറിന്റെ മറുപടി ഇങ്ങനെയാണ്; എനിക്ക് വഴുക്കണം എന്ന് തോന്നി വഴുക്കി… എനിക്കൊന്നു വഴുക്കണ്ടേ….. മനുഷ്യന് ഇപ്പോഴും വടി പോലെ നടക്കാൻ പറ്റുമോ?

ഇത് കേൾക്കുന്ന ഫാൻസ്‌ …ഉവ്വേ….”

സംഭവം ഋഷി സാറിന്റെ വഴുക്കലും ഉളുക്കും അമ്മയുടെ സ്നേഹം കിട്ടാൻ തന്നെയാകണം. അത് നമുക്ക് ഇന്നത്തെ എപ്പിസോഡ് വരുമ്പോൾ കാണാം…

about koodevide

More in Malayalam

Trending

Recent

To Top