Connect with us

ഇടുത്തീ പോലെ ആ മരണവാർത്ത, ദുഃഖം താങ്ങനാവാതെ പൃഥ്വിരാജ്.. പൊട്ടിക്കരഞ്ഞ് സുപ്രിയ..ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ, കണ്ണീരോടെ ആരാധകർ

Malayalam Breaking News

ഇടുത്തീ പോലെ ആ മരണവാർത്ത, ദുഃഖം താങ്ങനാവാതെ പൃഥ്വിരാജ്.. പൊട്ടിക്കരഞ്ഞ് സുപ്രിയ..ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ, കണ്ണീരോടെ ആരാധകർ

ഇടുത്തീ പോലെ ആ മരണവാർത്ത, ദുഃഖം താങ്ങനാവാതെ പൃഥ്വിരാജ്.. പൊട്ടിക്കരഞ്ഞ് സുപ്രിയ..ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ, കണ്ണീരോടെ ആരാധകർ

പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് നടന്റെ ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും. ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സുപ്രിയയും ചേര്‍ന്നാണ്. സിനിമയുടെ കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ സുപ്രിയയുടെ സാന്നിധ്യമുണ്ട്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം വാചാലയായെത്താറുണ്ട് സുപ്രിയ. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

പൃഥ്വിരാജിന്റെ ഭാര്യാപിതാവും സുപ്രിയയുടെ പിതാവുമായ മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ.

വിജയ കുമാര്‍ മേനോന്റെയും പത്മ മേനോന്റെയും ഏക മകളാണ് സുപ്രിയ മേനോന്‍. അച്ഛന്റെ മരണ ശേഷം തീര്‍ത്തും ഒറ്റപ്പെടുകയാണ് സുപ്രിയ. അച്ഛന്റെ സ്ഥാനം നല്‍കിയ പൃഥ്വിരാജിനും ഈ മരണം തീരാത്ത വേദനയായിരിയ്ക്കും.

സുപ്രിയയ്ക്ക് നല്ല വിദ്യഭ്യാസം കൊടുക്കാന്‍ അച്ഛന്‍ വിജയകുമാര്‍ ശ്രദ്ധിച്ചിരുന്നു. ഗ്രാജ്വേറ്റാണ് സുപ്രിയ. ശേഷം ബി ബി സിയില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. പാലക്കാട് കാരിയായ സുപ്രിയയ്ക്ക് ആംഗലേയ ഭാഷയോടുള്ള താത്പര്യം ജോലിയെ സഹായിച്ചു. ജോലിയുടെ ഭാഗമായിട്ട് തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. തുടര്‍ന്ന് 2011 ഏപ്രില്‍ 25 ന് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായി. വിജയ കുമാറിനും ഭാര്യയ്ക്കും മകളുടെ പ്രണയ ബന്ധത്തിനോട് എതിര്‍പ്പ് ഉണ്ടായിരുന്നില്ല

പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം സുപ്രിയ തന്റെ മാധ്യമ പ്രവര്‍ത്തന മേഖല ഉപേക്ഷിച്ചു. മാസ് കമ്യൂണിക്കേഷനുമായുള്ള താരപത്‌നിയുടെ ബന്ധം പിന്നെ സിനിമയിലായി. 2019 ല്‍ 9 എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സുപ്രിയ നിര്‍മാണ മേഖലയിലേക്ക് കടന്നത്. തുടര്‍ന്ന് നിര്‍മിച്ച ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രവും മികച്ച സാമ്പത്തിക വിജയം നേടി.

പൃഥ്വിരാജിന്റെ വിജയത്തിന് പിന്നിലുള്ള സ്ത്രീ ശക്തിയാണ് സുപ്രിയ എന്ന് തീര്‍ച്ചയായും പറയാം. ഒരിടയ്ക്ക് ഭീകരമായി സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ പൃഥ്വിയെ, എല്ലാ പിന്തുണകളും നല്‍കി മുന്നോട്ട് കൊണ്ടു വരുന്നതില്‍ സുപ്രിയ വഹിച്ച പങ്ക് ചെറുതല്ല. ഭാര്യ നല്‍കിയ മെന്റല്‍ സപ്പോര്‍ട്ടിനെ കുറിച്ച് പലപ്പോഴും പൃഥ്വി തന്നെ വാചാലയായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ജന്മദിനം.പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്ക് ആശംസകൾ നേർന്നിരുന്നു. അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് ഇരുവരും ആശംസകൾ നേർന്നത്. സുപ്രിയയും ആശംസകൾ നേർന്ന് എത്തിയിരുന്നു. ഈ സന്തോഷം കെട്ടടങ്ങുന്നതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രിയയ് ക്ക് തന്റെ അച്ഛനെ നഷ്ട്പെടുന്നത്

More in Malayalam Breaking News

Trending

Recent

To Top