ആദ്യ ദിവസം തന്നെ കനകവും കാമിനിയും കലക്കി; മനസുതുറന്നു ചിരിപ്പിക്കാൻ സർറിയൽ കോമഡിയുമായി നിവിൻ പോളി ചിത്രം; ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയ്ക്ക് വൻ പ്രതികരണം!
ആദ്യ ദിവസം തന്നെ കനകവും കാമിനിയും കലക്കി; മനസുതുറന്നു ചിരിപ്പിക്കാൻ സർറിയൽ കോമഡിയുമായി നിവിൻ പോളി ചിത്രം; ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയ്ക്ക് വൻ പ്രതികരണം!
ആദ്യ ദിവസം തന്നെ കനകവും കാമിനിയും കലക്കി; മനസുതുറന്നു ചിരിപ്പിക്കാൻ സർറിയൽ കോമഡിയുമായി നിവിൻ പോളി ചിത്രം; ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയ്ക്ക് വൻ പ്രതികരണം!
മലയാളക്കരയെ ഒന്നടങ്കം ചിരിപ്പിക്കാൻ കനകവും കാമിനിയും എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ നിവിൻ പോളി- ഗ്രേസ് ആന്റണി സിനിമയാണ് കനകം കാമിനി കലഹം. ഏറെ പ്രത്യേകതകളോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്തത്. നിവിൻ പോളി തന്നെയാണ് സിനിമ നിർമിച്ചതും മുഖ്യ വേഷത്തിൽ എത്തിയതും.
പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതം കൊണ്ട് മുൻനിര നായകന്മാർക്കൊപ്പം ഇടം നേടിയ നിവിൻ പോളിയുടെ മറ്റൊരു അടിപൊളി കോമഡി സിനിമയായിരിക്കും കനകം കാമിനി കലഹം എന്ന് ഒഫിഷ്യൽ ട്രെയ്ലറിൽ നിന്നുതന്നെ വ്യക്തമായിരുന്നു.
ആദ്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത സിനിമ കൂടിയാണ് കനകം കാമിനി കലഹം. ഒരു ഹോട്ടലിനെ പശ്ചാത്തലമാക്കിയാണ് സിനിമ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് കനകം കാമിനി കലഹത്തിന്റേയും സംവിധായകൻ. നവംബർ 12നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ സ്ട്രീം ചെയ്തത്.
ഒരുപാട് നാളുകൾക്ക് ശേഷം നിവിൻ ഒരു മുഴുനീള കോമഡി എന്റർടെയ്നറിന്റെ ഭാഗമായിരിക്കുന്നു എന്നത് തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ഇതിനോടകം തന്നെ സിനിമയുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.
ഒരു സർറിയൽ കോമഡി ഫിലിം എന്നാണ് കൂടുതൽ പ്രേക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ലോജിക്കോടെ അഭിമുഖീകരിക്കേണ്ട സിനിമയല്ല കനകം കാമിനി കലഹം. നാടകം ഫീൽ ചെയ്യുന്ന തരത്തിൽ തന്നെ മനോഹരമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ തരം കാഴ്ചക്കാർക്കും ആസ്വദിക്കാനാകും വിധമുള്ള നല്ലൊരു തമാശപ്പടം എന്ന് തന്നെയാണ് കൂടുതലായും വരുന്ന റിവ്യൂ. അതോടൊപ്പം മലയാളത്തിൽ ഇത്തരം ഴോണർ അധികം കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ തന്നെ സിനിമ കണ്ടാസ്വദിക്കാം. സിനിമയോടൊപ്പം തന്നെ നിവിൻ പൊളിയുൾപ്പടെ ഗ്രെയ്‌സ് ആന്റണി , ജാഫർ ഇടുക്കി ,ജോയ് മാത്യു, വിനയ് ഫോർട്ട് എന്നിവരുടെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമയെ നവഭാവുകത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ചിതാഭസ്മം...
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...