Connect with us

റിമിയുടെ മുൻ ഭർത്താവ് ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അവളെ ചേർത്ത് നിർത്തി! ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

Malayalam

റിമിയുടെ മുൻ ഭർത്താവ് ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അവളെ ചേർത്ത് നിർത്തി! ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

റിമിയുടെ മുൻ ഭർത്താവ് ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അവളെ ചേർത്ത് നിർത്തി! ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

ഗായികയായും അവതാരികയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമിടോമി. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ റിമി ടോമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടും ഡാന്‍സും തമാശകളും പൊട്ടിച്ചിരികളുമൊക്കെയായാണ് റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

അവതാരികയായി മുന്നേറുന്നതിനിടയിലാണ് സിനിമയിലേയ്ക്ക് അവസരം കിട്ടുന്നത്. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.

ദാമ്പത്യ ജീവിതത്തിൽ റിമിയ്ക്ക് അധികം തിളങ്ങാൻ ആയില്ല. റിമിയുടെ വിവാഹ മോചന വാർത്ത വലിയ തരംഗം തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ. തുടർന്ന് റിമി തന്റെ തിരക്കുകളിലേക്ക് മാറി എങ്കിൽ കൂടിയും റോയിസ് വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. റിമിയെ പോലെത്തന്നെ പ്രേക്ഷകർ ഏറെ ആരാധിച്ച വ്യക്തിത്വമാണ് താരത്തിന്റെ മുൻ ഭർത്താവ് റോയി സിന്റേത്.

അത് കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ആരാധകർ ഏറെയാണ്. ബിസിനസ് മാനായ റോയ്‌സ് അടുത്തിടെയാണ് വീണ്ടും വിവാഹിതൻ ആയത്. പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത വിവാഹം ആയിരുന്നു അദ്ദേഹത്തിന്റേത്. റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണു റോയിസ് വീണ്ടും വിവാഹിതനാകുന്നത്. ഇപ്പോഴിതാ പുതുജീവിതത്തിന്റെ സന്തോഷത്തിൽ ആണ് റോയിസും സോണിയയും.

ഭാര്യ സോണിയയും ഒത്തുള്ള ചിത്രം റോയിസ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് താരം വീണ്ടും ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ചിരി എന്ന ക്യാപ്ഷ്യനോടെയാണ് റോയിസ് പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. ഇരുവരും അടുത്തിടെ നടത്തിയ യാത്രകളുടെ ഭാഗമായിട്ടുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഇനിയെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടെ, നല്ലത് വരട്ടെ, നന്നായി ജീവിക്കൂ എന്നൊക്കെ പങ്ക് വയ്ക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ഫെബ്രുവരി 22 ന് ക്രിസ്ത്യന്‍ ആചാരപ്രകാരം ആണ് റോയിസും സോണിയയും വിവാഹിതരായത്.
തൃശൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. വിവാഹ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മുതൽ റിമിയേയും റോയിസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും രംഗത്ത് വന്നിരുന്നു.
. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top