Connect with us

നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; വൈറലായ ധ്യാൻ ശ്രീനിവാസന്റെ മറുപടിയ്ക്ക് പ്രതികരണവുമായി നവ്യ നായർ ; നവ്യയ്ക്കുള്ള താര പുത്രന്റെ മറുപടിയ്ക്കായി വീണ്ടും ആരാധകർ!

Malayalam

നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; വൈറലായ ധ്യാൻ ശ്രീനിവാസന്റെ മറുപടിയ്ക്ക് പ്രതികരണവുമായി നവ്യ നായർ ; നവ്യയ്ക്കുള്ള താര പുത്രന്റെ മറുപടിയ്ക്കായി വീണ്ടും ആരാധകർ!

നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; വൈറലായ ധ്യാൻ ശ്രീനിവാസന്റെ മറുപടിയ്ക്ക് പ്രതികരണവുമായി നവ്യ നായർ ; നവ്യയ്ക്കുള്ള താര പുത്രന്റെ മറുപടിയ്ക്കായി വീണ്ടും ആരാധകർ!

മലയാളസിനിമയിൽ വർഷങ്ങളായി നടനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുകയാണ് ശ്രീനിവാസന്‍. പകരക്കാരനില്ലാതെ ഒരു വ്യക്തിത്വമായി ജ്വലിച്ചുനിൽക്കുന്നതിനൊപ്പം മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ കലാകാരൻ കൂടിയാണ് ശ്രീനിവാസൻ .

കലാപരമായ സംഭവനകൾക്കൊപ്പം മിടുക്കന്മാരായ രണ്ട് താരങ്ങളെ കൂടി ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകി. ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മക്കളായ വിനീതും ധ്യാനും സിനിമയിലേക്ക് എത്തി. അഭിനയത്തിന് പുറമേ സംവിധാനവും തിരക്കഥ എഴുത്തിലുമൊക്കെ രണ്ടാളും കഴിവ് തെളിയിച്ചു.

അതേസമയം, താരകുടുംബത്തിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പടർന്നു പിടിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ടിവി ചാനല്‍ നടത്തിയ ശ്രീനിവാസന്റെ അഭിമുഖത്തില്‍ ഭാര്യയും മക്കളും പങ്കെടുത്തിരുന്നു. ഇതിനിടയില്‍ അച്ഛന്റെ സിനിമകളെ കുറിച്ചും മറ്റുമൊക്കെ മക്കളോടും ചോദ്യം വന്നു.

ധ്യാനിനോട് ഇഷ്ടപ്പെട്ട നടി ആരാണെന്നായിരുന്നു ചോദ്യം. ശോഭനയെ ഇഷ്ടമാണെന്നും അതിലും ഇഷ്ടം നവ്യ നായരെ ആണെന്നും പറഞ്ഞു. പക്ഷേ ഈ ഇഷ്ടം ഇപ്പോഴില്ലെന്നും നവ്യയുടെ സിനിമാ പോസ്റ്ററുകള്‍ കണ്ടതോടെ ഇഷ്ടം പോയെന്നുമൊക്കെയാണ് അന്ന് ധ്യാന്‍ പറഞ്ഞത്. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. എന്നാലിപ്പോള്‍ ധ്യാനിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടി നവ്യ നായര്‍ തന്നെ എത്തിയിരിക്കുകയാണ്.

” അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്ന ധ്യാന്‍ രസകരമായ മറുപടികളായിരുന്നു പറഞ്ഞത്. നടി നവ്യ നായരെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ച വെള്ളിത്തിര എന്ന സിനിമയിലെ ചില പോസ്റ്ററുകള്‍ കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് ധ്യാന്‍ പറഞ്ഞത്. ഇത് കേട്ട ഉടന്‍ ‘നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നോ?’ എന്ന് ശ്രീനിവാസന്‍ ചോദിക്കുകയും ചെയ്തു. ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഇല്ല എന്നാണ് ധ്യാന്‍ മറുപടി നല്‍കിയത്.” ഇതായിരുന്നു പ്രസ്തുത അഭിമുഖ ഭാഗം.

തന്നെ കുറിച്ച് താരപുത്രന്‍ പറഞ്ഞ വാക്കുകള്‍ നടി നവ്യ നായരും കണ്ടിരുന്നു. ‘സ്റ്റാര്‍’ എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങി വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരാണ് വീണ്ടും നവ്യയോട് ഇതേ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

‘ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ? അതിലെന്താണ് അഭിപ്രായം പറയാനുള്ളതെന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ‘സന്തോഷം,’ എന്ന് ഒറ്റവാക്കിലുള്ള മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. ‘ആ വീഡിയോ ക്ലിപ് ഞാനും കണ്ടിരുന്നു. രണ്ട് മൂന്ന് ദിവസമായി എന്റെ വാട്‌സാപ്പില്‍ ഫുള്‍ അതായിരുന്നു. ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു എന്ന് ധ്യാന്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും’ എന്നുമാണ് നവ്യ പറഞ്ഞത്. നവ്യയുടെ വാക്കുകളും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

നവ്യയുടെ പ്രതികരണം വന്നെങ്കിലും ധ്യാനോ വിനീത് ശ്രീനിവാസനോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടിയൊന്നും പറഞ്ഞിട്ടില്ല. നവ്യ നായരെ ഇഷ്ടമാണെന്ന് പറഞ്ഞതിനൊപ്പം സഹോദരന്‍ വിനീതിന് നടി മീര ജാസ്മിനെ ഇഷ്ടമാണെന്നുള്ള കാര്യവും ധ്യാന്‍ പറഞ്ഞിരുന്നു. ഞാന്‍ മാത്രമല്ല ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നു. നിന്റെ ഏട്ടത്തിയമ്മയായി മീര ജാസ്മിന്‍ വരുന്നതില്‍ നിനക്കെന്തേലും പ്രശ്‌നമുണ്ടോ? എന്ന് ചേട്ടന്‍ തന്നോട് ചോദിച്ചിരുന്നു എന്നാണ് ധ്യാന്‍ പറഞ്ഞത്.

നിലവില്‍ നടി മീര ജാസ്മിനും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അധികം വൈകാതെ മീരയും ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിട്ടേക്കാം. ഏതായാലും നവ്യ പ്രതികരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

about navya nair

More in Malayalam

Trending