Connect with us

ശനിയാഴ്ച്ചയാണ് ആ സുദിനം; രജിത് കുമാറിന്റെ സ്വപ്നം പൂവണിയുന്നു! അഭ്യൂഹങ്ങൾക്ക് വിരാമം കോരിത്തരിച്ച് ആരാധകർ

Malayalam

ശനിയാഴ്ച്ചയാണ് ആ സുദിനം; രജിത് കുമാറിന്റെ സ്വപ്നം പൂവണിയുന്നു! അഭ്യൂഹങ്ങൾക്ക് വിരാമം കോരിത്തരിച്ച് ആരാധകർ

ശനിയാഴ്ച്ചയാണ് ആ സുദിനം; രജിത് കുമാറിന്റെ സ്വപ്നം പൂവണിയുന്നു! അഭ്യൂഹങ്ങൾക്ക് വിരാമം കോരിത്തരിച്ച് ആരാധകർ

ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാര്‍ പ്രേക്ഷകപ്രീതി നേടിയെടുത്തത്. സാമൂഹിക- സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സമയത്താണ് രജിത് ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ രജിത് കുമാർ പെട്ടന്നായിരുന്നു ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്. ഷോയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസിലാക്കുന്നത്. താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചുമെല്ലാം അദ്ദേഹം ബിഗ് ബോസിൽ തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു.

പരിപാടിയില്‍ നിന്നും പുറത്തായതിന് പിന്നാലെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഷോയിൽ നിന്ന് പുറത്ത് എത്തിയതിന് പിന്നാലെ നിരവധി അവസരങ്ങളായിരുന്നു രജിത് കുമാറിനെ തേടിയെത്തിയത്. സിനിമകളിലേക്ക് രജിത് എത്തുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ‘സ്വപ്‍ന സുന്ദരി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡോ. ഷിനു ശ്യാമളന്‍ ആണ് രജിത്തിന്റെ നായിക. കെ കെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ്, രജിത്തിന്റെ മിനിസ്ക്രീൻ എൻട്രിയെ കുറിച്ചുകൂടി പ്രേക്ഷകർ അറിയുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഹാസ്യാത്മക പരമ്പരയിലൂടെയാണ് രജിത് മിനി സ്‌ക്രീൻ അഭിനയരംഗത്ത് ചുവട് വയ്ക്കുന്നത്. പുതിയ സീരിയൽ വിശേഷങ്ങളുമായാണ് രജിത് ഇക്കുറി എത്തിയത്. വരുന്ന ശനി മുതൽ ആകും പരമ്പരയുടെ സംപ്രേക്ഷണം.നിങ്ങളുടെ പ്രാർത്ഥനയും ദൈവാനുഗ്രഹവും തുണയായതുകൊണ്ടാണ് തനിക്ക് സീരിയലിൽ നല്ല ഒരു കഥാപാത്രമായി എത്താൻ കഴിഞ്ഞു എന്നാണ് രജിത് കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോയിലൂടെ പറഞ്ഞത്. കൃഷ്‍ണപ്രഭയും മല്ലിക സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും വധുവരന്‍മാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇരുവരും വിവാഹിതരായി എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു . സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കൃഷ്‌ണപ്രഭ എത്തിയിരുന്നു.

പതിവ് പോലെയുള്ള ഹാസ്യ പരമ്പരയല്ല ഇത്. ജീവിതഗന്ധിയായ സംഭവങ്ങളാണ് പരമ്പരയിലുള്ളത്. ഈ ഫോട്ടോ കണ്ട് ഇത്രയും ഞെട്ടിയെങ്കില്‍ അതിലും കൂടുതല്‍ കാര്യങ്ങളാണ് വരാനിരിക്കുന്നതെനന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ഒട്ടേറെ സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്‍ണ പൂജപ്പുരയുടേതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്‍റെ രചന.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top