Malayalam
സാന്ത്വനം സീരിയൽ അഭിനയിക്കുന്ന എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല; ശങ്കരൻ മാമയെ കാണുമ്പോൾ പാവം തോന്നുന്നു; സാന്ത്വനം പുത്തൻ എപ്പിസോഡ് ഏറ്റെടുത്ത് ആരാധകർ !
സാന്ത്വനം സീരിയൽ അഭിനയിക്കുന്ന എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല; ശങ്കരൻ മാമയെ കാണുമ്പോൾ പാവം തോന്നുന്നു; സാന്ത്വനം പുത്തൻ എപ്പിസോഡ് ഏറ്റെടുത്ത് ആരാധകർ !
മലയാള മിനിസ്‌ക്രീനിൽ ഇത്രയധികം പ്രേക്ഷകരെ നേടിയ മറ്റൊരു പരമ്പര ഉണ്ടാകില്ല. ഒരു കൂട്ട് കുടുംബ പശ്ചാത്തലത്തിൽ ചിത്രകാരിക്കുന്ന പരമ്പര റേറ്റിങ്ങിലും മുന്നിലാണ്. എന്നാൽ, കുറച്ച് നാളുകളായി പ്രശ്നങ്ങൾക്ക് നടുവിലൂടെയായിരുന്നു സാന്ത്വനം പരമ്പരയുടെ പോക്ക് . ബാലനും ശിവനും തമ്മിലുള്ള പ്രശ്നങ്ങളും ശിവനെ കടയിൽ നിന്നും ബാലൻ പുറത്താക്കിയ രംഗങ്ങളുമെല്ലാം സീരിയൽ പ്രേക്ഷകർ വളരെ നിരാശയോടെയാണ് കണ്ടിരുന്നത്. അത്രമേൽ സന്തോഷത്തോടെ കഴിയുന്ന ബാലനും ദേവിയും അവരുടെ സഹോദരങ്ങളും ഭാര്യമാരും എന്നന്നേക്കുമായി പിരിയുന്ന സാഹചര്യമുണ്ടാകുമോ എന്ന് വരെ ആശങ്കപ്പെട്ടിരുന്നു.
ശിവാഞ്ജലി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് അഞ്ജലി വീണ്ടും സാന്ത്വനം വീട്ടിൽ തിരിച്ചെത്തിയതിന്റേയും അപ്പുവിനും ഹരിക്കും കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലുമായിരുന്ന സാന്ത്വനം വീട്ടിലേക്ക് ഇടിത്തീ പോലെയാണ് പുതിയ പ്രശ്നമെത്തിയത്. സ്വാഭാവികമായി ഒരു കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് പരമ്പരയിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകരും പുത്തൻ കഥാഗതി ഇഷ്ടപ്പെട്ടു തന്നെയാണ് കാണുന്നത്.
അഞ്ജലിയുടെ കുടുംബത്തിന് വീട് നഷ്ടപ്പെട്ടതും തമ്പിയുടെ ക്രൂര പ്രവൃത്തികളുടേയും പേരിൽ സാന്ത്വനം കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും സമാധനം നശിച്ചിരുന്നു. അഞ്ജലിയുടെ അച്ഛൻ ശങ്കരനെ ശിവൻ അഞ്ജലിക്ക് വിവാഹത്തിന് ലഭിച്ച സ്വർണ്ണം തിരികെ നൽകിയാണ് സഹായിച്ചത്. ഇതറിയാത്ത ബാലൻ അടക്കമുള്ള സാന്ത്വനത്തിലെ അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. എന്നും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബാലന്റേയും സഹോദരങ്ങളുടേയും ഭാര്യമാരുടേയും ഇടയിൽ ഇതോടെ ചെറിയ പ്രശ്നങ്ങൾക്ക് തുടക്കമാവുകയായിരുന്നു.
അഞ്ജലിയുടെ സ്വർണ്ണം കൂട്ടുകാരനെ സഹായിക്കാനാണ് വാങ്ങിയത് എന്നാണ് ശിവൻ കുടുംബത്തിലെ മറ്റ് അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. സത്യാവസ്ഥ ആർക്കും അറിയാത്തതിനാലാണ് എല്ലാവരും ശിവനെതിരെ തിരിഞ്‍തും തീരുമാനം ശരിയല്ലെന്ന് അറിയിച്ച് ശകാരിക്കുകയും കടയിൽ നിന്നും പുറത്താക്കുകയുമെല്ലാം ചെയ്തത്. ശേഷം ദേവിയുടെ സംഭാഷണത്തിലൂടെ ശിവനോടുള്ള പിണക്കം മറന്ന് ബാലൻ ശിവനെ ചേർത്തുനിർത്തുന്നതും കാണാം. ഇപ്പോൾ വരാനിരിക്കുന്ന പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തമ്പി കൈയ്യടക്കിവെച്ചിരിക്കുന്ന വീട് തിരികെ വാങ്ങാൻ ശ്രമിക്കുന്ന ശങ്കരനും ശിവനുമാണ് പ്രമോയിലുള്ളത്. പുതിയ പ്രമോ വന്നതോടെ തമ്പി വീണ്ടും ശങ്കരനോട് ചതി കാണിക്കുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ കുറിച്ചത്.
പലയിടത്ത് നിന്നും കടംവാങ്ങിയ തുക ഉപയോഗിച്ചാണ് തമ്പി കൈയ്യടക്കിവെച്ചിരിക്കുന്ന വീട് തിരികെ വാങ്ങാൻ ശങ്കരനും ശിവനും പോകുന്നത്. എന്നാൽ ഉള്ളിലൊരു തെല്ല് ഭയം ശിവനുണ്ട്. മുമ്പ് നടന്ന സംഭവങ്ങൾ മനസിൽ വെച്ച് തമ്പി വീട് തിരികെ നൽകാതിരിക്കാൻ ശ്രമിക്കുമോ എന്ന ഭയത്തിലാണ് ശങ്കരനും ശിവനും തമ്പിയെ കാണാൻ എത്തിയത്. ജയന്തിയുടെ വാക്കുകളും പ്രേരണയും മൂലമാണ് തമ്പി ശങ്കരനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. വേദനയുടെ കാലം കഴിഞ്ഞുവെന്നും ഇനി സ്വന്തം വീട് തമ്പിയിൽ നിന്നും തിരികെ വാങ്ങാം എന്ന ആശ്വസത്തിലുമാണ് ശങ്കരൻ തമ്പിയുടെ വീട്ടിലേക്ക് ചെല്ലുന്നതും പണം വാങ്ങി പ്രമാണവും ഉടമ്പടിയും തിരികെ നൽകാൻ ആവശ്യപ്പെട്ടുന്നതും. ഇനിയും കൃത്രിമത്വം കാണിച്ച് ശങ്കരന് വീട് നൽകാതിരിക്കാൻ തമ്പി ശ്രമിക്കുമോ എന്ന ആശങ്കയും പ്രമോ വന്നതോടെ ആരാധകർ പങ്കുവെച്ചു.
അതോടൊപ്പം പരമ്പരയിലെ കഥാപാത്രങ്ങളുടെ അഭിനയത്തെ കുറിച്ചും പ്രേക്ഷകർക്ക് ഒരേ അഭിപ്രായമാണ്. സാന്ത്വനം സീരിയൽ അഭിനയിക്കുന്ന എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല.ഒരാളുടെയും അഭിനയം മോശം എന്ന് എടുത്ത് പറയാൻ പറ്റില്ല. എന്നാണ് ഒരേ സ്വരത്തിൽ ആരാധകർ പറയുന്നത് .
about santhwanam