Actress
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഹൂര്‍ത്തം നിശ്ചയിച്ചു; കാത്തിരിപ്പിന് വിരാമം.. നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ തീയതി!
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഹൂര്‍ത്തം നിശ്ചയിച്ചു; കാത്തിരിപ്പിന് വിരാമം.. നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ തീയതി!
ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന നയൻതാരയും വിഘ്‌നേഷും വിവാഹിതരാകാൻ പോകുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയ നയൻസ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ഇവരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായുമായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വിശേഷ ദിവസങ്ങളില്‍ വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. നയൻസിന്റെയും വിഘ്‌നേഷിന്റെയും ആരാധകർ ചിത്രങ്ങളൊക്കെ ഏറ്റെടുക്കാറുമുണ്ട്. വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്‍ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്‍തത്തിന്റെ ആറു വര്‍ഷം തികഞ്ഞ ദിവസം നയൻസുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‍നേശ് ശിവനുമായി ഒന്നിച്ചത്. ഒരു കൊറിയൻ സിനിമയുടെ റീമേക്കായ മിലിന്ദ് റാവുവിന്റെ നേട്രികണ്ണിൽ ആണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിഘ്നേഷ് ആണ് ചിത്രം നിർമ്മിച്ചത്. അതേസമയം, അണ്ണാത്തെ എന്ന സിനിമയിൽ സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം നയൻതാര ഉടനെയെത്തും. ഇതിനുപുറമെ, കാത്തു വാക്കുകളുടെ രണ്ട് കടൽ, ഗോഡ്ഫാദർ, ഗോൾഡ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
