Connect with us

വീണ്ടും ഒന്നിച്ചു….. നിങ്ങളോട് അത് മറച്ച് വെയ്ക്കുന്നില്ല, എല്ലാവരുടെയും പ്രാർത്ഥന വേണം പുതിയ സന്തോഷവുമായി യമുന! ആശംസകളുമായി ആരാധകർ

Malayalam

വീണ്ടും ഒന്നിച്ചു….. നിങ്ങളോട് അത് മറച്ച് വെയ്ക്കുന്നില്ല, എല്ലാവരുടെയും പ്രാർത്ഥന വേണം പുതിയ സന്തോഷവുമായി യമുന! ആശംസകളുമായി ആരാധകർ

വീണ്ടും ഒന്നിച്ചു….. നിങ്ങളോട് അത് മറച്ച് വെയ്ക്കുന്നില്ല, എല്ലാവരുടെയും പ്രാർത്ഥന വേണം പുതിയ സന്തോഷവുമായി യമുന! ആശംസകളുമായി ആരാധകർ

നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി യമുനയുടെ രണ്ടാമതും വിവാഹിതയായത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്.

വിവാഹശേഷവും അഭിനയത്തിൽ സജീവമായ യമുന ഇപ്പൊൾ പുതിയ ഒരു പ്രോജക്ടിന്റെ കൂടി ഭാഗം ആവുകയാണ്. സീ കേരളത്തിൽ സംപ്രേഷണത്തിന് എത്തുന്ന അമ്മ മകൾ പരമ്പരയിലാണ് യമുന എത്തുന്നത്. ഇപ്പോൾ ഇതാ അതിന്റെ സന്തോഷം ആരാധകരുമായി പങ്ക് വെക്കുകയാണ്.

അമ്മ മകൾ’ എന്ന എന്റെ പുതിയ സീരിയൽ ഈ ആഴ്ച, ഒക്ടോബര് 25 തിങ്കൾ രാത്രി ഒൻപതു മണിക്ക് സീ മലയാളം ചാനലിൽ ആരംഭിക്കുകയാണ്. ഫൈസൽ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാൻ ചെയ്യുന്ന നാലാമത്തെ പരമ്പര എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.

അമ്മ മകൾ’ എന്ന എന്റെ പുതിയ സീരിയൽ ഈ ആഴ്ച, ഒക്ടോബര് 25 തിങ്കൾ രാത്രി ഒൻപതു മണിക്ക് സീ മലയാളം ചാനലിൽ ആരംഭിക്കുകയാണ്. ഫൈസൽ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാൻ ചെയ്യുന്ന നാലാമത്തെ പരമ്പര.

നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെൺകുട്ടിക്കു ശേഷം ‘അമ്മ മകൾ’. പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളിൽ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസൽ. സംവിധായകൻ എന്ന നിലക്ക് നിർമാതാവിനു വേണ്ട കരുതലും അർഹിക്കുന്ന ബഹുമാനവും നൽകുന്ന ഒരാളാണ് ഫൈസൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റർ.

ഫൈസൽ എന്നെ ഈ പ്രോജെക്ടിലേക്കു വിളിച്ചപ്പോൾത്തന്നെ കാരക്ടർ എന്താണന്നു ചോദിക്കാതെ ഞാൻ ഓക്കേ പറഞ്ഞു. ഞാൻ എന്ന കലാകാരിക്ക് അർഹിക്കുന്ന സ്ഥാനം ഫൈസൽ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം. ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.
കെ വി അനിൽ എന്ന സ്ക്രിപ്റ്റ് റൈറ്ററെക്കുറിച്ചു ഒരുവാക്ക് പറയാതെ വയ്യ. വര്ഷങ്ങളായി അറിയാം അദ്ദേഹത്തെ.

എ എം നസീറിന്റെ സംവിധാനത്തിൽ അദ്ദേഹം എഴുതിയ ‘മകളുടെ അമ്മ’ എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ വാക്കുകളിൽ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉൾക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വർക്ക് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം ഞാൻ മറച്ചു വയ്ക്കുന്നില്ല.

ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്സ്. അവർ സെറ്റിലുള്ളത് എല്ലാവര്ക്കും പുതിയ ഒരൂർജം പകരുന്നു. എല്ലാവരെയും കോർത്തിണക്കി എല്ലാവര്ക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു ഈ ഡ്യൂഓ. ‘പൂക്കാലം വരവായി’ക്കു ശേഷം ക്ലാസിക് ഫ്രയിമ്സിന്റെ ബാനറിൽ ഇവർ നിർമ്മിക്കുന്ന സീരിയൽ ആണ് ‘അമ്മ മകൾ’. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും ‘അമ്മ മകൾ’. എന്നാണ് യമുന കുറിച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top