Connect with us

ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കിയത്? തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്ന ആ ചോദ്യം; തുറന്നടിച്ച് പാർവതി

Malayalam

ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കിയത്? തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്ന ആ ചോദ്യം; തുറന്നടിച്ച് പാർവതി

ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കിയത്? തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്ന ആ ചോദ്യം; തുറന്നടിച്ച് പാർവതി

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു

താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നടിയെന്ന നിലയില്‍ പലരും ‘എടീ’ എന്ന് വിളിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതാണോ മലയാളി സംസ്‌കാരമെന്നും പാര്‍വതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത്തരത്തില്‍ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും പാര്‍വതി പറഞ്ഞു.ഇത്തരം അഭിസംബോധനകള്‍ക്ക് താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പാര്‍വതി വ്യക്തമാക്കി. നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകള്‍ക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.

More in Malayalam

Trending