Connect with us

ഷാരൂഖിന്റെ ആ ഭയം ഒടുവിൽ അത് തന്നെ സംഭവിച്ചു! നടുക്കത്തോടെ ബോളിവുഡ്… ഇനി പ്രാർത്ഥന മാത്രം…. തലതല്ലി കരഞ്ഞ് ഷാരൂഖ്

Bollywood

ഷാരൂഖിന്റെ ആ ഭയം ഒടുവിൽ അത് തന്നെ സംഭവിച്ചു! നടുക്കത്തോടെ ബോളിവുഡ്… ഇനി പ്രാർത്ഥന മാത്രം…. തലതല്ലി കരഞ്ഞ് ഷാരൂഖ്

ഷാരൂഖിന്റെ ആ ഭയം ഒടുവിൽ അത് തന്നെ സംഭവിച്ചു! നടുക്കത്തോടെ ബോളിവുഡ്… ഇനി പ്രാർത്ഥന മാത്രം…. തലതല്ലി കരഞ്ഞ് ഷാരൂഖ്

ബോളിവുഡ് മാത്രമല്ല മറ്റെല്ലാ ഭാഷകളിലും ആരാധകരുള്ള നടനാണ് ഷാരുഖ് ഖാൻ. കാലങ്ങളായി ബോളിവുഡ് റൊമാന്റിക് ഹീറോ എന്ന പദവി എന്നും ഈ കൈയ്യിൽ ഭദ്രമാണ്. ഇന്ന് ലോകമറിയുന്ന ഇന്ത്യൻ നടന്മാരിൽ മുൻപന്തിയിലുള്ളത് ഷാരൂഖിന്റെ പേരാണ്. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയിൽ എത്തി അദ്ദേഹം ബോളിവുഡിലെ മുൻനിര നടന്മാർക്കൊപ്പമാണ് പിന്നീട് സ്ഥാനം കണ്ടെത്തിയത്.

എന്നാൽ ഇന്ന് അദ്ദേഹം ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മകൻ ആര്യൻ ഖാൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ശേഷം ഷാരൂഖിനും കുടുംബത്തിനും പിന്നാലെയാണ് ആരാധകരും മാധ്യമങ്ങളും. ഇപ്പോൾ അദ്ദേഹം മക്കളെ കുറിച്ച് പങ്കുവെച്ച ഒരു ആശങ്കയുടെ വീ‍ഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാരൂഖ് താൻ മക്കളെ കുറച്ച് ഓർത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യമെന്താണെന്ന് തുറന്നുപറഞ്ഞത്.

കോടി കണക്കിന് ആരാധകരുടെ ഹൃദയങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണെങ്കിലും ഭൂമിയിലെ ഏറ്റവും മികച്ച വിജയങ്ങൾ നേടിയ നടന്മാരിൽ ഒരാളാണെങ്കിലും നക്ഷത്രങ്ങളെപോലും വിലക്ക് വാങ്ങാൻ സമ്പാദ്യമുള്ള വ്യക്തിയാണെങ്കിലും ഒരു പിതാവാണ് എങ്കിൽ മറ്റെല്ലാ അച്ഛൻന്മാർക്കുമുള്ള ചിന്തകളും ആകുലതകളും ആഗ്രഹങ്ങളും ഷാരൂഖ് ഖാൻ എന്ന മൂന്ന് കുട്ടികളുടെ പിതാവിനും ഉണ്ടാകും. അതേകുറിച്ച് ഷാരൂഖ് തന്നെ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ആര്യൻ ഖാന്റെ ജയിൽ വാസം ആരംഭിച്ചതോടെ മക്കളെ വളർത്താനറിയാത്ത പിതാവെന്ന മുദ്രയാണ് ഷാരൂഖിന് പലരും ചാർത്തികൊടുക്കുന്നത്. ലഹരി മുരുന്നുമായി ബന്ധപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആര്യനെ കുറിച്ചും മറ്റ് രണ്ട് മക്കളെ കുറിച്ചും പലകാര്യങ്ങളിലും ഷാരൂഖിന് ആശങ്കകൾ ഉണ്ടായിരുന്നു.

എസ്ആർകെ എപ്പോഴും തന്റെ കുടുംബത്തെക്കുറിച്ചും മക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും വാചാലനായിരുന്നു. തന്റെ സിനിമാ തുടക്കങ്ങളെക്കുറിച്ചും അദ്ദേഹം സഹിച്ച പോരാട്ടങ്ങളെക്കുറിച്ചും പിന്നീടുണ്ടായ വിജയത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കൾ ഇല്ലാതിരുന്നതിനാലും ഷാരൂഖ് എപ്പോഴും സങ്കടപ്പെട്ടിരുന്നു. അതിനാൽ ഒരുപാട് ഓർമ്മകൾ തന്റെ കുട്ടികളുമായി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം സമയം കിട്ടുമ്പോഴെല്ലാം മക്കളുടെ അടുത്തേക്ക് ഓടിയെത്തുമായിരുന്നു.

കോഫി വിത്ത് കരണിലെ അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ ഒരു പഴയ വീഡിയോയിൽ താൻ മക്കളെ കുറിച്ച് ഓർത്ത ഭയപ്പെടുന്ന കാര്യത്തെ കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ പ്രശസ്തിക്ക് അവർ വില നൽകേണ്ടി വരുമോയെന്നും അത് അവരുടെ ജീവിതത്തെ നശിപ്പിച്ചേക്കുമോ എന്നുമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത്. ഷാരൂഖിന്റെ ആ ഭയം ഇപ്പോൾ അവരുടെ കുടുംബത്തിൽ സംഭവിച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. അത്രയേറെ ട്രോളുകളും വാർത്തകളും ഗോസിപ്പുകളുമാണ് ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖിനേയും കുടുംബത്തേയും കുറിച്ച് വരുന്നത്.

കേസ് നടന്നുകൊണ്ടിരിക്കുമ്പോഴും സൂപ്പർസ്റ്റാറിന് രാജ്യത്തുടനീളമുള്ള സുഹൃത്തുക്കളിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകരിൽ നിന്നും ധാരാളം പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഒരു പിതാവ് എന്ന നിലയിൽ അദ്ദേഹം വലിയ ആത്മസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവർക്കും ഊഹിക്കാം. ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.

More in Bollywood

Trending

Recent

To Top