Connect with us

ഇന്നെങ്കിലും അത് സംഭവിക്കുമോ? ഉറ്റു നോക്കി ഷാരൂഖ് ഗൗരിയുടെ ആ കടുംപിടിത്തം ഞെട്ടിക്കുന്നത്!

Bollywood

ഇന്നെങ്കിലും അത് സംഭവിക്കുമോ? ഉറ്റു നോക്കി ഷാരൂഖ് ഗൗരിയുടെ ആ കടുംപിടിത്തം ഞെട്ടിക്കുന്നത്!

ഇന്നെങ്കിലും അത് സംഭവിക്കുമോ? ഉറ്റു നോക്കി ഷാരൂഖ് ഗൗരിയുടെ ആ കടുംപിടിത്തം ഞെട്ടിക്കുന്നത്!

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിവെച്ചത്.

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിനം നീണ്ടു നിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു.പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍.സി.ബി. കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.

ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചില്ലെന്ന് അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ ആവർത്തിച്ച് വാധിച്ചിരുന്നു. ആര്യനും സുഹൃത്തുക്കളും കപ്പലിൽ കയറുന്നതിന് മുൻപാണ് ലഹരി പിടികൂടിയത്. ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും അഞ്ച് ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നതെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചത്. വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റിൽ പറയുന്നുണ്ട്. ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിച്ചു. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി പറഞ്ഞു.

അതോടൊപ്പം തന്നെ ഷാരൂഖിന്റെ ഭാര്യ ഗൗരി’ പുതിയ നിയന്ത്രണങ്ങളും വീട്ടില്‍ കൊണ്ടുവന്നിരിക്കുകയാണ്. ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്റെ നിര്‍ദേശം. ആര്യന്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത് വരെയുള്ള നിയന്ത്രണങ്ങളാണ് ഇത്. ഒപ്പം വ്രതമെടുത്ത് പ്രാര്‍ത്ഥനയും ആരംഭിച്ചിട്ടുണ്ട് ഗൗരി ഖാന്‍.

ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗൗരി.ദീപാവലി-നവരാത്രി ആഘോഷങ്ങളൊക്കെ മന്നത്തിന് പുറത്തും മുംബൈയിലുമൊക്കെ നടക്കുന്നുണ്ട്. എന്നാല്‍ ഷാരൂഖിനും ഗൗരിക്കും ആഘോഷിക്കാനുള്ള മനസ്സില്ല. മകനെ തിരിച്ച് മനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. സാധാരണ ഷാരൂഖിന്റെ വീട്ടിലാണ് ഏറ്റവും ആഷോഷങ്ങള്‍ നടക്കാറുള്ളത്. ഹിന്ദു-മുസ്ലീം ആഘോഷങ്ങളെല്ലാം മന്നത്തില്‍ നടക്കാറുണ്ട്. ഇത്തവണ അതൊന്നും ഉണ്ടായിട്ടില്ല.

ആര്യന്‍ പുറത്തിറങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളും മന്നത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ ദീപത്താല്‍ അലങ്കരിക്കാനാണ് പ്ലാന്‍. ദീപാവലി ദിനത്തില്‍ ആര്യന്‍ വീട്ടിലെത്തുമെന്നാണ് ഗൗരി പ്രതീക്ഷിക്കുന്നത്. മകന് ജാമ്യം കിട്ടുന്നതിനായി ഉപവാസം അനുഷ്ടിക്കുന്നുണ്ട് ഗൗരി ഖാന്‍. പ്രത്യേക പ്രാര്‍ത്ഥനകളും ഒപ്പം നടത്തുന്നുണ്ട്. നവരാത്രി പൂജയുടെ സമയത്തായിരുന്നു ഇത്. ഈ പ്രാര്‍ത്ഥനകള്‍ക്ക് പുറമേ പുതിയൊരു കല്‍പ്പന കടി വന്നിരിക്കുകയാണ്. മന്നത്തിലെ അടുക്കളയില്‍ മധുരമുള്ളതൊന്നും പാചകം ചെയ്യരുതെന്നാണ് നിര്‍ദേശം. ആര്യന് ജാമ്യം കിട്ടുന്നത് വരെ മധുരം കഴിക്കേണ്ടെന്നാണ് തീരുമാനം.

ഷാറുഖിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സൽമാൻ ഖാൻ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദർശിച്ചിരുന്നു. കോടതിയിൽ പോകുന്നതിനും മറ്റുസഹായങ്ങൾക്കുമായി സൽമാനും സംവിധായകൻ സാജിദ്ഖാനുമാണ് ഷാറുഖിനൊപ്പമുള്ളത്. മകൻ അറസ്റ്റിലായതോടെ തന്റെ മുഴുവന്‍ പ്രോജക്ടുകളും ഷാറുഖ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അജയ് ദേവ്ഗണുമൊത്തുള്ള പരസ്യത്തിന്റെ കരാർ റദ്ദാക്കി. പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചു.

ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിലിങ്ങിനിടെ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top