Connect with us

എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം! ഒടുവിൽ അതും.. എത്തിനോക്കി മീനാക്ഷി, ആ ചിത്രം പുറത്തുവിട്ട് ദിലീപ്

Malayalam

എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം! ഒടുവിൽ അതും.. എത്തിനോക്കി മീനാക്ഷി, ആ ചിത്രം പുറത്തുവിട്ട് ദിലീപ്

എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം! ഒടുവിൽ അതും.. എത്തിനോക്കി മീനാക്ഷി, ആ ചിത്രം പുറത്തുവിട്ട് ദിലീപ്

ദിലീപ് കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവിട്ട് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് താരം മകളെ എഴുത്തിന് ഇരുത്തിയ ചിത്രം പോസ്റ്റ് ചെയ്തത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.

അമ്മ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. മകൾക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ദിലീപ് പോസ്റ്റിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

മാതാപിതാക്കളെയും ചേച്ചിയേയും പോലെ തന്നെ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനും താരപുത്രിയുടെ പിറന്നാൾ ആഘോഷിക്കാനുമെല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. നാളെ താരപുത്രിയുടെ പിറന്നാളാണ്. മഹാലക്ഷ്മിയ്ക്ക് മൂന്ന് വയസ്സ് തികയുകയാണ്
സോഷ്യൽ മീഡിയയിലൂടെ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ഇത്തവണത്തെ പിറന്നാൾ ഗംഭീരമാക്കാനാണ് തീരുമാനം. മഹാലക്ഷ്മിയ്ക്ക് ആശംസകൾ അറിയിച്ചുള്ള പോസ്റ്റുകൾ രണ്ട് ദിവസം മുൻപ് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അതോടൊപ്പം തന്നെ താരപുത്രിയുടെ പുതിയ ചിത്രം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്തവണത്തെ പിറന്നാൾ പത്മാസരോവരത്തിലാണോ? അതോ മറ്റ് എവിടെയെങ്കിലും വെച്ചാണോ? സഹോദരിക്ക് മീനാക്ഷിയുടെ പിറന്നാൾ സർപ്രൈസ് എന്തായിരിക്കുമെന്നുള്ള സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്.

More in Malayalam

Trending

Recent

To Top