Connect with us

അമ്മയ്ക്ക് വേറെ ജോലി ഇല്ലായിരുന്നു… . നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥ.. എനിക്ക് സീരിയൽ പോലും ഉണ്ടായിരുന്നില്ല; പാരിജാതം നായികയുടെ വാക്കുകൾ വൈറൽ

Actress

അമ്മയ്ക്ക് വേറെ ജോലി ഇല്ലായിരുന്നു… . നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥ.. എനിക്ക് സീരിയൽ പോലും ഉണ്ടായിരുന്നില്ല; പാരിജാതം നായികയുടെ വാക്കുകൾ വൈറൽ

അമ്മയ്ക്ക് വേറെ ജോലി ഇല്ലായിരുന്നു… . നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥ.. എനിക്ക് സീരിയൽ പോലും ഉണ്ടായിരുന്നില്ല; പാരിജാതം നായികയുടെ വാക്കുകൾ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു രസ്ന. പാരിജാതം സീരിയലിലെ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി ഒരുകാലത്ത് തിളങ്ങിയിരുന്നു.

ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്‌നയെ വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് നിന്നും കാണാതായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന രസ്ന ഇപ്പോൾ സമ്പൂർണ കുടുംബിനി ആയി മാറി കഴിഞ്ഞു.

താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും താല്പര്യമുണ്ട്. താരത്തിന്റെ ഒരു പഴയകാല വീഡിയോ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

ഒന്നും ഒന്നും മൂന്നിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കുടുംബത്തെകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്നു നടി.

നടിയുടെ വാക്കുകളിലേക്ക്…

അമ്മയും അനുജത്തിയും ആണ് കൂടെയുള്ളത്. പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛൻ വെളിയിൽ ആണെന്നും, അല്ലെങ്കിൽ ഇവിടെ ഉണ്ട്. ബിസിനെസ്സ് ആയതുകൊണ്ട് കൂടെ നിൽക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.

ഇത് വരെയും ഞാൻ പറയാതിരുന്നത്, പതിനാലാം വയസ്സിൽ ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ആൺ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛൻ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതിൽ കുഞ്ഞുങ്ങളായിട്ട് ജീവിക്കുന്നുണ്ട്.

ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും സെപ്പറേറ്റ് ആയത്. അവിടെ നിന്നും തിരുവന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ വാടകവീട്ടിലേക്ക് ആണ് ഷിഫ്റ്റ് ചെയ്തത്. ഒരു സ്‌പൂൺ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയൽ തീരുന്നു. രണ്ടാമത്തെ സീരിയൽ ആയിട്ടില്ല. ഇനി മുൻപോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുൻപിൽ ഉണ്ടായിരുന്നത്.

അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സെല്ഫ് ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്. ഇതിന്റെ ഇടയിൽ സാമ്പത്തികമായി ഉയർന്നു വരുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തു.

അഭിനയത്തിൽ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലർ പറയുന്നു. പക്ഷെ ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ്‌ ഞാൻ തള്ളി കളയേണ്ടത്. എനിക്ക് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല അപ്പൊ എന്ത് കണ്ടിട്ട് ഞാൻ തള്ളി കളയണം രസ്ന ചോദിക്കുന്നു. ഞാൻ എന്താണ് എന്റെ അവസ്ഥ എന്താണ് എന്ന് അറിയുന്ന ആളായിരിക്കും എന്റെ ജീവിതത്തിലേക്ക് കടക്കുന്നത് എന്നും രസ്ന ഷോയിൽ വച്ച് പറഞ്ഞിരുന്നു.

ഇപ്പോഴും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ

More in Actress

Trending

Recent

To Top