Connect with us

ദിലീപും കാവ്യയും കാത്തിരുന്ന ആ സുദിനം നാളെ! ആഘോഷങ്ങകൾക്ക് തിളക്കവുമായി മീനാക്ഷി.. ആ വമ്പൻ സർപ്രൈസ് ഇതാ

Malayalam

ദിലീപും കാവ്യയും കാത്തിരുന്ന ആ സുദിനം നാളെ! ആഘോഷങ്ങകൾക്ക് തിളക്കവുമായി മീനാക്ഷി.. ആ വമ്പൻ സർപ്രൈസ് ഇതാ

ദിലീപും കാവ്യയും കാത്തിരുന്ന ആ സുദിനം നാളെ! ആഘോഷങ്ങകൾക്ക് തിളക്കവുമായി മീനാക്ഷി.. ആ വമ്പൻ സർപ്രൈസ് ഇതാ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ ഏറെ താല്പര്യത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. മാതാപിതാക്കളെയും ചേച്ചിയേയും പോലെ തന്നെ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനും താരപുത്രിയുടെ പിറന്നാൾ ആഘോഷിക്കാനുമെല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. നാളെ താരപുത്രിയുടെ പിറന്നാളാണ്. മഹാലക്ഷ്മിയ്ക്ക് മൂന്ന് വയസ്സ് തികയുകയാണ്.

സോഷ്യൽ മീഡിയയിലൂടെ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ഇത്തവണത്തെ പിറന്നാൾ ഗംഭീരമാക്കാനാണ് തീരുമാനം. മഹാലക്ഷ്മിയ്ക്ക് ആശംസകൾ അറിയിച്ചുള്ള പോസ്റ്റുകൾ രണ്ട് ദിവസം മുൻപ് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അതോടൊപ്പം തന്നെ താരപുത്രിയുടെ പുതിയ ചിത്രം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്തവണത്തെ പിറന്നാൾ പത്മാസരോവരത്തിലാണോ? അതോ മറ്റ് എവിടെയെങ്കിലും വെച്ചാണോ? സഹോദരിക്ക് മീനാക്ഷിയുടെ പിറന്നാൾ സർപ്രൈസ് എന്തായിരിക്കുമെന്നുള്ള സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്.

മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. ശേഷം മൈ സാന്റായുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഈ ചിത്രം മുമ്പ് ദിലീപ് പങ്കുവെച്ചത്. സാന്റാക്ലോസിന്റെ വേഷം ധരിച്ചാണ് ദിലീപിനൊപ്പം മഹാലക്ഷ്മി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കൂടാതെ ഇക്കഴിഞ്ഞ ഓണത്തിന് മീനാക്ഷിക്ക് ഒപ്പം ഇരുന്ന് പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള ഒരു കുടുംബചിത്രവും അടുത്തിടെ ദിലീപ് പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കൈയ്യിലിരുന്ന് മിഠായി നുണഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയാണ് ഫോട്ടോയിൽ ഉണ്ടായിരുന്നത്.

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ ഇപ്പോൾ ഒരു കുടുംബിനിയായി മാറിയിരിക്കുകയാണ്. മൈ സാന്റയാണ് അവസാനമായി റിലീസ് ചെയ്ത ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് ഇനി ദിലീപിന്റേതായി റിലീസ് ചെയ്യാനുള്ളത്. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അറുപതിന് മുകളിൽ പ്രായമുള്ള കഷണ്ടിയുള്ള നായകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നടി ഉർവ്വശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. ആദ്യമായി ഉർവ്വശി ദിലീപിന്റെ നായികയാകുന്നുവെന്നത് കൊണ്ടും ചിത്രത്തിന്റെ റിലീസിനായി ആരാധകരും ആകാംഷയിലാണ്.

More in Malayalam

Trending

Recent

To Top