കൂടെവിടെ ട്വിസ്റ്റിങ് എപ്പിസോഡ് നടക്കുമ്പോൾ കൂടെവിടെ ആരാധികയുടെ എഴുത്തുകളും ട്വിസ്റ്റിങ് ആണ്. ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ല എന്നുള്ള നിരാശ ഒക്കെ മാറ്റി അടിപൊളി ഭാഗവുമായി എത്തിയിരിക്കുകയാണ് നയന.
അപ്പോൾ മിത്രയെ യാത്രയാക്കി ഋഷിയും സൂര്യയും റൂമിൽ എത്തിയതും അതുകഴിഞ്ഞുള്ള കാഴ്ചയുമാണ് കഴിഞ്ഞ ഭാഗത്തിൽ വായിച്ചത്. ബാക്കി ഭാഗത്തിൽ ഋഷി സൂര്യയോട് വാക്കുകളില്ലാതെ പ്രണയം പറയുകയാണ്.
കതകടച്ചു.. ലൈറ്റ് ഇടാൻ തിരിയുന്നതിനിടയിൽ അവളെ വലിച്ചു തന്നോട് ചേർത്തു.. ഒരു കൈയിൽ അവളെ ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് അവളുടെ മുഖം ഉയർത്തി, അവളുടെ കണ്ണുകളിലേക്ക് നോക്കി.. നിറഞ്ഞ കണ്ണുകളോടെ, വിറയ്ക്കുന്ന ശബ്ദത്തിൽ.. പതിയെ ചോദിച്ചു..
“വേണ്ടേ.. നിനക്കെന്നെ?”
എല്ലാ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞുകൊണ്ട് സങ്കടത്തിന്റെയും സ്നേഹത്തിന്റെയും ശക്തമായ തിരവന്ന് അവളെ മൂടുകയും അയാളെ മുറുക്കെ മുറുക്കെ കെട്ടിപ്പിടിച്ച് നെഞ്ചോടു ചേർന്നവൾ നിൽക്കുകയും ചെയ്തു..ഒരായിരം വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്തത് പറയാൻ, ശരീരത്തിന് ചിലപ്പോൾ നിമിഷങ്ങൾ മതിയാവും.
പൂർണ്ണമായ കഥ ആസ്വദിക്കാൻ വീഡിയോ കാണാം !
about koodevide