Connect with us

സിനിമയെ വെല്ലുന്ന കൂടെവിടെ പ്രണയരംഗങ്ങൾ ; അനന്തഭദ്രം സിനിമയിൽ പൃഥ്വിരാജ് നാഗമാണിക്യം കാണാൻ വേണ്ടി കാവ്യയുടെ വിരൽ കോർത്ത് നിൽക്കുന്ന സീൻ ഓർമ്മിച്ചുപോയി ; ഋഷ്യയുടെ ലിപ്‌ലോക്ക് സീൻ ഏറ്റെടുത്ത് ആരാധകർ പറയുന്നു !

Malayalam

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഋഷിയും സൂര്യയും മാത്രമാണ് പുതിയ പ്രമോയിലുള്ളത്. പേരിന് പോലും വേറാരെയും ഉൾപ്പെടുത്താതെ പുറത്തിറക്കിയ പ്രമോയ്ക്കും ​ഗംഭീര സ്വീകരണമാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. ഒടുവിൽ കാത്തിരുന്ന രം​ഗങ്ങൾ എത്തിയതിന്റെ സന്തോഷവും ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്. ‘പൂ ചോദിച്ചപ്പോൾ പൂക്കാലം തന്ന ഡയറക്ടർക്കും കൂടെവിടെ ടീമിനും നന്ദിയെന്നായിരുന്നു’ ഒരു കമന്റ്. സൂര്യയോട് പ്രണയം പറയുമ്പോഴുള്ള ഋഷിയുടെ അഭിനയത്തെ പ്രശംസിച്ചും നിരവധി പേർ എത്തിയിരുന്നു. ‘ആർക്ക് വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും നിന്നെപോലെ ഈ ലോകത്ത് ആരെയും താൻ സ്നേഹിക്കുന്നില്ലെന്നുമാണ്’ ഋഷി പ്രമോയിൽ സൂര്യയോട് പറയുന്നത്. ഋഷി ഉള്ളിലൊളിപ്പിച്ച സ്നേഹം പറയുമ്പോൾ മറുപടി പറയാനാകാതെ കരഞ്ഞ് ഋഷിയുടെ നെഞ്ചിലേക്ക് ചായുന്ന സൂര്യയേയും കാണാം.

പുത്തൻ എപ്പിസോഡ് കുറച്ചൊന്നുമല്ല പ്രേക്ഷകരെ കോരിത്തരിപ്പിക്കിചിരിക്കുന്നത്. ഇത് വല്ലാതെ ഞെട്ടിച്ചു എന്ന് തന്നെ പറയാം….കാരണം, ഒരുമാസം മുന്നേ തന്നെ ഒന്നല്ല , അതിൽ കൂടുതൽ മാസമായിക്കാണും അവരുടെ വിവാഹത്തിന്റെ ആ പ്രൊമോ വന്നിട്ട്…. എന്നിട്ടും ഇന്നത്തെ എപ്പിസോഡ് ഒട്ടും തന്നെ നിരാശപ്പെടുത്തുന്നതല്ല. ആ സസ്പെൻസ് പൊളിഞ്ഞില്ല… അതാണ് ഈ പരമ്പരയുടെ വിജയവും…

കൂടെവിടെ മേക്കിങ് സീനിനെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top