Connect with us

‘ദിലീപ് ജയിലിൽ കിടന്നപ്പോൾ കാട്ടികൂട്ടിയത് മുഴുവൻ കോപ്രായങ്ങൾ’ ഇപ്പോൾ ചെയ്തത്! സൂരജിനെ കൊല്ലണമെന്ന പറഞ്ഞ താരത്തിനെതിരെ സോഷ്യൽ മീഡിയ

Malayalam

‘ദിലീപ് ജയിലിൽ കിടന്നപ്പോൾ കാട്ടികൂട്ടിയത് മുഴുവൻ കോപ്രായങ്ങൾ’ ഇപ്പോൾ ചെയ്തത്! സൂരജിനെ കൊല്ലണമെന്ന പറഞ്ഞ താരത്തിനെതിരെ സോഷ്യൽ മീഡിയ

‘ദിലീപ് ജയിലിൽ കിടന്നപ്പോൾ കാട്ടികൂട്ടിയത് മുഴുവൻ കോപ്രായങ്ങൾ’ ഇപ്പോൾ ചെയ്തത്! സൂരജിനെ കൊല്ലണമെന്ന പറഞ്ഞ താരത്തിനെതിരെ സോഷ്യൽ മീഡിയ

മനസാക്ഷിയെ ഞെട്ടിച്ച അഞ്ചൽ ഉത്ര വധക്കേസിൽ വിധി കഴിഞ്ഞ ദിവസമായിരുന്നു വന്നത്. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കര്‍ഷിക്കുന്ന നിയമ പ്രകാരം സൂരജിന് നാല് കേസുകളിലും ജീവപര്യന്തം തടവും, അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു

എന്നാല്‍ സൂരജിന് വധശിക്ഷ നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. വിധിയില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നു. പ്രതിക്ക് തൂക്ക് കയര്‍ കിട്ടാത്തതിലെ നിരാശയാണ് പലരും പങ്കുവെച്ചത്. സമാനമായ പ്രതികരണമായിരുന്നു സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നടത്തിയത്. എനിക്കൊര് തോക്ക് തന്നെങ്കിൽ ഞാൻ അവനെ വെടി വച്ച് കൊന്നേനെ എന്നായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരു ചാനലിനോട് പറഞ്ഞത്.

സൂരജിന് എന്ത് ശിക്ഷ കിട്ടുമെന്ന് രാവിലെ മുതല്‍ ടിവിയില്‍ നോക്കി ഇരിക്കുകയായിരുന്നു. ഈ കേസിലെ വിധി കേരള പൊലീസിന്റെ ഒരു വിജയമാണ്. സൂരജിന് വധശിക്ഷ ലഭിക്കണമെന്നായിരുന്നു പലരും ആഗ്രഹിച്ചിരുന്നത്. അങ്ങനെയങ്കില്‍ അവന്‍ പെട്ടെന്ന് മരിച്ച് പോകും. എന്നാല്‍ അവന്‍ നരകിക്കേണ്ട ഒരുത്തനാണ്. ഒരു പ്രാവശ്യം അണലിയെ കൊണ്ട് കടിപ്പിച്ചു. അത് കഴിഞ്ഞിട്ടാണ് അടുത്തതായി മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുന്നത്. എന്ത് ക്രൂരതയാണ് അതെന്ന് ധര്‍മ്മജ്ജന്‍ ചോദിച്ചു

ഉത്രയുടെ മരണത്തിന് ശേഷമുള്ള സൂരജിന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു. എന്ത് കൂളായിട്ടാണ് അവന്‍ സംസാരിച്ചത്. സൂരജിന് കിട്ടിയ ശിക്ഷയില്‍ ഞാന്‍ സംതൃപ്തനാണ്. പ്രതി ഇനി പുറം ലോകം കാണരുത്. പരോള്‍ പോലും കൊടുക്കാതെ തടവിലിടണം. ഞാന്‍ എന്റെ അഭിപ്രായമാണ് പങ്കുവെച്ചത്. മറ്റ് പലര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാവും.

വധശിക്ഷ എന്ന് പറയുമെങ്കിലും അതൊന്നും ഇവിടെ നടപ്പിലാവുന്നില്ല. അവസാനമായി റിപ്പര്‍ ചന്ദ്രനയോ മറ്റോയാണ് തൂക്കിക്കൊന്നത്. എങ്ങനെയാണ് അവന് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞത്. ആദ്യം ഒരു പാമ്പിനെ കൊണ്ട് ആദ്യം കൊത്തിക്കുക, അത് ശരിയാകാതെ വന്നപ്പോള്‍ അടുത്ത പാമ്പിനെ കൊണ്ട് വന്ന് കൊത്തിക്കുക. എനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെയെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു

അതേസമയം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഈ വാക്കുകളെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ജയിലില്‍ പോയപ്പോള്‍ ധര്‍മ്മജന്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പലരുടേയും വിമര്‍ശനം.കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞ വ്യക്തിയായിരുന്നു ധര്‍മ്മജന്‍. അന്ന് താന്‍ അല്‍പം മദ്യപിച്ചിരുന്നതായും താരം തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. കൂടാതെ ദിലീപ് ജയിലിലെ തറയില്‍ കിടക്കുന്നത് ആലോചിച്ച് സഹിക്കാന്‍ പറ്റാതെ അത്രയും ദിവസം താനും കുടുംബവും തറയില്‍ പായ വിരിച്ച് കിടന്നതായും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്ര കേസിലെ ധര്‍മ്മജന്റെ പ്രതികരണത്തെ പലരും വിമര്‍ശിക്കുന്നത്. ഒരു സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതിക്ക് വേണ്ടി പരസ്യമായി വാദിക്കുകയും ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ധര്‍മ്മജന്റെ ഈ പ്രതികരണത്തില്‍ എന്ത് ധാര്‍മ്മികതായാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്.

More in Malayalam

Trending

Recent

To Top