Connect with us

കേശുവിനും ശിവാനിക്കുമൊപ്പം ലച്ചു, പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ആ ചിത്രം പുറത്ത്! വമ്പൻ സർപ്രൈസ് ഉടനെ?ലച്ചുവിനെ കാണാനായതിൽ സന്തോഷം; ചിത്രം വൈറൽ

Malayalam

കേശുവിനും ശിവാനിക്കുമൊപ്പം ലച്ചു, പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ആ ചിത്രം പുറത്ത്! വമ്പൻ സർപ്രൈസ് ഉടനെ?ലച്ചുവിനെ കാണാനായതിൽ സന്തോഷം; ചിത്രം വൈറൽ

കേശുവിനും ശിവാനിക്കുമൊപ്പം ലച്ചു, പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ആ ചിത്രം പുറത്ത്! വമ്പൻ സർപ്രൈസ് ഉടനെ?ലച്ചുവിനെ കാണാനായതിൽ സന്തോഷം; ചിത്രം വൈറൽ

ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ ജൂഹി റുസ്തഗിയുടെ അമ്മ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത് കഴിഞ്ഞ മാസമായിരുന്നു
സ്കൂൾ വിദ്യാർഥിയായിരിക്കെയായിരുന്നു ജൂഹിയുടെ അച്ഛൻ രഘുവീര്‍ ശരണ്‍ റുസ്തഗി മരണപ്പെട്ടത്. തുടർന്ന് ജൂഹിയുടെയും ചേട്ടൻ ചിരാഗിന്റെയും ജീവിതം അമ്മയുടെ തണലിലായിരുന്നു. ആ തണലിടമായിരുന്നു അപ്രതീക്ഷിതമായി ജൂഹിക്ക് നഷ്ടമായത്.

അമ്മയുടെ മരണത്തോടെ എല്ലാത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം. ജൂഹിക്ക് സംഭവിച്ച അപ്രതീക്ഷിത വേദനയിൽ താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും മറ്റും അറിയാൻ നിരവധി ആരാധകർ താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു.

ഈയടുത്ത് തന്നെ തേടിയെത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയെന്നോണം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംസാരിച്ച് ജൂഹി എത്തിയിരുന്നു

‘അമ്മ ജൂഹിയെ നോക്കി സ്വർഗത്തിൽ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും. അത് മനസിലാക്കി അമ്മയെ നോക്കി തിരിച്ചും പുഞ്ചിരിക്കാൻ ശ്രമിക്കണം….’ എന്ന ആരാധകരുടെ വാക്കുകൾക്ക് വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ സ്മൈലി പങ്കുവെച്ചുകൊണ്ടാണ് ജൂഹി മറുപടി നൽകിയത്. പൂർവാധികം ശക്തിയോടെ തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ ‘തീർച്ചയായും’ അത് സംഭവിക്കുമെന്ന ഉറപ്പും ജൂഹി നൽകി.

ഇപ്പോഴിതാ ജൂഹി റുസ്തഗിയും ശിവാനിയും അല്‍സാബിത്തും ഒന്നിച്ചുള്ള പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് .സ്റ്റൈലിഷായാണ് ഇവരെല്ലാമെത്തിയത്. ബീച്ചില്‍ നിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയില്‍ ജൂഹിയേയും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ.

പാറമട വീട്ടിലെ സഹോദരങ്ങളെയെല്ലാം ഒന്നിച്ച് കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. ഏത് പരിപാടിക്ക് വേണ്ടിയാണ് ഇവരെല്ലാം ഒത്തുചേര്‍ന്നതാണെന്നായിരുന്നു മിക്കവരും ചോദിച്ചത്. പാറുക്കുട്ടിയേയും മുടിയനേയും കാണാനില്ല, ബാലുവും നീലുവും എല്ലാവരും വേണം. എന്നാലേ ഫാമിലി മുഴുവനുമാവുള്ളൂയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പുതിയ പരിപാടിയുമായി ബന്ധപ്പെട്ട വിശദാശംങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. നാളുകള്‍ക്ക് ശേഷമായാണ് ജൂഹിയെ വീണ്ടും കാണുന്നത്. ശിവാനിക്കും കേശുവിനൊപ്പമായതിനാലാണ് പുതിയ പരിപാടി ഉപ്പും മുളകും പോലെയാണോയെന്ന് ചോദിച്ച് ആരാധകരെത്തിയത്.

More in Malayalam

Trending

Recent

To Top