അവതാരകന്‍ മിഥുന്‍ രമേശിന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്‌ക്കൊപ്പം ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കുഞ്ചാക്കോ ബോബന്‍ ഫ്രേമില്‍ കയറി ഇവരെ കളിയാക്കുന്നതാണ് വീഡിയോയിലെ കാഴ്‌ച.
മിഥുനാണ് വീഡിയോ എടുക്കുന്നത്. വീഡിയോയിലാണേ എന്ന് മിഥുന്‍ പറഞ്ഞ് ഇവര്‍ പോസ് ചെയ്യുമ്പോഴേക്കും കുഞ്ചാക്കോ ബോബന്‍ ഓടി വന്ന് ഫ്രേമില്‍ കയറി ഹായ് ‘മൂദേവികള്‍’ എന്ന് പറയുകയായിരുന്നു.
മൂന്ന് ദേവികള്‍ ..ദേവികള്‍.. ദേവികള്‍ എന്ന് കുഞ്ചാക്കോ പറയുമ്പോഴേക്കും മൂദേവിയോ എന്ന് ചോദിച്ച് ലക്ഷ്മി ചാക്കോച്ചന്റെ കഴുത്ത് പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് ദേവികള്‍ എന്നാണ് താന്‍ പറഞ്ഞത് എന്ന് പറഞ്ഞ് ചാക്കോച്ചന്‍ രക്ഷപ്പെട്ടു. ‘ചെറിയൊരു മിസ്‌റ്റേക്ക്, ചെറുതായൊന്ന് ലോപിച്ചുപോയി’ എന്നായിരുന്നു ഇതൊക്കെ കണ്ടുകൊണ്ടു നിന്ന മിഥുന്റെ രസകരമായ കമന്റ്.
വീഡിയോ നിമിഷ നേരം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. സിനിമാ താരങ്ങളുടെ സൗഹൃദങ്ങൾ എല്ലായിപ്പോഴും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. ഇതും അത്തരത്തിൽ ഒരു നല്ല സൗഹൃദമാണ് കാണിച്ചു തരുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...