എന്നോടാണോ കളി! രണ്ടും കൽപ്പിച്ച് ഗണേഷ്.. അതങ്ങ് ചെയ്തു അന്തം വിട്ട് ദിലീപ് കോട്ടത്തല ഓടി തള്ളി
നടിയെ ആക്രമിച്ച കേസിൽ ട്വിസ്റ്റോടെ ട്വിസ്റ്റ്.. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയിതതിന് പിന്നാലെ പ്രതികരണവുമായി ഗണേഷ് കുമാറും എത്തിയിരിക്കുന്നു. പ്രദീപ് കുമാറിനെ പേഴ്‍സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാർ.
പത്തനാപുരത്ത് നിന്നും ബേക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രദീപ് കുമാറിനെ കാസര്‍കോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രദീപിന് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്ത് ഒരു യോഗവും നടന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്നലെ രാജിവെച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നടിയെ ആക്രമിച്ച കേസ് 26ന് ആണ് പരിഗണിക്കുക. ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു. വിചാരണ കോടതി പക്ഷപാതം കണിക്കുന്നുവെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിസ്താര നടപടികള്‍ മുടങ്ങിയത്. കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.