Malayalam
കോമഡി ഉത്സവം പുതിയ സീസണ്‍ ശനിയാഴ്ച ആരംഭിക്കുന്നു; പക്ഷെ ഒപ്പം മിഥുൻ രമേശില്ല; പകരം എത്തുന്നത് ഈ നായിക!
കോമഡി ഉത്സവം പുതിയ സീസണ്‍ ശനിയാഴ്ച ആരംഭിക്കുന്നു; പക്ഷെ ഒപ്പം മിഥുൻ രമേശില്ല; പകരം എത്തുന്നത് ഈ നായിക!
മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന ഫ്‌ളവേഴ്‌സ് ചാനല്‍ പരിപാടിയാണ് കോമഡി ഉത്സവം. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടി ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ് തുടക്കം കുറിച്ചിരിക്കുകയാണ് . എന്നാല്‍ പരിപാടി ഇത്രത്തോളം ഹിറ്റായതിനു പിന്നിൽ അതിലെ അവതാരകനായ മിഥുന്‍ രമേഷിന് നല്ല പങ്കുണ്ട്. അതേസമയം , ഇപ്പോൾ മിഥുൻ പരിപാടിയില്‍ നിന്ന് മാറിയിരിക്കുകയാണ്.
നടി രചന നാരായണന്‍ കുട്ടിയാണ് കോമഡി ഉത്സവത്തിന്റെ പുതിയ അവതാരക. ആദ്യ സീസണുകളില്‍ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇല്ല. കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് പുതിയ സീസണിലെ വിധി കര്‍ത്താക്കള്‍.
അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ രമേശ് ആണ്.
about midhun