Connect with us

പോകാനൊരുങ്ങിയപ്പോള്‍ പെര്‍സെടുത്ത് എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളില്‍ വച്ചു തന്നു! എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു, ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂര്‍വ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നല്‍കി…

Malayalam

സനാഥാലയമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഫിറോസ് ബിഗ് ബോസിലേക്ക് എത്തിയത്. ഇതേക്കുറിച്ച് അദ്ദേഹം ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ വരെ എത്താൻ ഫിറോസിന് സാധിച്ചു

കഴിഞ്ഞദിവസമായിരുന്നു ഫിറോസിന്റെ സനാഥാലയം എന്ന വലിയ സ്വപ്നം പൂവണിഞ്ഞത്. ഇപ്പോഴിതാ സനാഥാലയത്തിലേക്ക് എത്തിയ ബോചെയുടെ മനസ്സിനെകുറിച്ച് പറയുകയാണ് ഫിറോസ്.

തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു ഇന്ന് സനാഥാലയത്തില്‍ !

വെളുത്ത വസ്ത്രത്തില്‍ സനാഥാലയം ക്യാന്‍ കെയറിന്റെ തൂവെള്ള അകത്തളങ്ങളിലേക്ക് അദ്ദേഹം വിനയത്തോടെ ,സ്‌നേഹത്തോടെ, സന്തോഷത്തോടെ നടന്നു കയറി .ഞങ്ങളൊരുക്കിയ കാന്‍സര്‍ കെയര്‍ ഹോം നെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് പോസിറ്റീവ് എനര്‍ജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും

എത്രയോ ഉയരങ്ങളില്‍ നിലകൊള്ളുന്ന മനുഷ്യനാണ് .പക്ഷേ അതി ലളിതമായി അദ്ദേഹമൊരു തെന്നല്‍ പോലെ വന്നുപോയി കാല്‍ കഴുകി കയറുന്ന കിണ്ടി മുതല്‍ നന്ദുവിന്റെ ആകാശം ലൈബ്രറിയുടെ ഇടനാഴി മുതല്‍ വേസ്റ്റായി പോകാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച പൂന്തോട്ടം മുതല്‍ തികയാത്തവന് ആവശ്യത്തിന് എടുക്കാനുള്ള ഉരുളി മുതല്‍ കൂടും ,ഇടവും ,വീല്‍ ചെയര്‍ friendly പാര്‍ക്കും കണ്ട് ഒരുപാട് വിടര്‍ന്ന കണ്ണുകളുമായി അദ്ദേഹം തിരികെ പോയി .

പോകാനൊരുങ്ങിയപ്പോള്‍ പെര്‍സെടുത്ത് എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളില്‍ വച്ചു തന്നു .എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു .ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂര്‍വ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നല്‍കി !

ഒരു നിമിഷം സ്തബ്ധനായ പോലെ തോന്നി അദ്ദേഹം !ചിലവുകള്‍ വരും .വച്ചോളൂ എന്ന് ആയി അദ്ദേഹം .

നിലവില്‍ നമുക്ക് ലഭ്യമാകേണ്ട എല്ലാ ഫര്‍ണിച്ചറും ,ഗൃഹോപകരണങ്ങളും ,മാസ സാധനങ്ങളും ഇന്നിപ്പോ നാട്ടുകാരൊക്കെ തന്നു .സത്യത്തില്‍ ഇന്നീ പണത്തിന് ആവശ്യമില്ലാത്തത് കൊണ്ട് മാത്രമാണ് .എവിടെ ആവശ്യം വരുന്നുവോ അപ്പൊ ആ സാധനത്തിന്റെ ആവശ്യമുണ്ട് എന്ന് നേരിട്ടറിയിക്കാം .

സാധനമായി എത്തിച്ചു തന്നാല്‍ മതിയെന്ന് കേട്ടപ്പോള്‍ ആ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു .

ഒപ്പമുണ്ട് എന്ന് മാത്രം പറഞ്ഞദ്ദേഹം മനസ് നിറഞ്ഞു ‘സ്‌നേഹത്തിന്റെ പുസ്തകത്തില്‍ ‘(സന്ദര്‍ശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകമാണ് )ഇങ്ങനെ കുറിച്ചു : നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി. ബൊചെയെ യെ സ്ഥാപനത്തിലേക്ക് നയിച്ച പ്രിയ സുഹൃത്ത് ,സനാഥാലയം ടീം മെമ്പര്‍ കൂടിയായ

ഐസക് സ്റ്റെബിനോട് ഒരുപാട് നന്ദി- ഫിറോസ് കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending