Malayalam
കാവ്യയും ദിലീപും പോയത് അവിടേക്ക്… ഒടുവിൽ ആ ചിത്രവും പുറത്ത്! മഹാലക്ഷ്മി യുടെ പിറന്നാൾ ദിനത്തിൽ ആ വമ്പൻ സർപ്രൈസ്
കാവ്യയും ദിലീപും പോയത് അവിടേക്ക്… ഒടുവിൽ ആ ചിത്രവും പുറത്ത്! മഹാലക്ഷ്മി യുടെ പിറന്നാൾ ദിനത്തിൽ ആ വമ്പൻ സർപ്രൈസ്
മഹാലക്ഷ്മിയുടെ കൈപിടിച്ച് നടന്ന് നീങ്ങുന്ന കാവ്യ മാധവന്റേയും ദിലീപിന്റേയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
വിമാനത്താവളത്തിൽവച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുളളതാണ് വീഡിയോ. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിൽ ദിലീപുമുണ്ട്.
കുഞ്ഞതിഥിയായ മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും പോയത് എങ്ങോട്ടാക്കാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇളയ മകളുടെ പിറന്നാളാഘോഷത്തിന് മുന്നോടിയായാണ് യാത്ര എന്നുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പ്രചരിച്ചു. ചെന്നൈയിലേക്കാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും പോയതെന്നുള്ള വിവരങ്ങളും പുറത്തുവന്നു.
ഇപ്പോൾ ഇതാ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിക്കുകയാണ്. കൊച്ചിരാജാവിലെ സൂര്യനാരായണ വര്‍മ്മയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് ദിലീപ്. മഞ്ഞ സാല്‍വാറണിഞ്ഞുള്ള കാവ്യയെയുമാണ് ഫോട്ടോയില്‍ കാണുന്നത്. ഈ ചിത്രത്തിൽ മഹാലക്ഷ്മിയെ കാണാനില്ല ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ലേറ്റസ്റ്റ് ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
മൂത്ത മകളായ മീനാക്ഷിക്കരികിലേക്കാണ് ഇരുവരും എത്തിയത്. 2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍. ഇത്തവണത്തെ പിറന്നാളാഘോഷം ചെന്നൈയില്‍ വെച്ചാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആഘോഷത്തിന് മുന്നോടിയായാണോ ഇവരുടെ വരവെന്നാണ് ചോദ്യങ്ങള്‍.
ഡോക്ടറാവുകയെന്ന ലക്ഷ്യം സഫലീകരിക്കാനായാണ് മീനാക്ഷി ചെന്നൈയിലേക്ക് മാറിയത്. മകള്‍ എംബിബിഎസിന് ചേര്‍ന്നതിനെക്കുറിച്ച് ദിലീപ് നേരത്തെ പറഞ്ഞിരുന്നു. പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനാണ് അവളുടെ ആഗ്രഹം. അഭിനയവഴിയിലേക്ക് മകളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പിറന്നാൾ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി ദിലീപ് പുറത്തുവിട്ടത്. ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം’, എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദിലീപിന്റെ പോസ്റ്റിന് വലിയ പ്രതികരണമായിരുന്നു അന്ന് ഫേസ്ബുക്കില്‍ ലഭിച്ചത്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തുന്നത്
2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്.