Connect with us

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ ഒരു കള്ളം പറഞ്ഞു; പ്രാങ്കിനായി വന്നവർക്ക് തിരിച്ച് പ്രാങ്ക് കൊടുത്ത് സാന്ത്വനത്തിലെ സേതു; കയ്യടികളോടെ ആരാധകർ!

Malayalam

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ ഒരു കള്ളം പറഞ്ഞു; പ്രാങ്കിനായി വന്നവർക്ക് തിരിച്ച് പ്രാങ്ക് കൊടുത്ത് സാന്ത്വനത്തിലെ സേതു; കയ്യടികളോടെ ആരാധകർ!

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ ഒരു കള്ളം പറഞ്ഞു; പ്രാങ്കിനായി വന്നവർക്ക് തിരിച്ച് പ്രാങ്ക് കൊടുത്ത് സാന്ത്വനത്തിലെ സേതു; കയ്യടികളോടെ ആരാധകർ!

മലയാളികളുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. താരങ്ങൾക്ക് തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് സ്വന്ത്വനം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലൂടെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സാന്ത്വനത്തിലെ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബിജേഷ് ആവനൂർ. യഥാർത്ഥ പേരിനെക്കാളും സാന്ത്വനത്തിലെ സേതു ഏട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നടന്റെ കുറിപ്പുകളെല്ലാം വൈറൽ ആകാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിജേഷ് ആവനൂറിന്റെ കുറിപ്പാണ്. പ്രാങ്ക് ചെയ്യാൻ വന്നവർക്ക് തിരിച്ചൊരു പ്രാങ്ക് നൽകിയതിനെ കുറിച്ചാണ് ബിജേഷ് പറയുന്നത്. ഒരു ട്രോൾ വീഡിയോയ്ക്കൊപ്പമായിരുന്നു രസകരമായ സംഭവം വെളിപ്പെടുത്തിയത്. . തന്റെ വീഡിയോ എഡിറ്റ് ചെയ്ത ശിവാഞ്ലി ഫാൻസ് ഗ്രൂപ്പിനും(@shivanjali_._addicted) നടൻ നന്ദി പറഞ്ഞിട്ടുണ്ട്.

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ…

“ആദ്യമേ തന്നെ ഇത് edit ചെയ്ത @shivanjali_._addicted നു ഒരുപാട് അഭിനന്ദനങ്ങൾ. വളരെ നല്ല എഡിറ്റിംഗ് ആണ്. ഞാൻ ഇത് കടം കൊള്ളുന്നു.ഇനി ഈ വീഡിയോക്ക് പിന്നിലെ കഥ പറയാം… തൃശൂർ ശോഭ മാൾ ഇൽ ഒരു പ്രാങ്ക് വീഡിയോക്ക് വേണ്ടി എത്തിയതാണ് ഇവർ. ഇവരെ ആദ്യം എനിക്കറിയില്ലാരുന്നു. പക്ഷെ പലരുടെയും ചീത്ത കേൾക്കുന്നത് കണ്ടാരുന്നു. അപ്പോൾ മനസ്സിലായി പ്രാങ്ക് വീഡിയോയ്ക്ക് വന്നതാണെന്ന്. തിരിച്ചൊരു പ്രാങ്ക് കൊടുക്കാമെന്നു കരുതി…( ഞാൻ സെലിബ്രിറ്റി എന്ന നിലയിൽ ഉള്ള അഹങ്കാരത്തിൽ ഒന്നും അല്ല… ഇവരുടെ സബ്സ്ക്രൈബ്ർ എന്നും പറഞ്ഞു just പരിചയപ്പെടണം അത്രെ കരുതിയുള്ളു.

നിങ്ങൾക്ക് തോന്നാം ഇവനാരപ്പ എല്ലാരും അറിയാൻ… മമ്മൂക്കയോ, ലാലേട്ടനോ ഒന്നുമല്ലല്ലോ എന്ന്.അത് തന്നെയാണ് സത്യം ആ കുട്ടികൾക്ക് എന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. ഞാൻ അവരുടെ സബ്സ്ക്രൈബ്ർ ആണെന്ന് പറഞ്ഞു പരിചയപ്പെടാൻ ചെന്നു. അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു.(പലരും എന്നെ പരിചയപ്പെടാൻ വരുമ്പോളും എനിക്കും അതെ സന്തോഷം ഉണ്ടാകാറുണ്ട്.).ഞാൻ ഫായിസ് ന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ വലിയ സ്നേഹത്തോടെ എന്റെ തോളിൽ തട്ടി പറഞ്ഞു.”ഇന്നത്തെ എന്റെ വീഡിയോയുടെ തുടക്കം ചേട്ടനെ വച്ചാകട്ടെ എന്ന്” (നല്ല മനസ്സിന് ഉടമയാണ് ആ പയ്യൻ എന്ന് തോന്നുന്നു ).

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ തമാശക്കു വേണ്ടി ഞാൻ ഒരു കള്ളം പറഞ്ഞു ചുമട്ടു തൊഴിലാളി ആണെന്ന് ( ഓരോ ജോലിക്കും അതിന്ടെതായ മാന്യത ഉണ്ട്. ഞാൻ എല്ലാ തരത്തിലുള്ള ജോലിക്കാരെയും ബഹുമാനിക്കുന്നു. )”ഇനി വീഡിയോ എടുക്കാം.അപ്പോൾ ചേട്ടൻ ഞാൻ ചോദിച്ചതൊക്കെ ഒന്നുടെ പറയണം “. എന്ന് പറഞ്ഞായിരുന്നു ഈ വീഡിയോ എടുത്തത്. അവസാനം എന്റെ ജോലി പറയും വരെ കട്ട്‌ ഇല്ലത്തെ വീഡിയോ എടുത്തു.

ജോലി പറഞ്ഞപ്പോൾ അവർ വീഡിയോ കട്ട്‌ ആക്കി. ആ ഭാഗം ആയിരുന്നു ശരിക്കുള്ള അവരുടെ എക്സ്പ്രഷൻ കാണേണ്ടത്.നല്ല രസമുള്ള ഭാവങ്ങൾ മുഖത്ത് വന്നു പോയി ഫായിസ് ന്റെ. പിന്നീട്.വീണ്ടും ആ ഭാഗം റീ ഷൂട്ട്‌ ചെയ്തു. ഉള്ളത് പറയണമല്ലോ.ഞാൻ ബഹുമാനിക്കുന്നു. അവരുടെ ആ കഴിവിനെ…, എനർജിയെ വളരെ രസകരമായ ഒരുപാട് വിഡിയോകൾ ചെയ്യുന്നുണ്ട് അവർ. യുട്യൂബിൽ ഒരുപാടൊരുപാട് ആരാധകർ ഉള്ള വളരെ കഴിവുള്ള ഒരു ടീം ആണ് അവർ.ഫായിസ് & ക്രൂ നു എന്റെ എല്ലാ ഭാവുകങ്ങളും. ഇത്തരം വീഡിയോകൾ രസകരമായ ട്രോൾ വീഡിയോ ആക്കി മാറ്റുന്ന @shivanjali_._addicted
നും ആശംസകൾ. ഇനിയും ഇത്തരം എഡിറ്റഡ് വീഡിയോ ഇടണമെന്നും ബിജേഷ് പറയുന്നു.

about bijesh

More in Malayalam

Trending

Recent

To Top