Malayalam
മകന്‍ മാര്‍ക് ആന്റണിയുടെ പിറന്നാളാഘോഷത്തിൽ ജൂലിയസ് സീസറായി ജിനു ജോസഫ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരധകർ !
മകന്‍ മാര്‍ക് ആന്റണിയുടെ പിറന്നാളാഘോഷത്തിൽ ജൂലിയസ് സീസറായി ജിനു ജോസഫ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരധകർ !
മകന്റെ ഒന്നാം പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജിനു ജോസഫ്. ഷേക്‌സ്പിയര്‍ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം റോമന്‍ ചരിത്ര കഥാപാത്രങ്ങളുടെ വേഷമാണ് ജിനുവും ഭാര്യയും മകനും ധരിച്ചിരിക്കുന്നത്. ഇതാദ്യമായായിരിക്കും ഇത്തരത്തിൽ ഒരു വ്യത്യസ്തമായ പിറന്നാൾ ആഘോഷം.
റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറിന്റെ വേഷമാണ് ജിനു ജോസഫ് മകന്റെ പിറന്നാള്‍ ദിനത്തില്‍ ധരിച്ചിരിക്കുന്നത്. മറ്റൊരു ചരിത്ര കഥാപാത്രമായ മാര്‍ക് ആന്റണിയുടെ പേരാണ് ദമ്പതികള്‍ മകന് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഭാര്യക്കും മകനുമൊപ്പമുള്ള പിറന്നാള്‍ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ”ഹാപ്പി ഫസ്റ്റ് ബര്‍ത്ത്‌ഡേ മാര്‍ക്. വി ലവ് യു,” എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ജിനു ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.കുഞ്ചാക്കോ ബോബന്‍, ശ്രിന്ദ, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്യുകയും മകന് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.
2007ല്‍ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, അഞ്ചാം പാതിര, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടി.അരുണ്‍ ചന്തുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയാണ് ജിനുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
about jinu josaph