Malayalam
“നിനക്ക് എന്റെ ഋഷിയെ ഇഷ്ടമാണോ?” ; അതിഥി ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ മനസുതുറന്ന് സൂര്യ ; കൂടെവിടെ പുത്തൻ എപ്പിസോഡ് !
“നിനക്ക് എന്റെ ഋഷിയെ ഇഷ്ടമാണോ?” ; അതിഥി ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ മനസുതുറന്ന് സൂര്യ ; കൂടെവിടെ പുത്തൻ എപ്പിസോഡ് !
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ സൂര്യ ഋഷിയോടുള്ള പ്രണയം തുറന്നുപറയുന്ന സീൻ എത്തിയിരിക്കുകയാണ്. മിത്ര സൂര്യയെ കാണാൻ വന്നതും വളരെ മര്യാദയോടെ സൂര്യയുടെ അടുത്തുചെന്ന് അവളുടെ കൈ പിടിച്ചു സോറി പറയുന്നതുമാണ് ആദ്യം കാണിച്ചത്. എന്നിട്ട് തിരിഞ്ഞ് പോകാൻ ഇറങ്ങിയപ്പോൾ, എന്തോ മറന്ന പോലെ നിന്നിട്ട്…
“ആ ഒരു ചെറിയ വിശേഷം ഉണ്ട്. അത്പറയാൻ വിട്ടുപോയി… അങ്ങനെ മിത്ര പറയുമ്പോൾ തന്നെ ടീച്ചർ നല്ല വറീഡ് ആകുന്നുണ്ടായിരുന്നു. മിത്ര പറയാൻ പോകുന്ന കാര്യം എന്താണ് എന്ന് ടീച്ചർ ഊഹിച്ചു. ” എന്റെയും ഋഷിയുടെയും എൻഗേജ്മെന്റ് ഫിക്സ് ചെയ്തു. മിത്രയുടെ വാക്കുകൾ ദയനീയമായി കേട്ടുനിൽക്കുകയാണ് സൂര്യ… എന്നിട്ട് ടീച്ചറെ നോക്കി… എന്നാൽ, ടീച്ചർ അപ്പോഴും ആദ്യം കേൾക്കും പോലെ ഷോക്ക് ആയി…
സ്വന്തം,മകന്റെ വിവാഹം അറിയുന്ന രീതി ഇങ്ങാനെയായിപ്പോയല്ലോ?””മാളികേക്കലുള്ളവർ ആന്റിയെ ക്ഷണിക്കില്ലന്നറിയാം… വരില്ലെന്ന് അറിയാമെങ്കിലും മനസ് കൊണ്ട് ആന്റിയുടെ പ്രസെൻസ് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ശരിക്കും .”
ഈ സമയം സൂര്യയുടെ കണ്ണുകൾ ചുവന്നു കലങ്ങി… അവളോട് എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോകും എന്ന അവസ്ഥയാണ്….മിത്ര ടീച്ചർക്കടുത്തേക്ക് വന്നുനിന്നു. എന്നിട്ട്, ” ഈ ആന്റിയുടെ അനുഗ്രഹവും പ്രാർത്ഥനയുമില്ലാതെ എനിക്ക് ഋഷിയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല.. അതുകൊണ്ട് ആന്റിയുടെ മകനോടൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നുചെല്ലാൻ ആന്റിയെന്നെ അനുഗ്രഹിക്കണം. എന്നും പറഞ്ഞ് മിത്ര ടീച്ചറുടെ കാൽക്കൽ വീണു…
പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !
about koodevide
