Connect with us

മീനാക്ഷിയെ കുറിച്ച് മഞ്ജു വാര്യർ… ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു! ഒടുവിൽ ആ വെളിപ്പെടുത്തലും

Malayalam

മീനാക്ഷിയെ കുറിച്ച് മഞ്ജു വാര്യർ… ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു! ഒടുവിൽ ആ വെളിപ്പെടുത്തലും

മീനാക്ഷിയെ കുറിച്ച് മഞ്ജു വാര്യർ… ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു! ഒടുവിൽ ആ വെളിപ്പെടുത്തലും

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ തന്റെ ജൈത്രയാത്ര 99ൽ അവസാനിപ്പിച്ചപ്പോൾ ഒട്ടുമിക്ക മലയാളികൾക്കും സിനിമാ പ്രേമികൾക്കും അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത മഞ്ജു പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവായിരുന്നു നടത്തിയത്

തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുന്നു. അതിന് പുറമെ മറ്റ് ഭാഷകളിലും തന്റെ അഭിനയമികവ് മഞ്ജു കാണിക്കുകയായിരുന്നു

രണ്ടാം വരവിലും തന്റെ നൃത്തം മഞ്ജു കൈവിട്ടില്ല. തിരക്കുകള്‍ക്കിടയിലും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു താരം. സിനിമയിലേക്കുള്ള രണ്ടാംവരവിന് നിമിത്തമായതും നൃത്തമായിരുന്നു. ഇപ്പോൾ ഇതാ തന്റെ ശിഷ്യയായ മഞ്ജു വാര്യരെക്കുറിച്ച് വാചാലയായുള്ള ടീച്ചറുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഗീത പദ്മകുമാറിന് കീഴിലായാണ് മഞ്ജു വാര്യര്‍ കുച്ചിപ്പുഡി പരിശീലനം നടത്തിയത്.

ടീച്ചറുടെ വാക്കുകളിലേക്ക്…

തന്നെ നൃത്തം പഠിപ്പിച്ച ശ്യാമള ടീച്ചറുടെ മകനായ ബിജു ധ്വനിതരംഗാണ് തന്നെ മഞ്ജുവിലേക്ക് എത്തിച്ചതെന്ന് ഗീത ടീച്ചര്‍ പറയുന്നു. അവനേയും ഞാന്‍ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെ മകള്‍ മീനാക്ഷിക്ക് ഡാന്‍സ് പഠിക്കണമെന്നുണ്ട്, ചേച്ചി അവിടെ വരെ പോയൊന്ന് എടുത്ത് കൊടുക്കാന്‍ പറ്റുമോയെന്നായിരുന്നു എന്നോട് ചോദിച്ചത്.

എന്നെ കളിയാക്കുകയാണോയെന്നായിരുന്നു ആദ്യം കരുതിയത്. എന്റെ നമ്പര്‍ കൊടുത്തോളൂ എന്ന് പറഞ്ഞതിന് ശേഷം 10 മിനിട്ടിനുള്ളില്‍ എനിക്ക് മഞ്ജുവിന്റെ കോള്‍ വന്നു. ഞാന്‍ ഒരു യാത്രയിലായിരുന്നു. ബിജുവാണ് നമ്പര്‍ തന്നത്. എന്റെ മോളെ ഡാന്‍സ് പഠിപ്പിക്കാന്‍ പറ്റുമോയെന്ന് ടീച്ചറൊന്ന് നോക്കൂ. എനിക്കറിയാം ടീച്ചറിന് ഒരുപാട് തിരക്കുണ്ടെന്ന്. ടീച്ചറൊന്ന് നോക്കൂ അവളെ പഠിപ്പിക്കാന്‍ പറ്റുമോയെന്ന്. മഞ്ജുവിന്റെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.

ടീച്ചറിന്റെ സമയം ഞാന്‍ വേസ്റ്റ് ചെയ്യില്ല ഒരിക്കലും. പറ്റില്ലാന്ന് തോന്നുകയാണെങ്കില്‍ നിര്‍ത്തിക്കോളൂ, യാതൊരു കുഴപ്പവുമില്ല. അവിടെ ചെന്ന് സംസാരിച്ച് തുടങ്ങിയപ്പോള്‍ അഭിനേത്രിയായ ഒരു സൂപ്പര്‍താരത്തിനൊപ്പമാണ് സംസാരിക്കുന്നതെന്ന് ഒരിക്കലും ഫീല്‍ ചെയ്തിട്ടില്ല. താരപദവിയൊന്നും അവളെ ബാധിച്ചിട്ടില്ല. അത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും. തിരക്കുള്ള ഷെഡ്യൂളിനെ്ക്കുറിച്ച് പറഞ്ഞോ, അവരുടെ സ്റ്റാര്‍ഡം ഉപയോഗിച്ചോ ഒന്നും ചെയ്തിട്ടില്ല. ടീച്ചറിന്റെ ഇഷ്ടം എങ്ങനെയാണോ എല്ലാം അങ്ങനെ. മനസ്സുകൊണ്ട് ചേച്ചിയെന്നാണ് വിളിക്കുന്നതെന്ന് അവള്‍ പറയും. വല്ലാത്തൊരു അടുപ്പം തോന്നും, എന്നോട് മാത്രമല്ല അവളെ പരിചയപ്പെടുന്നവര്‍ക്കെല്ലാം അത് തോന്നും.

മഞ്ജു ഒന്ന് രണ്ട് ദിവസം ക്ലാസ് നോക്കിയിരുന്നു. അത് കഴിഞ്ഞ് മൂന്നാമത്തെ ക്ലാസിലാണ് മഞ്ജു എന്നോട് ചോദിക്കുന്നത് ടീച്ചറെ ഞാനും ഒന്ന് നോക്കട്ടെ, വെറുതെ ഒരു കൗതുകം എന്താവുമെന്നറിയില്ല. ചെയ്ത് നോക്കാം. ഭൂമിയില്‍ ഒന്ന് ഉറച്ച് ചവിട്ടിയിട്ട് 10-12 വര്‍ഷം കഴിഞ്ഞു. ഞാനൊന്ന് ചെയ്ത് നോക്കിക്കോട്ടെയെന്ന് ചോദിച്ചു. അങ്ങനെയാണ് മഞ്ജു ചെയ്ത് തുടങ്ങുന്നത്. അത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.

ആ കുട്ടിക്ക് കിട്ടിയിരിക്കുന്ന ബേസും അതിന് ഈശ്വരന്‍ നല്‍കിയ കഴിവും, നല്ല ഗുരുനാഥന്‍മാരെ അച്ഛനും അമ്മയും തപ്പിപ്പിടിച്ച് കൊണ്ടുകൊടുത്തിട്ടുണ്ട്. അത് അവളുടെ കളിയില്‍ അറിയാന്‍ പറ്റും. ഏറ്റവും നല്ല ഗുരുക്കന്‍മാരെയാണ് മഞ്ജുവിനെ കിട്ടിയത്. നല്ല സ്‌ട്രോംഗ് ബേസുണ്ടായിരുന്നു. വളരെ വേഗം 6, 7 മാസം കൊണ്ട് ഗുരുവായൂർ അമ്പലത്തില്‍ അരങ്ങേറ്റം ചെയ്യാനായി. ഭയങ്കര ഡെഡിക്കേറ്റഡാണ് ആള്‍. ഇപ്പോള്‍ തിരക്കൊക്കെ ആയത് കൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ, അന്നൊക്കെ സിനിമയില്‍ ഇത്രയും സജീവമാവാത്തത് കൊണ്ട് നമ്മുടെ സമയത്തിനും അവളുടെ സമയത്തിനും വിലകൊടുത്ത് വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ട്. ഈശ്വരന്‍ അനുഗ്രഹിച്ച് കൊടുത്ത നല്ലൊരു ശരീരമുണ്ട്. ആളുടെ മനസ് പോലെ തന്നെ മുഖത്തും നല്ലൊരു ചൈതന്യമുണ്ട്. ഒരുപാടൊരുപാട് കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞുകൊടുക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും ഭംഗിയായിട്ട് നമുക്ക് കിട്ടാറുണ്ടെന്നുമായിരുന്നു ഗീത ടീച്ചര്‍ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞത്.

More in Malayalam

Trending

Recent

To Top