Connect with us

വൻ മഴ തോർന്നു! ആരാധരെ ഞെട്ടിച്ച് ലച്ചു, കൂട്ടത്തിൽ ആ ഉറപ്പും! ആ വാക്കുകൾ പകർന്ന് ശക്തി… നമ്മുടെ ലച്ചുവിന്റെ ആദ്യ പ്രതികരണം

Malayalam

വൻ മഴ തോർന്നു! ആരാധരെ ഞെട്ടിച്ച് ലച്ചു, കൂട്ടത്തിൽ ആ ഉറപ്പും! ആ വാക്കുകൾ പകർന്ന് ശക്തി… നമ്മുടെ ലച്ചുവിന്റെ ആദ്യ പ്രതികരണം

വൻ മഴ തോർന്നു! ആരാധരെ ഞെട്ടിച്ച് ലച്ചു, കൂട്ടത്തിൽ ആ ഉറപ്പും! ആ വാക്കുകൾ പകർന്ന് ശക്തി… നമ്മുടെ ലച്ചുവിന്റെ ആദ്യ പ്രതികരണം

ഉപ്പും മുളകും എന്ന ജനകീയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു ജൂഹി റുസ്തഗി. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ജൂഹി ഇപ്പോള്‍ കടന്നു പോകുന്നത്. സെപ്റ്റംബർ 11നാണ് ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടത്. അമ്മയുടെ മരണത്തോടെ എല്ലാത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം

ജൂഹിക്ക് സംഭവിച്ച അപ്രതീക്ഷിത സംഭവത്തിൽ താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും മറ്റും അറിയാൻ നിരവധി ആരാധകർ താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു.

ഒരു മാസത്തിന് ശേഷം തന്നെ തേടിയെത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയെന്നോണം ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ജൂഹി.

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നുണ്ട് ജൂഹി. ‘അമ്മ ജൂഹിയെ നോക്കി സ്വർ​ഗത്തിൽ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും… അത് മനസിലാക്കി അമ്മയെ നോക്കി തിരിച്ചും പുഞ്ചിരിക്കാൻ ശ്രമിക്കണം….’ എന്ന ആരാധകരുടെ വാക്കുകൾക്ക് വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ സ്മൈലി പങ്കുവെച്ചുകൊണ്ടാണ് ജൂഹി മറുപടി നൽകിയത്. പൂർവാധികം ശക്തിയോടെ തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ ‘തീർച്ചയായും’ അത് സംഭവിക്കുമെന്ന ഉറപ്പും ജൂഹി നൽകി. സഹോദരൻ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണെന്നും ജൂഹി പറയുന്നു.

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു.

എന്നാല്‍ മരണ വാര്‍ത്ത ജൂഹിയോട് എങ്ങനെ പറയണമെന്ന് അറിയാതിരുന്ന ബന്ധുക്കള്‍ തുടക്കത്തില്‍ മരണം മറച്ചുവെക്കുകയും അപകടം നടന്നുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. അമ്മയും സഹോദരനും ആശുപത്രിയിലാണെന്നായിരുന്നു ആദ്യം ജൂഹി അറിഞ്ഞത്. പിന്നാലെയാണ് മരണ വാര്‍ത്ത താരം അറിയുന്നത്.അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു.

ജീവനറ്റ അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്ന ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരെയും മലയാളികളേയും വേദനിപ്പിക്കുന്നതായിരുന്നു. ആ കാഴ്ച കണ്ടവരാരും മറക്കാനിടയില്ല

ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയുമായി സംസാരിക്കാറുണ്ടന്നും അവളുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നുമായിരുന്നു നിഷാ സാരം​ഗ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്.

മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു താൻ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടതെന്നും. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നവെന്നും നിഷാ സാരം​ഗ് പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും വിശേഷങ്ങൾ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ‘ഉറങ്ങിയിട്ട് രണ്ട് ദിവസമായി… ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ല കണ്ണടയ്ക്കുമ്പോൾ ആ രംഗങ്ങളാണ് മനസിൽ. ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്.. ഷൂട്ട് നടക്കുമ്പോൾ തന്റെ ബാ​ഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചു. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും ശരീരം വിറയ്ക്കുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ട് നെഞ്ച് പിടഞ്ഞുപോയി…’ ജൂഹിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് നിഷ പറഞ്ഞത് ഇപ്രകാരമായിരുന്നു.

പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഉപ്പും മുളകും പരമ്പരയിൽ നിന്ന് ജൂഹി ഒരിടവേളയെടുത്തത്. ശേഷം തന്റെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെച്ച് ജൂഹി എത്താറുണ്ടായിരുന്നു. യാത്ര വ്ലോ​ഗുകൾ അടക്കമുള്ളവയാണ് ജൂഹി യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നത്. ഉപ്പും മുളകിനും ശേഷം മോഡലിങ്ങിലും സജീവമാവുകയായിരുന്നു താരം

More in Malayalam

Trending

Recent

To Top