Connect with us

മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയേക്കാള്‍ കൂടുതലായി മലയാളിക്ക് എന്ത് വേണം; സൈജു കുറുപ്പിന്റെ ചോദ്യവും സൈജു കുറിപ്പിന്റെ ഉത്തരവും ; വൈറലാകുന്ന പോസ്റ്റ് !

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. എത്ര ചെറിയ വേഷമാണെങ്കിലും അതിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ മിടുക്കനാണ് ഈ താരം. ഇപ്പോഴിതാ, നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് രസകരമായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് താരം.

മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയേക്കാള്‍ കൂടുതലായി ഒരു മലയാളിക്ക് എന്ത് വേണമെന്നായിരുന്നു സൈജു കുറുപ്പ് ചോദിച്ചത്. ഇതിന്റെ ഉത്തരം ‘മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി’ എന്നായിരുന്നു താരം കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു മോഹന്‍ലാലുമൊത്തുള്ള മനോഹരമായ ഒരു ഫോട്ടോ സൈജു പങ്കുവെച്ചത്. 12th മാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണ് ഇത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും ഇതേ കോസ്റ്റിയൂമിലുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഏതായാലും സൈജു കുറുപ്പിന്റെ ചോദ്യവും അതിന് സൈജു തന്നെ നല്‍കിയ ഉത്തരവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാപ്ഷന്‍ കലക്കിയെന്നും മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില്ലെന്നുമാണ് പോസ്റ്റിനു കിട്ടുന്ന പ്രതികരണങ്ങൾ . ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളും നേരത്തേയും സൈജു കുറുപ്പ് പങ്കുവെച്ചിരുന്നു.

about saiju kuripp

More in Malayalam

Trending