Connect with us

മോശയുടെ അംശവടിയും യശോധയുടെ വെണ്ണക്കുടവും റസൂലിന്റെ ഒലീവ് വിളക്കും ഇയാള്‍ കച്ചവടം ചെയ്തിട്ടില്ല… വീട്ടില്‍ വരുന്ന ശ്രീനിവാസനെ പ്പോലുള്ള തിരുമണ്ടന്‍മാരെ അത്ഭുതപ്പെടുത്താനാണിതൊക്കെ! മോന്‍സന്റെ തട്ടിപ്പില്‍ വീണവരെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ

Malayalam

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ ബന്ധത്തിന് പുറമേ മോന്‍സനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളുംഇതിനോടകം പുറത്ത് വന്നിട്ടുണ്ട്

യുവതാരങ്ങളായ ടൊവിനോ തോമസ് മംമ്ത മോഹന്‍ദാസ്, നവ്യനായര്‍, പേളി മാണി, ബാല എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന നടന്‍ ശ്രീനിവാസനൊപ്പവും മോന്‍സന്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇപ്പോഴിതാ മോന്‍സന്റെ തട്ടിപ്പില്‍ വീണവരെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ. മോണ്‍സന്റേത് ഒരു സിനിമാ സെറ്റാണെന്നും വീട്ടില്‍ വരുന്ന ശ്രീനിവാസനെപ്പോലുള്ള തിരുമണ്ടന്‍മാരെ അത്ഭുതപ്പെടുത്താനാണ് ഈ കാഴ്ച വസ്തുക്കളെല്ലാമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്

ജോണ്‍ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മോണ്‍സന്റെ കൂട്ടുകാരി. അനിത പുല്ലയില്‍ എന്ന ഇറ്റാലിയന്‍ പൗരത്വമുള്ളയാള്‍. അവരെ കൈകൂപ്പുന്ന മുഖ്യമന്ത്രി. പ്രവാസി സംഘടനയുടേയും ലോകകേരള സഭയുടേയും അംഗം. ശബരിമലയില്‍ ആചാര ലംഘനത്തിന് ചരിത്രപിന്തുണ നല്‍കാന്‍ മോണ്‍സന്റെ ചെമ്ബോല . 24 News Exclusive.. ഒരു വമ്ബനെത്തൊട്ടപ്പോള്‍ ഒറ്റരാത്രി കൊണ്ട് മോണ്‍സന്‍ ബാധ്യതയായി. മാധ്യമവാര്‍ത്തകള്‍ Plant ചെയ്തതോടെ നാര്‍ക്കോ തര്‍ക്കവും മറ്റും തീര്‍ന്നു. സാമ്ബത്തികതട്ടിപ്പു കേസുമാത്രമെടുത്ത് ഒരു മാസത്തിനുള്ളില്‍ പുറത്തു വരാന്‍ സൗകര്യവുമായി പോലീസ്. ഇത് കള്ളപ്പണത്തിന്റെയും കൊള്ളമുതല്‍ വീതം വയ്ക്കുന്നതിന്റെയും പ്രശ്നമാണ്. മോണ്‍സന്റെ പ്രധാന ഹൈലൈറ്റ് ഒരു പ്രത്യേക ജാപ്പനീസ് രീതിയുപയോഗിച്ച്‌ പ്രായം ആകാതെ ഉറച്ച ശരീരം നിലനിര്‍ത്താനുള്ള ടെക്നിക്കാണ്. അയാള്‍ തന്നെയാണ് അതിനുദാഹരണമായിപ്പറയുന്നത്. മോണ്‍ സന് അറുപതിനടുത്ത പ്രായമുണ്ട്. പക്ഷെ കണ്ടാല്‍ ചുള്ളന്‍ ചെക്കന്‍. ചെറുപ്പമായി യൗവ്വനത്തോടെയിരിക്കാനുള്ള മലയാളിയുടെ ഗൂഢമായ ആഗ്രഹത്തെയാണ് മോണ്‍സണ്‍ മുതലെടുക്കുന്നത്.

പുരാവസ്തു ശേഖരം കാണാനാണ് മഹാന്‍മാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങള്‍ കരുതുന്നുണ്ടോ? മയക്കുമരുന്ന്, സ്വര്‍ണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാള്‍ മേലെയോ വിലപിടിപ്പു ള്ളതോ ആണ് ലോക മാര്‍ക്കറ്റില്‍ പുരാവസ്തുക്കള്‍. അതിന് മോഹവിലയാണ്. മോശയുടെ അംശവടിയും യശോധയുടെ വെണ്ണക്കുടവും റസൂലിന്റെ ഒലീവ് വിളക്കും ഇയാള്‍ കച്ചവടം ചെയ്തിട്ടില്ല. എഴുതി വച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുമില്ല. വീട്ടില്‍ വരുന്ന ശ്രീനിവാസനെ പ്പോലുള്ള തിരുമണ്ടന്‍മാരെ അത്ഭുതപ്പെടുത്താനാണിതൊക്കെ . മോണ്‍സന്റേത് ഒരു സിനിമാ സെറ്റാണ്. Anti aging ന്റെ അത്ഭുതം തേടിവരുന്നവരിലൂടെ പുരാവസ്തുശേഖരം ഹൈലൈറ്റ് ചെയ്ത് സാമ്ബത്തിക തട്ടിപ്പ് ചെയ്യുന്ന സാദാ തട്ടിപ്പുകാരനായ മോണ്‍സനെക്കാള്‍ എന്നെ അലോസരപ്പെടുത്തുന്നത് ആദ്യം പറഞ്ഞ ഇറ്റാലിയന്‍ പൗര, പ്രവാസി സംഘടന ലോകകേരളസഭ, കൈകൂപ്പല്‍ , ബെഹ്റ, ശബരിമല ചെമ്ബോല , ദേശാഭിമാനി വാര്‍ത്ത തുടങ്ങിയവയാണ്.

More in Malayalam

Trending