Connect with us

ആ ആഗ്രഹം ഇപ്പോള്‍ വരുന്നു! വൈകാതെ അത് നടക്കും! ആരാധകരെ ഞെട്ടിച്ച് അമൃത സുരേഷ് ആശംസകളുമായി ആരാധകർ

Malayalam

ആ ആഗ്രഹം ഇപ്പോള്‍ വരുന്നു! വൈകാതെ അത് നടക്കും! ആരാധകരെ ഞെട്ടിച്ച് അമൃത സുരേഷ് ആശംസകളുമായി ആരാധകർ

ആ ആഗ്രഹം ഇപ്പോള്‍ വരുന്നു! വൈകാതെ അത് നടക്കും! ആരാധകരെ ഞെട്ടിച്ച് അമൃത സുരേഷ് ആശംസകളുമായി ആരാധകർ

മലയാളികൾക്ക് അമൃത സുരേഷിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ,അങ്ങനെ തിരക്കിൻറെ ലോകത്താണ് ഇപ്പോൾ താരം. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസണ്‍ 2ലും അമൃത മത്സരിക്കാൻ എത്തിയിരുന്നു. അനിയത്തി അഭിരാമിക്കൊപ്പം ആണ് അമൃത ബിഗ് ബോസില്‍ എത്തിയത്.

നടൻ ബാലയുമായി വേര്‍പിരിഞ്ഞ ശേഷമാണ് അമൃത വീണ്ടും സംഗീത രംഗത്ത് സജീവമായത്. അനിയത്തി അഭിരാമിക്കൊപ്പം അമൃതംഗമയ ബാന്‍ഡുമായും എത്തുകയായിരുന്നു അമൃത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം സ്വന്തം അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെയാണ് അമൃതയും മകളും താമസിക്കുന്നത്

ഇപ്പോഴിതാ സംഗീത ലോകത്ത് നിന്നും മറ്റൊരു ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അമൃത സുരേഷ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആ കാര്യത്തെക്കുറിച്ചും അതിലേക്കുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയായിരുന്നുവെന്നും ഗായിക വ്യക്തമാക്കുന്നത് . അഭിനയത്തിലേക്കാണ് താരം പുതിയ ചുവട് വെയ്ക്കുന്നത്

‘ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. കുറേ കാലം മുന്‍പ് വരെയും അങ്ങനൊരു ആഗ്രഹം മനസില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് വന്ന അവസരങ്ങളൊക്കെ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിട്ടും അമൃത വെളിപ്പെടുത്തുകയാണ്. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്താണ് എനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വന്നത്. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു ഇഷ്ടം തോന്നുന്നുണ്ട്. അപ്പോഴാണ് പുതിയ ചില അവസരങ്ങള്‍ വരുന്നത്. ഇതോടെ ഒരു തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു മേഖലയിലേക്ക് കടന്ന് ചെയ്യുമ്പോള്‍ ഒന്നും അറിയില്ലാതെ ഇരിക്കുന്നത് ശരിയലല്ലോ. അതുകൊണ്ടാണ് ഒന്ന് തയ്യാറെടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് പരിശീലനത്തിന് പോയതെന്നാണ് അമൃത പറയുന്നത്. ഏത് കലയാണെങ്കിലും അതിലേക്ക് എത്തുന്നതിന് മുന്‍പ് അതേ കുറിച്ച് പഠിച്ചിരിക്കുന്നത് നല്ലതാണ്. എന്ത് ചെയ്താലും മോശം ആയി പോയി എന്നൊരു അഭിപ്രായം കേള്‍ക്കരുതല്ലോ. പാട്ടിന്റെ കാര്യം നോക്കുകയാണെങ്കിലും അങ്ങനെയാണ്. സംഗീതം അറിയില്ലാത്ത ഒരാളും അത് പഠിച്ചിട്ടുള്ള ആളും പാടുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടാകും.

പരിശീലനം നേടി കഴിഞ്ഞാല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകള്‍ മനസിലാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിന് വേണ്ടിയാണ് ഞാന്‍ ആക്ടിങ് ട്രെയിനിങ്ങിന് പോയത്. അവിടുന്നുള്ള ചില ഫോട്ടോസ് ഞാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. അഭിനയിക്കാന്‍ ഇപ്പോള്‍ ചില അവസരങ്ങള്‍ വന്നതിന് ശേഷമാണ് ഞാന്‍ പരിശീലനം നേടിയത്. അല്‍പം തയ്യാറെടുപ്പിന് ശേഷം അഭിനയിച്ച് തുടങ്ങാം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. ഇനി ഒരു ഓഫര്‍ വന്നാല്‍ ഒരിക്കലും വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു.

അതേ സമയം തനിക്കിപ്പോള്‍ അഭിനയത്തോട് കൊതി തോന്നുകയാണെന്നും അമൃത സൂചിപ്പിച്ചു. സിനിമ കാണുമ്പോള്‍ അതേ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും മനസിലാക്കാനുമൊക്കെ താന്‍ തുടങ്ങി. പരിശീലനത്തിന് ശേഷം ഉണ്ടായ മാറ്റം അതാണ്. രണ്ടാഴ്ചത്തോളം നീണ്ട പരിശീലനമായിരുന്നു അമൃത നടത്തിയത്. ഇതിലൂടെ പല കാര്യങ്ങളും മനസിലാക്കാന്‍ സാധിച്ചെന്നും പരിശീലനം കഴിഞ്ഞതോടെ താന്‍ വലിയൊരു നടിയായി എന്നോ എല്ലാം പഠിച്ചു എന്ന വിചാരമോ ഇല്ലെന്നും അഭിമുഖത്തിലൂടെ അമൃത വ്യക്തമാക്കുന്നു. നിലവില്‍ സഹോദരി അഭിരാമിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തി വരികയായിരുന്നു അമൃത.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top