എനിക്ക് ഭഗവാന്‍ തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍… രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്, വല്യ ദയാലുവാണ് ഇന്ദ്രന്‍; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ്പൃഥ്വിരാജും ഇന്ദ്രജിത്തും.
ഇപ്പോഴിതാ ഇവരെക്കുറിച്ച് മാതാവ് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഭഗവാന്‍ ഒന്ന് തല്ലിയാല്‍ തലോടുമെന്ന് പറയാറുണ്ട്. എനിക്ക് ഭഗവാന്‍ തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍. രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്. വല്യ ദയാലുവാണ് ഇന്ദ്രന്‍, ആരും പിണങ്ങരുതെന്ന് ആഗ്രഹിക്കുന്നവനാണ്. അവന്റെ ആ ക്യാരക്ടര്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സുകുമാരന്‍ സാറിനെപ്പോലെയാണ് ഇളയ ആള്‍.
അവിചാരിതമായാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ഉത്തരായനമാണ് എന്റെ ആദ്യ ചിത്രം. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സിനിമയായിരുന്നു അത്. അഭിനയിക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ നിരവധി അവസരങ്ങളും ലഭിച്ചു. ജീവിതത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികളൊക്കെ തേടി വന്നിരുന്നു. അവയില്‍ നിന്നൊക്കെ കരകയറിയത് സുകുവേട്ടന്റെ വരവോടെയാണ്. സ്വപ്നാടത്തിലൂടെയാണ് എനിക്ക് രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. കെജി ജോര്‍ജിന്റെ സിനിമകളിലെല്ലാം എനിക്ക് മികച്ച വേഷമാണ് ലഭിച്ചതെന്നും മല്ലിക പറഞ്ഞിരുന്നു.