Connect with us

അത് അറിഞ്ഞാല്‍ അച്ഛന് വിഷമം വരും.. എന്നാല്‍ അച്ഛനൊന്നും പറഞ്ഞില്ല… അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ വിഷമിക്കുമെന്നായിരുന്നു കരുതിയത്; ഒടുവിൽ ആ തീരുമാനം ഞാൻ എടുക്കുന്നു; ശ്രീവിദ്യയുടെ വാക്കുകൾ വൈറൽ

Malayalam

അത് അറിഞ്ഞാല്‍ അച്ഛന് വിഷമം വരും.. എന്നാല്‍ അച്ഛനൊന്നും പറഞ്ഞില്ല… അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ വിഷമിക്കുമെന്നായിരുന്നു കരുതിയത്; ഒടുവിൽ ആ തീരുമാനം ഞാൻ എടുക്കുന്നു; ശ്രീവിദ്യയുടെ വാക്കുകൾ വൈറൽ

അത് അറിഞ്ഞാല്‍ അച്ഛന് വിഷമം വരും.. എന്നാല്‍ അച്ഛനൊന്നും പറഞ്ഞില്ല… അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ വിഷമിക്കുമെന്നായിരുന്നു കരുതിയത്; ഒടുവിൽ ആ തീരുമാനം ഞാൻ എടുക്കുന്നു; ശ്രീവിദ്യയുടെ വാക്കുകൾ വൈറൽ

സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലേക്ക് തുടക്കം കുറിച്ചതെങ്കിലും സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

സോഷ്യൽ മെറിഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശ്രീവിദ്യയ്ക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം

ശ്രീവിദ്യയുടെ വാക്കുകളിലേക്ക്…

കുറച്ച് വിഷമവും കുറച്ച് സന്തോഷവുമുള്ള വ്‌ളോഗാണ്. ഞാന്‍ എന്റെ മുടി വെട്ടാന്‍ പോവുകയാണ്. ബോബ് ചെയ്യുകയാണ്. പുതിയൊരു പ്രൊജക്റ്റിന്റെ ഷൂട്ട് തുടങ്ങികയാണ്. അതിലെ കഥാപാത്രത്തിന് വേണ്ടി ബോബ് ചെയ്യുകയാണ്. ചെയ്‌തേ പറ്റുള്ളൂ. സിനിമ എന്റെ ഡ്രീമാണ്. മുടി വെട്ടുകയെന്ന് പറയുന്നത് കുറച്ച് വിഷമമുള്ള കാര്യമാണ്. പക്ഷേ, എനിക്ക് ചെയ്‌തേ പറ്റൂ. വീട്ടില്‍ ഈ വിഷയം താന്‍ അവതരിപ്പിച്ചു

മുടി വെട്ടുകയാണെന്ന് അറിഞ്ഞാല്‍ അച്ഛന് വിഷമം വരും. അത് അറിയാമായിരുന്നു. എന്നാല്‍ അച്ഛനൊന്നും പറഞ്ഞില്ല. അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ വിഷമിക്കുമെന്നായിരുന്നു കരുതിയത്. അതിനെന്താ ചിന്നൂ, നിന്റെ ഡ്രീമല്ലേ, മുടിയല്ലേ, വളര്‍ന്നോളും, ഒരു തവണ വെട്ടുന്നതിനെന്താ കുഴപ്പം. കുറച്ച് സ്റ്റൈലായിട്ട് വെട്ടിക്കോളൂട്ടോയെന്നായിരുന്നു അമ്മ പറഞ്ഞത്. ജീവിതത്തില്‍ ഒരുതവണ ബോബ് ചെയ്യണമെന്ന് മുന്‍പ് ആഗ്രഹിച്ചിരുന്നു. മുടി വെട്ടിയെന്ന് പറഞ്ഞ് ആരും എന്നെ ചീത്ത വിളിക്കരുത്. നേരത്തെ ഷൂട്ട് ചെയ്ത വീഡിയോ ഇനിയും പോസ്റ്റ് ചെയ്യാനുണ്ട്. അത് കാണുമ്പോൾ ഇത്ര പെട്ടെന്ന് മുടി വളർന്നോയെന്ന് സംശയിക്കേണ്ട, സ്റ്റാർ മാജികിലും ഇനി ഇതേ ഗെറ്റപ്പിലാണ് താനെത്തുക

സിനിമ എന്റെ വലിയ സ്വപ്നമാണ്. നാടൻ ലുക്കിലാണ് എന്നെ കാണാൻ നല്ലതെന്ന് ചിലരൊക്കെ പറയാറുണ്ട്. കുറച്ച് വിഷമമൊക്കെ വരും. എന്നാലും ഞാനത് ആസപ്റ്റ് ചെയ്യും. സിനിമയ്ക്ക് വേണ്ടിയാണല്ലോയെന്നോർത്ത് സമാധാനിക്കും. ജീവിതത്തിലെ തന്നെ പ്രധാന ടേണിങ്ങ് പോയിന്റാണ്. എന്റെ ഡ്രീമിലേക്കുള്ള തുടക്കമാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ അപ്‍ഡേറ്റ് ചെയ്യാം. പുതിയ ലുക്ക് എങ്ങനെയുണ്ടെന്ന് കമന്റ് ചെയ്യണമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

നിങ്ങളൊക്കെ അന്യായമാണ്, പൊളി ആണ്, അസാധ്യമാണ്. കാരണം മുടി പോയതിൽ ആകപ്പാടെ ശോകം അടിച്ചിരുന്ന എനിക്ക് നിങ്ങൾ ഓരോരുത്തരുടെയും കമന്റ്സ് വായിച്ചപ്പോൾ വല്ലാത്തൊരു എന്നർജിയാണ് കിട്ടിയത്. പിന്തുണച്ച് കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹമെന്നും ശ്രീവിദ്യ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. ലുക്ക് മാറിയാലും സ്വഭാവം മാറ്റരുത്, മുടി പോയതിൽ സങ്കടപ്പെടേണ്ടെന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top