ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിൽ ചുവട് വെയ്ക്കുന്നു; ‘ഖെദ്ദ’യുടെ ചിത്രീകരണം തുടങ്ങി
Published on
ആശാ ശരത്തിന് പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് ചുവട് വെയ്ക്കുന്നു.
അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി.
സവിത എന്ന അമ്മ വേഷത്തിലാണ് ആശ ശരത്ത് ചിത്രത്തില്‍ എത്തുന്നത്. സവിതയുടെ മകളായ അനഘ എന്ന കഥാപാത്രത്തെയാണ് ഉത്തര അവതരിപ്പിക്കുന്നത്. എഴുപുന്നയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും മനോജ് കാന ആണ്. സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രാണ് ‘ഖെദ്ദ’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Continue Reading
You may also like...
Related Topics:asha sarath
