Malayalam
ഏറ്റവും പ്രിയപ്പെട്ടവള്‍, ‘ലവ് ഫോര്‍ എവര്‍’ ; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്; സൗഹൃദം ചർച്ചയാക്കി ആരാധകർ !
ഏറ്റവും പ്രിയപ്പെട്ടവള്‍, ‘ലവ് ഫോര്‍ എവര്‍’ ; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്; സൗഹൃദം ചർച്ചയാക്കി ആരാധകർ !
മലയാളികള്‍ക്കിടയിലും ഏറെ സ്വീകരിക്കപ്പെട്ട നായകനാണ് സിദ്ധാര്‍ഥ്. 2003ല്‍ പുറത്തിറങ്ങിയ ബോയ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അത് സിദ്ധാർത്ഥിന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു. തുടർന്ന് തെലുങ്ക് ഹിന്ദി ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം, സിനിമാ വിശേഷങ്ങൾക്കൊപ്പം സാമൂഹിക കാര്യങ്ങളിലും അഭിപ്രായം രക്ഷപ്പെടുത്താറുണ്ട്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ ഇപ്പോൾ ആഘോഷമാക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം നസ്രിയയുടെ ഒരു റീല്‍സ് വീഡിയോ ആണ് താരം തന്റെ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ അടടാ അടടാ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ നസ്രിയയും നിവിന്‍ പോളിയും ചേര്‍ന്നഭിനയിച്ച നേരം എന്ന സിനിമയിലെ ഭാഗമാണ് സ്‌റ്റോറിയില്‍ ഇട്ടിരിക്കുന്നത്.
‘മൈ ഫേവറിറ്റ്’ എന്ന ക്യാപ്ഷനോടു കൂടിയാണ് സിദ്ധാര്‍ഥ് സ്‌റ്റോറി ഇട്ടിട്ടുള്ളത്. ‘ലവ് ഫോര്‍ എവര്‍’ എന്ന സ്റ്റിക്കറും ഇതോടൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ സ്റ്റോറി സസ്രിയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം പാട്ടിലെ വരികളും ഹൃദയ ചിഹ്നങ്ങളും ഇമോജികളും ക്യാപ്ഷനായി ചേര്‍ത്തിട്ടുമുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
about nazriya