Malayalam
അവളുടെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ യാത്ര ചെയ്തു വന്നിരുന്നു; ആ പെയിന്റിംഗ് കാണുമ്പോഴെല്ലാം നൊമ്പരമാണ്, ശരണ്യ ശശിയെ കുറിച്ച് റിച്ചാർഡ്!
അവളുടെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ യാത്ര ചെയ്തു വന്നിരുന്നു; ആ പെയിന്റിംഗ് കാണുമ്പോഴെല്ലാം നൊമ്പരമാണ്, ശരണ്യ ശശിയെ കുറിച്ച് റിച്ചാർഡ്!
ശരണ്യ ശശിയുടെ വേര്‍പാട് സിനിമാലോകത്തിന് വലിയ വേദനയാണ് നല്‍കിയത്. അതിജീവനത്തിന്റെ രാജകുമാരി എന്ന് വിശേഷിപ്പിച്ചിരുന്ന ശരണ്യ കാന്‍സറിനോട് വര്‍ഷങ്ങളായി പൊരുതുകയായിരുന്നു. എല്ലാം ഭേദമായി ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് കരുതി ഇരിക്കുമ്പോള്‍ വീണ്ടും രോഗം പിടി കൂടും. ഒടുവില്‍ ഓഗസ്റ്റ് ഒന്‍പതാം തീയ്യതി നടി ഈ ലോകത്തില്‍ നിന്നും യാത്രയായി.
ആരാധകരേയും സഹപ്രവർത്തകരേയും ഏറെ ഞെട്ടിച്ച വിയോഗമായരുന്നു ശരണ്യയുടേത്. സിനിമ- സീരിയൽ താരം സീമ ജി നായരായിരുന്നു ശരണ്യയ്ക്ക് താങ്ങായ നിന്നിരുന്നത്. ശരണ്യയുടെ അവസാന നിമിഷം വരെ സീമ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും ശരണ്യയുടെ അമ്മയ്ക്ക് താങ്ങായി സീമ കൂടെയുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശരണ്യയെ കുറിച്ചുള്ള നടൻ റിച്ചാർഡ് ജോസിന്റെ വാക്കുകളാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിലൂടെ ഇവർ വളരെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു . നടിയ്ക്കൊപ്പമുള്ള നല്ല നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ റിച്ചാർഡ്.
നടന്റെ വാക്കുകൾ വായിക്കാം.. ”ജീവിതത്തിൽ കണ്ടിട്ടുള്ള പോസിറ്റീവ് വ്യക്തികളിൽ ഒരാളെയാണ് ശരണ്യ എന്നാണ് നടൻ പറയുന്നത്. ശരണ്യയുടെ വിയോഗം സൃഷ്ടിച്ച വേദന പറഞ്ഞറിയിക്കാനാകുന്നതല്ലെന്നും റിച്ചാർഡ് അഭിമുഖത്തിൽ പറയുന്നു. അവൾ ദുർബലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചപ്പോൾ, അവൾ ഞങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നുവെന്ന് റിച്ചാർഡ് ഓർക്കുന്നു. സഹതാരങ്ങളുടെ വിയോഗം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത് വലിയ ശൂന്യതയാണെന്നു.
ഒരു നടന് ഓൺ-സ്ക്രീൻ പെയർ എപ്പോഴും സ്പെഷ്യലായിരിക്കും. ഞങ്ങൾ അവരുടെ ജീവിതത്തിന്റെ പകുതിയോളം അവരോടൊപ്പം ചെലവഴിക്കുകയും ഗാഢമായ സുഹൃദ്ബന്ധം സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ശരണ്യയോടൊപ്പമുള്ള ഓരോ ഓർമ്മയും ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്റെ വിവാഹസമയത്ത് അവൾ അവളുടെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ യാത്ര ചെയ്തു വന്നിരുന്നു. ഒരു പെയിന്റിംഗാണ് എനിക്കവൾ സമ്മാനിച്ചത്. അത് ഇപ്പോഴും എന്റെ പക്കലുണ്ട്. അത് കാണുമ്പോഴെല്ലാം ഹൃദയത്തിൽ വലിയ നൊമ്പരമാണ്.
ശരണ്യയെ കുറിച്ചുള്ള മറക്കാനാവാത്ത ഓർമ്മയെക്കുറിച്ചും റിച്ചാർഡ് അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ട് തന്നതിനെ കുറിച്ചാണ് താരം പറയുന്നത്. റിച്ചാർഡിന്റെ വാക്കുകൾ ഇങ്ങനെ…”ഷൂട്ടിംഗ് സമയത്ത്, ഞാൻ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഒരുപാട് മിസ്സ് ചെയ്യും, അത് അവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ എനിക്കൊരുപാട് തവണ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുത്തരുമായിരുന്നു. അവൾ വളരെ സ്വീറ്റായിരുന്നു. പക്ഷേ അവൾ വളരെ പെട്ടെന്ന് പോയെന്നും റിച്ചാർഡ് പറഞ്ഞു.
about saranya