Connect with us

ഇനി വിട്ടുവീഴ്ചയില്ല, രമേശിന്റെ മരണത്തിൽ ആ നീക്കം! രണ്ടും കൽപിച്ച് അവർ ഇറങ്ങി… കിടുകിടാ വിറയ്ക്കും

News

ഇനി വിട്ടുവീഴ്ചയില്ല, രമേശിന്റെ മരണത്തിൽ ആ നീക്കം! രണ്ടും കൽപിച്ച് അവർ ഇറങ്ങി… കിടുകിടാ വിറയ്ക്കും

ഇനി വിട്ടുവീഴ്ചയില്ല, രമേശിന്റെ മരണത്തിൽ ആ നീക്കം! രണ്ടും കൽപിച്ച് അവർ ഇറങ്ങി… കിടുകിടാ വിറയ്ക്കും

നടന്‍ വലിയശാല രമേശിന്റെ മരണത്തെ സംബന്ധിച്ച്‌ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വലിയശാല രമേശിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മകനും നാട്ടുകാര്‍ക്കും പൊതുസമൂഹത്തിനും ഒന്നടങ്കം സംശയം നിലനില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വലിയശാല രമേശിന്റെ തൂങ്ങി മരണത്തിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. രമേശിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയ്ക്കും മകള്‍ക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മകന്‍ ഗോകുല്‍ അവര്‍ക്കെതിരെ പരസ്യവിമര്‍ശനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അയൽക്കാരുടെ സംശയങ്ങളും നിഗമനങ്ങളും രണ്ടാം ഭാര്യയ്ക്ക് എതിരെ വിരൽ ചൂണ്ടുന്നതായിരുന്നു

അതിനിടെയാണ് മരണത്തില്‍ വിശ്വാസ്യയോഗ്യമായ അന്വേഷണം ആവശ്യപ്പെട്ട് എകെഎംഎ രംഗത്തത്തിയിരിക്കുന്നത്. കൂടുതല്‍ വിപുലമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരപരിപാടികളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതല്‍ സംഘടനങ്ങള്‍ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത് എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ രണ്ടാം ഭാര്യയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയതോടെയാണ് സംഭവം വിവാദമായത്.

വലിയശാല രമേശിന്റെ വീട്ടില്‍ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. പക്ഷെ കോവളത്തെ പാര്‍ട്ടിക്കാരനൊപ്പം എത്തിയ നേതാവിന് നിരാശയായിരുന്നു ഫലം. മേട്ടുക്കടയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം.വലിയശാല രമേശിനെ അടുത്തറിയുന്ന സിപിഎം പ്രാദേശിക നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളി.
വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച്‌ പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്ന ചോദ്യവും ഇതോടെ ഉയർന്നു.

വലിയശാല രമേശിന്റെ കുടുംബത്തിന് രണ്ടു വീടാണുണ്ടായിരുന്നത്. പുന്നയ്ക്കാമുകളിലെ വീട് ഭാര്യയുടെ കുടുംബ വസ്തുവായിരുന്നു. ഈ വീട് നേരത്തെ തന്നെ മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. രണ്ടാം വിവാഹ ശേഷം വലിയശാല രമേശ് അങ്ങനെ ചെയ്തത് ബോധപൂര്‍വ്വമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

രമേശ് മരിക്കുന്നതിന്റെ തലേന്നുതൊട്ടേ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രണ്ടാം ഭാര്യയുടെ മകൾ ശ്രുതി രംഗത്ത് എത്തിയിരുന്നു. അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളും, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും വ്യാജ വാർത്ത ഇറക്കുകയാണെന്നായിരുന്നു ശ്രുതി പറഞ്ഞത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് രണ്ടാം ഭാര്യയുടെ സഹോദരനെന്ന പേരിൽ ഗോകുല്‍ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടന്നത്.

വലിയശാല രമേശ് മരിച്ച ദിവസം ഭാര്യയും മകളും അസ്വസ്ഥരായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു. വ്യാജ വാർത്തകൾ ബന്ധുക്കൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ ശ്രുതി അയൽവാസികളുടെ ഈ ആരോപണത്തിന് മറുപടി പറയാത്തതും ദുരൂഹത കൂട്ടുന്നു. എന്ത് വിലകൊടുത്തും അച്ഛന്റെ മരണത്തിലെ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മകൻ ഗോകുൽ രമേശ്.

More in News

Trending

Recent

To Top